15
September 2019 - 5:48 pm IST

Download Our Mobile App

Flash News
Archives

Kerala

gold

സ്വർണ വില സർവകാല റെക്കോർഡിലേക്ക്

Published:24 August 2019

ഓഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നിരുന്നു.

കൊച്ചി: സ്വര്‍ണ വില സർവകാല റെക്കോർഡിലേക്ക്. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. കല്ല്യാണ സീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വർണവില കുതിച്ചു ഉയരുകയാണ്. ഓഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നിരുന്നു.

ആഗോളതലത്തിൽ സാമ്പത്തിക തളർച്ച നിലനിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയിൽ പ്രതിഫലിക്കുന്നത്. ഉത്സവ സീസൺ ആരംഭിച്ചതോടെ വരും ദിവസങ്ങളിലും സ്വർണവില ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപരികൾ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top