15
September 2019 - 5:44 pm IST

Download Our Mobile App

Flash News
Archives

National

terror

ഭീകരാക്രമണ ഭീഷണി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി

Published:24 August 2019

ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ൽ സ്‌​കൂ​ളു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാൻ​ഡു​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോം​ബ് സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ചെ​ന്നൈ: തെ​ക്കേ ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തമിഴ്നാ​ട്, കേ​ര​ളം, ക​ർ​ണാ​ട​ക, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ജാ​ഗ്ര​ത തു​ട​രു​ന്നു. ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ൽ സ്‌​കൂ​ളു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാൻ​ഡു​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോം​ബ് സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​താ​യി പൊലീ​സ് ഉ​ന്ന​ത വൃത്തങ്ങൾ അ​റി​യി​ച്ചു. ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​ൻ​കാ​ര​നാ​യ ഇ​ല്യാ​സ് അ​ൻ​വ​ർ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റം​ഗ സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ൽ​മാ​ർ​ഗം ക​ട​ന്നെ​ന്നാ​ണു വി​വ​രം.

വി​നാ​യ​ക ച​തു​ർ​ഥി​യോ​ട​നു​ബ​ന്ധി​ച്ചു കോ​യ​മ്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. സം​ഘ​ത്തി​ൽ തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി റഹിം(35) എ​ന്ന​യാ​ളും ഉ​ണ്ടെ​ന്നു ത​മി​ഴ്നാ​ട് പൊ​ലീ​സ് സൂ​ച​ന ന​ല്കി. ഇ​യാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ഭീ​ക​ര​ർ ശ്രീലങ്ക​യി​ൽ​ നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റി​യ​തെ​ന്നും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top