Flash News
Archives

Cricket

റായിഡുവിന്‍റെ തകർപ്പൻ ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സിന് എട്ട് വിക്കറ്റ് വിജയം

റായിഡുവിന്‍റെ തകർപ്പൻ ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സിന് എട്ട് വിക്കറ്റ് വിജയം

Published:13 May 2018

62 പന്തില്‍ 100 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച അമ്പാട്ടി റായിഡുവിന്‍റെയും അർധ സെഞ്ച്വറി നേടിയ ഷെയ്‌ൻ വാട്‌സണിന്‍റെയും  മികവിലാണ് ചെന്നൈ അനായാസമായി വിജയിച്ചത്

പൂനൈ: സണ്‍റൈസേഴ്‌സ്  ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് എട്ട് വിക്കറ്റ് വിജയം. 180 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് 18 ഓവര്‍ അഞ്ച് പന്തില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 62 പന്തില്‍ 100 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച അമ്പാട്ടി റായിഡുവിന്‍റെയും അർധ സെഞ്ച്വറി നേടിയ ഷെയ്‌ൻ വാട്‌സണിന്‍റെയും  മികവിലാണ് ചെന്നൈ അനായാസമായി വിജയിച്ചത്.

    വാട്‌‌സൺ 35 പന്തിൽ 51 റൺസ് നേടി പുറത്തായി. ഒന്നാം വിക്കറ്റിൽ റായിഡുവും വാട്‌സണും ചേർന്ന് 134 റൺസ് നേടി. വാട്‌സൺ പുറത്തായതിന് പിന്നാലെ റെയ്‌നയും രണ്ട് റൺസിന് പുറത്തായി. പിന്നാലെയെത്തിയ ധോണിക്കൊപ്പമാണ് റായിഡു നൂറു തികച്ചത്. ധോണി 14 പന്തിൽ നിന്ന് 20 റൺസ് സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 179 റൺസ് നേടി.


    18 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ഹെയ്ല്‍സിനെ നഷ്ടപ്പെട്ട ഹൈദരാബാദിനായി രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും കെയ്ന്‍ വില്ല്യംസണും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. 123 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 49 പന്തില്‍ 10 ഫോറിന്‍റെയും മൂന്ന് സിക്‌സിന്‍റെയും അകമ്പടിയോടെ 79 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. 39 പന്തില്‍ നിന്നാണ് വില്ല്യംസണ്‍ 51 റണ്‍സ് നേടിയത്.

    അവസാന ഓവറുകളില്‍ ഹൂഡയുടെ ബാറ്റിങ് ഹൈദരാബാദിന്‍റെ ഇന്നിങ്സ് 150 കടത്തി. 11 പന്തില്‍ 21 റണ്‍സാണ് ഹൂഡ അടിച്ചത്.  ഇതോടെ ചെന്നൈയും ഹൈദരാബാദും ഏറ്റുമുട്ടിയ എട്ടു മത്സരങ്ങളിൽ ചെന്നൈയുടെ വിജയം ആറെണ്ണമാണ്. ഇതുവരെ രണ്ട് തവണ മാത്രമേ ഹൈദരാബാദിന് വിജയം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ. 

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top