21
September 2019 - 8:08 am IST

Download Our Mobile App

Flash News
Archives

World

supertanker

ആമസോൺ കാടുക്കൾക്ക് മേൽ മഴ പെയ്യിച്ച് എയർ ടാങ്കറുകൾ

Published:24 August 2019

ബൊളീവിയന്‍ പ്രസിഡന്‍റെ ഇവോ മോറല്‍സിന്‍റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ആമസോൺ മഴക്കാടുകളെ അഗ്നിയിൽ നിന്ന് രക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വലിയ എയർ ടാങ്കറുകളെത്തിയിരിക്കുകയാണ്. ബൊളീവിയന്‍ പ്രസിഡന്‍റെ ഇവോ മോറല്‍സിന്‍റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വെള്ളിയാഴ്ച മുതലാണ് യുഎസിന്‍റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയ-ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകളാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തുന്നത്.

ബ്രസീൽ, പാരാഗ്വെ അതിർത്തിയിൽ മാത്രം ഇതുവരെ 360 കിലോ മീറ്റർ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top