21
September 2019 - 8:26 am IST

Download Our Mobile App

Flash News
Archives

Other news

ലോക ബാഡ്മിന്‍റണ്‍ ചാംപ്യൻഷിപ്പ്: പി.വി. സിന്ധു ഫൈനലിൽ

Published:24 August 2019

സെമിഫൈനലിൽ ചൈനീസ് താരം ചെൻ യു ഫെയ്കിനെതിരേ നേരിട്ടുള്ള ഗെയിമുകൾക്ക് വിജയം നേടിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. സ്കോർ 21-7, 2-14.

മികച്ച ഫോമിലായിരുന്ന സിന്ധു സെമിയിൽ എതിരാളിക്ക് ഒരവസരം പോലും നൽകിയില്ല. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയ സിന്ധുവിനെ ആദ്യ ഗെയിമിൽ പ്രതിരോധിക്കാൻ പോലും ചൈനീസ് താരത്തിന് കഴിഞ്ഞില്ല.

ബാസൽ: ലോക ബാഡ്മിന്‍റണ്‍ ചാംപ്യൻഷിപ്പിലെ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനൽ പോരാട്ടത്തിന്. സെമിഫൈനലിൽ ചൈനീസ് താരം ചെൻ യു ഫെയ്കിനെതിരേ നേരിട്ടുള്ള ഗെയിമുകൾക്ക് വിജയം നേടിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. സ്കോർ 21-7, 2-14.

മികച്ച ഫോമിലായിരുന്ന സിന്ധു സെമിയിൽ എതിരാളിക്ക് ഒരവസരം പോലും നൽകിയില്ല. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയ സിന്ധുവിനെ ആദ്യ ഗെയിമിൽ പ്രതിരോധിക്കാൻ പോലും ചൈനീസ് താരത്തിന് കഴിഞ്ഞില്ല.

രണ്ടാം ഗെയിമിൽ എതിരാളിക്ക് ഒൻപത് പോയിന്‍റ് മാത്രമുള്ളപ്പോൾ മാച്ച് പോയിന്‍റിൽ എത്തിയ സിന്ധുവിനെതിരേ തുടർച്ചയായി അഞ്ച് പോയിന്‍റ് നേടിയപ്പോൾ മാത്രമാണ് ചൈനീസ് താരം ചെറിയ മുന്നേറ്റം നടത്തിയത്.

ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം തായ് സു യിംഗിനോട് പരാജയത്തിന്‍റെ വക്കിൽ നിന്നും പൊരുതി കയറിയാണ് സിന്ധു വിജയം നേടുന്നത്. ആദ്യ ഗെയിം നഷ്ടപ്പെട്ട സിന്ധു രണ്ടാം ഗെയിം 23-21 എന്ന നിലയിൽ നേടിയാണ് തിരിച്ചുവരവ് നടത്തിയത്. നിർണായകമായ മൂന്നാം ഗെയിമിൽ 21-19ന് ചെൻ യു ഫെയ്കിനെ വീഴ്ത്തുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top