21
September 2019 - 8:11 am IST

Download Our Mobile App

Flash News
Archives

Kollywood

dhanush

കാത്തിരിപ്പിന് വിരാമം, എന്നൈ നോക്കി പായും തോട്ട ട്രെയ്‌ലറെത്തി

Published:24 August 2019

2016 ൽ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്.

സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ധനുഷ്, മേഘ്ന ആകാശ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 2016 ൽ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. ഗൗതം മേനോന്‍റെ ഉടമസ്ഥതയിലുള്ള ഒൻട്രാഗ എന്‍റർടെയ്ൻമെന്‍റ്സും എക്സേപ് ആർട്ടിസ്റ്റ് മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറുവാർത്തൈ പേസാതെ എന്ന ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു. സെപ്റ്റംബർ ആറിന് ചിത്രം ലോകമെമ്പാടും തിയെറ്ററുകളിലെത്തും. 


വാർത്തകൾ

Sign up for Newsletter



top