23
October 2019 - 9:07 am IST

Download Our Mobile App

Flash News
Archives

akshara-jaalakam-by-m-k-harikumar

അ​ഭി​രു​ചി​ക​ളു​ടെ ആ​ക്ര​മ​ണം

Published:25 August 2019

# എം.​കെ. ഹ​രി​കു​മാ​ര്‍ 9995312097

മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ഒ​രു വ്യ​ക്തി​യു​ടെ കാ​ഴ്ച​ക​ള്‍ പ​ല​ര്‍ ഒ​റ്റ​യ്ക്ക് എ​ന്ന​പോ​ലെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ആ​ള്‍ക്കൂ​ട്ടം രൂ​പ​പ്പെ​ടു​ത്തു​ന്ന ജീ​വി​ത​ശൈ​ലി​ക​ള്‍ ഇ​ത​ര​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്ക് ആ​ക്ര​മ​ണ​സ്വ​ഭാ​വ​ത്താ​ല്‍ എ​ത്തി​ച്ചേ​രു​ന്നു. ആ​ള്‍ക്കൂ​ട്ട​ത്തെ ആ​ക​ര്‍ഷി​ക്കു​ന്ന​ത് ഒ​രു ന​ഗ​ര​സ​ങ്ക​ല്പ​മാ​ണ്.

ഒ​ന്നി​നെ​ക്കു​റി​ച്ചും ആ​ത്യ​ന്തി​ക​മാ​യി ഒ​രു ഉ​ത്ത​ര​വും കി​ട്ടാ​നി​ല്ലെ​ങ്കി​ലും, ഇ​ന്ന​ത്തെ മ​നു​ഷ്യ​ര്‍ പൊ​തു​വേ എ​ല്ലാ ചി​ന്താ​ക്കു​ഴ​പ്പ​വും പ​രി​ഹ​രി​ച്ച​പോ​ലെ​യാ​ണ്. എ​ല്ലാ​റ്റി​നും താ​ത്കാ​ലി​ക​വും ത​യ്യാ​റാ​ക്ക​പ്പെ​ട്ട​തു​മാ​യ ഉ​ത്ത​ര​ങ്ങ​ളും ഗു​രു​ക്ക​ന്മാ​രും ഉ​ണ്ട്. പ്ര​ത്യേ​ക മൂ​ശ​യി​ല്‍ നി​ര്‍മ്മി​ച്ച ജീ​വി​ത​മാ​തൃ​ക​ക​ള്‍ മ​നു​ഷ്യ​രെ മെ​രു​ക്കു​ക​യാ​ണ്. ന​ഗ​ര​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ള്‍ പു​തി​യ ശീ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. അ​ടു​ത്ത് നി​ല്‍ക്കു​ന്ന​ത് ന​ഗ​ര​മാ​ണെ​ന്ന തി​രി​ച്ച​റി​വ് മ​നു​ഷ്യ​നെ പ​രി​ഭ്രാ​ന്ത​നും വേ​ഗ​മു​ള്ള​വ​നു​മാ​ക്കു​ന്നു. മ​ത്സ്യ​മാ​ണെ​ങ്കി​ലും പി​സ​യാ​ണെ​ങ്കി​ലും, അ​തി​ന് ന​ഗ​ര​കേ​ന്ദ്രീ​കൃ​ത​മാ​യ, ന​ഗ​ര​ശൈ​ലി​ക്കി​ണ​ങ്ങു​ന്ന ഒ​രു ബ്രാ​ന്‍ഡ് ആ​ണ് ആ​വ​ശ്യം. മ​ത്സ്യം വി​ല്‍ക്കു​ന്ന സാ​ധാ​ര​ണ ക​ച്ച​വ​ട​ക്കാ​ര​നേ​ക്കാ​ള്‍ ഒ​രു ന​ഗ​ര​ബ്രാ​ന്‍ഡ് വ​ലി​യ ഒ​രു ഉ​ത്ത​ര​മാ​ണ്. കൂ​ടു​ത​ല്‍ പേ​ര്‍ ഒ​രു സൗ​ക​ര്യ​മെ​ന്ന നി​ല​യി​ലോ ശീ​ലം എ​ന്ന നി​ല​യി​ലോ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ണ​ത​ക​ള്‍ മ​റ്റു​ള്ള​വ​രെ​യും ആ​ക​ര്‍ഷി​ക്കു​ന്നു. അ​ത് ഒ​രു അ​ഭി​രു​ചി​യാ​യി വ​ള​രു​ന്നു. ആ ​അ​ഭി​രു​ചി ഒ​രു ആ​ക്ര​മ​ണ​കാ​രി​യാ​ണ്. അ​ത് നി​സ്സം​ഗ​രെ​യും നി​രാ​യു​ധ​രെ​യും നി​ശ്ശ​ബ്ദ​മാ​യി ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​ഭി​രു​ചി​ക​ളു​ടെ ആ​ക്ര​മ​ണം ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു തു​ട​ങ്ങി ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു പ​ട​രു​ക​യാ​ണ്. പു​തി​യ ആ​ള്‍ക്കൂ​ട്ടം സം​ഭാ​വ​ന​ചെ​യ്യു​ന്ന​ത് പു​തി​യ സം​സ്കാ​ര​മാ​കു​ക​യാ​ണ്.

മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ഒ​രു വ്യ​ക്തി​യു​ടെ കാ​ഴ്ച​ക​ള്‍ പ​ല​ര്‍ ഒ​റ്റ​യ്ക്ക് എ​ന്ന​പോ​ലെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ആ​ള്‍ക്കൂ​ട്ടം രൂ​പ​പ്പെ​ടു​ത്തു​ന്ന ജീ​വി​ത​ശൈ​ലി​ക​ള്‍ ഇ​ത​ര​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്ക് ആ​ക്ര​മ​ണ​സ്വ​ഭാ​വ​ത്താ​ല്‍ എ​ത്തി​ച്ചേ​രു​ന്നു. ആ​ള്‍ക്കൂ​ട്ട​ത്തെ ആ​ക​ര്‍ഷി​ക്കു​ന്ന​ത് ഒ​രു ന​ഗ​ര​സ​ങ്ക​ല്പ​മാ​ണ്. വി​പ​ണി ഒ​രു ന​വ​ത​രം​ഗ​മോ ന​വ​ജീ​വി​ത​ശൈ​ലി​യോ നി​ര്‍മ്മി​ക്കു​ക​യാ​ണ്. അ​താ​ണ് യാ​തൊ​രു അ​ഭി​രു​ചി​യു​മി​ല്ലാ​ത്ത​വ​രെ​യും കീ​ഴ​ട​ക്കു​ന്ന​ത്. സി​നി​മാ​ന​ട​ന്മാ​ര്‍ വി​ല്‍ക്കു​ന്ന മീ​നി​ന് ഇ​ന്ന് വ​ലി​യ ഡി​മാ​ന്‍റാ​ണ്. മീ​നു​ക​ള്‍ കാ​യ​ലി​ലും ക​ട​ലി​ലും ക​ഴി​യു​ന്ന​വ​ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ അ​വ ച​ത്ത​ശേ​ഷം ഒ​രു പു​തി​യ പ​രി​പ്രേ​ക്ഷ്യ​മാ​യി​ത്തീ​രു​ന്നു. പു​തി​യ ഒ​രു ആ​വ​ശ്യം, നി​ഷ്ക​ര്‍ഷ, ചി​ട്ട, രു​ചി അ​ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. നേ​ര​ത്ത ക​ഴി​ച്ച മ​ത്സ്യം ഒ​രു തെ​റ്റാ​യി​രു​ന്നി​രി​ക്കാം; അ​ല്ലെ​ങ്കി​ല്‍ നേ​ര​ത്തെ ക​ഴി​ച്ച ന​മ്മ​ള്‍ തെ​റ്റാ​യി​രു​ന്നി​രി​ക്കാം. എ​ന്താ​ണ് തെ​റ്റെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​മ​യ​മി​ല്ല. പ​ക​രം പു​തി​യ ഉ​ത്ത​ര​ങ്ങ​ള്‍ക്ക് കീ​ഴ​ട​ങ്ങു​ക​യേ നി​വൃ​ത്തി​യു​ള്ളൂ. 

കാ​യ​ലി​ലെ മ​ത്സ്യ​ത്തി​നും ക​ട​ലി​ലെ മ​ത്സ്യ​ത്തി​നും മ​ര​ണാ​ന​ന്ത​ര​ജീ​വി​ത​ത്തി​ന്‍റെ നൂ​റു​കൂ​ട്ടം സൗ​ന്ദ​ര്യാ​ത്മ​ക സ​മ​സ്യ​ക​ള്‍ക്ക് സ​മാ​ധാ​നം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഒ​രു മീ​ന്‍ അ​തി​ന്‍റെ മ​ര​ണാ​ന​ന്ത​ര​മാ​ണ് ജീ​വി​ത​ത്തി​ലാ​ണ് പു​തി​യൊ​രു സൗ​ന്ദ​ര്യ​ശാ​സ്ത്രം സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ത് ഒ​രു ന​ഗ​ര​ത്തെ​ത​ന്നെ പു​ന​ര്‍ചി​ന്ത​യി​ലേ​ക്ക് ന​യി​ക്കു​ന്നു. ന​ഗ​ര​വ​ല്‍ക്ക​ര​ണ​ത്തി​ന്‍റെ വ​ര്‍ധി​ക്കു​ന്ന വേ​ഗ​ത്തി​ന് അ​ത് മാ​യി​ക​മാ​യ ഒ​രു ശാ​രീ​രി​കാ​നു​ഭ​വം ന​ല്‍കു​ന്നു. മാ​ത്ര​മ​ല്ല, മ​ര​ണാ​ന​ന്ത​ര​മാ​ണ് അ​ത് സൗ​ന്ദ​ര്യ​ത​ല​ത്തി​ല്‍ ആ​ക്ര​മ​ണ​കാ​രി​യാ​കു​ന്ന​ത്. അ​ത് മ​നു​ഷ്യ​രെ ക​ണ്ടെ​ത്തു​ന്ന, അ​വ​രെ വി​ദ്യാ​ഭ്യാ​സം ചെ​യ്യി​ക്കു​ന്ന പൗ​ര​ബോ​ധ​മു​ള്ള​വ​രാ​ക്കു​ന്നു.

ലി​ങ്ക​ണ്‍ ഇ​ന്‍ ദ് ​ബാ​ര്‍ദോ എ​ന്ന നോ​വ​ലി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ അ​മേ​രി​ക്ക​ന്‍ എ​ഴു​ത്തു​കാ​ര​ന്‍ ജോ​ര്‍ജ് സോ​ണ്ടേ​ഴ്സ് ഇ​ങ്ങ​നെ അ​റി​യി​ക്കു​ന്നു:
""ന​മ്മ​ള്‍ വ​ള​രെ അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു ഭൗ​തി​ക​കാ​ല​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. ന​മു​ക്ക് ന​ല്ല​ത് വേ​ണം; എ​ന്നാ​ല്‍ കി​ട്ടു​ന്ന​തി​ല്‍ നാം ​ന​ല്ല​തി​നെ ക​ണ്ടെ​ത്തു​ന്നു. ന​മ്മ​ള്‍ പൊ​തു​വേ തൃ​പ്ത​രാ​ണ്. ന​മ്മ​ള്‍ സ്വാ​ഭാ​വി​ക​മാ​യി ചി​ന്തി​ക്കു​ന്ന​തെ​ല്ലാം ശ​രി​യാ​ണെ​ന്ന വി​ശ്വാ​സ​ക്കാ​രാ​ണ്. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും അ​പ​രി​ചി​ത​മാ​യ ഒ​രു പെ​രു​മാ​റ്റ​രീ​തി​യാ​ണി​ത്.

അ​ദ്ദേ​ഹം തു​ട​ര്‍ന്ന് പ​റ​യു​ന്നു: ""ലോ​ക​ത്തു​ള്ള​തെ​ല്ലാം നൊ​ടി​യി​ട​യി​ല്‍ അ​റി​യാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​വും മ​നു​ഷ്യ​ര്‍ക്കു​ണ്ട്. അ​തു​കൊ​ണ്ട് ന​മ്മ​ള്‍ ക​ടു​ത്ത യു​ക്തി​വാ​ദി​ക​ളാ​ണ്. വ​സ്തു​സ്ഥി​തി​വി​വ​ര​ക​ണ​ക്കു​ക​ളെ അ​ങ്ങേ​യ​റ്റം വി​ശ്വ​സി​ക്കു​ന്നു. വ​ള​രെ പ്രാ​യോ​ഗി​ക​മ​തി​ക​ളാ​കു​ന്നു. അ​തേ​സ​മ​യം ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യാ​ത്മ​ക​ത, നി​ഗൂ​ഢ​ത അം​ഗീ​ക​രി​ക്കു​ന്നു​മി​ല്ല. മ​ന​സി​ലാ​ക്കാ​ന്‍ പ​റ്റാ​ത്ത​താ​യി യാ​തൊ​ന്നു​മി​ല്ല എ​ന്ന ധാ​ര​ണ​യി​ല്‍, ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ക​രു​ള്‍പ്പെ​ടെ, ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​ര്‍ന്നി​രി​ക്ക​യാ​ണ്. എ​ന്നാ​ല്‍ ന​മ്മെ ചൂ​ഴു​ന്ന​ത് ഒ​രു ചെ​റി​യ കാ​ല​മാ​ണ്. ഒ​രു താ​ത്കാ​ലി​കാ​വ​സ്ഥ എ​പ്പോ​ഴു​മു​ണ്ട്. ജോ​ര്‍ജ് സോ​ണ്ടേ​ഴ്സ് ഇ​ങ്ങ​നെ​യും വി​വ​രി​ക്കു​ന്നു: ""ഞാ​നും തി​ടു​ക്ക​ത്തെ ഇ​ഷ്ട​പ്പെ​ട്ടു. കാ​ര​ണം ന​മ്മ​ള്‍ ഇ​ട​പെ​ട്ടി​രി​ക്കു​ന്ന​ത് വ​ള​രെ ഗൗ​ര​വ​ത​ര​മാ​ണ്. ഒ​രു കാ​ര്യ​ത്തി​ലും ഒ​ട്ടും സ​മ​യം ക​ള​യാ​നി​ല്ല. യ​ഥാ​ര്‍ത്ഥ​മാ​യ​തെ​ന്താ​ണോ അ​തി​ല്‍നി​ന്ന് ക​ണ്ണെ​ടു​ക്കാ​ന്‍ നേ​ര​മി​ല്ല. ന​മ്മ​ള്‍ താ​ത്കാ​ലി​ക ജീ​വി​ത​ത്തി​ല്‍ മു​ഴു​കു​ന്നു. ന​മ്മ​ള്‍ സ്നേ​ഹി​ക്കു​ന്നു; എ​ന്നാ​ല്‍ ന​മ്മു​ടെ പ്രേ​മ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍ വ​ള​രെ താ​ത്കാ​ലി​ക​മാ​ണ്. ന​മ്മു​ടെ പ്രേ​മ​ങ്ങ​ളി​ലേ​ക്ക് മു​ഴു​വ​നാ​യി ജീ​വി​ക്കാ​ന്‍ ന​മു​ക്കാ​വി​ല്ല. ഇ​താ​ണ് ഏ​റ്റ​വും ദു​ര​ന്ത​പൂ​ര്‍ണ​വും സം​ഘ​ര്‍ഷാ​ത്മ​ക​വു​മാ​കു​ന്ന​ത്.''

ഇ​ത് ഒ​രു പു​തി​യ നി​സ്സ​ഹാ​യ​ത​യാ​ണ്. ധ്യാ​നി​ക്കു​ന്ന​ത് ന​മ്മെ ത​ന്നെ​യാ​ണ​ല്ലോ. ജി​ദ്ദു കൃ​ഷ്ണ​മൂ​ര്‍ത്തി പ​റ​ഞ്ഞു, മ​ന​സ് എ​ങ്ങ​നൊ​യൊ​ക്കെ​യാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് മാ​റി​നി​ന്ന് നോ​ക്ക​ണ​മെ​ന്ന്. ഇ​താ​ണ് ധ്യാ​നം. എ​ന്നാ​ല്‍ അ​തും ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍കി​യി​ല്ലെ​ങ്കി​ലോ?അ​വ​ന​വ​നെ​കൊ​ണ്ട് മാ​ത്രം നി​റ​യു​ന്ന മ​ന​സു​ക​ള്‍ പു​തി​യ സ​മ​സ്യ​യാ​യി മാ​റു​ക​യാ​ണ്. അ​തി​വേ​ഗ ആ​ക്ര​മ​ണോ​ത്സു​ക യാ​ത്ര​ക​ളി​ല്‍, പ്രേ​മം എ​ങ്ങ​നെ​യു​ണ്ടാ​കും? ഉ​ണ്ടാ​യാ​ല്‍ ത​ന്നെ അ​തി​ന്‍റെ സ്വ​ഭാ​വ​മെ​ന്താ​കും? അ​തൃ​പ്തി​ക​ള്‍ മ​റ്റൊ​രു ദി​ക്കി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ടു വ​ന്നു​തു​ട​ങ്ങും.
കാ​ഫ്ക​യു​ടെ നാ​ട​കം

കാ​ഫ്ക​യു​ടെ അ​പൂ​ര്‍ണ​മാ​യ ഒ​രു നാ​ട​ക​മു​ണ്ട്  ദ് ​ഗാ​ര്‍ഡി​യ​ന്‍ ഓ​ഫ് ദ് ​ക്രി​പ്റ്റ്. ഒ​രു രാ​ജ​കു​മാ​ര​ന്‍ ത​ന്‍റെ പൂ​ര്‍വി​ക​രെ സം​സ്ക​രി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ സൂ​ക്ഷി​പ്പു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തു​ന്നു. അ​യാ​ള്‍ക്ക് ഒ​രു വി​വ​രം കൈ​മാ​റാ​നു​ണ്ട്. എ​ല്ലാ ദി​വ​സ​വും രാ​ത്രി​യി​ല്‍ അ​യാ​ള്‍ക്ക് പ​രേ​താ​ത്മ​ക്ക​ളു​മാ​യി യു​ദ്ധം ചെ​യ്യേ​ണ്ടി​വ​രു​ന്നു. ആ​ത്മാ​ക്ക​ള്‍ ശ​വ​കു​ടീ​ര​ങ്ങ​ള്‍ വി​ട്ട് പു​റ​ത്തു​വ​രാ​നാ​ഗ്ര​ഹി​ക്കു​ന്നു. അ​വ​രു​ടെ ല​ക്ഷ്യം ജീ​വി​ക്കു​ന്ന​വ​രെ വ​ധി​ക്കു​ക​യാ​ണ്.

ഒ​രു​പ​ക്ഷേ, മ​രി​ച്ച​വ​ര്‍ വ​ള​രെ അ​സം​തൃ​പ്ത​രാ​ണെ​ന്ന ചി​ന്ത​യാ​കാം കാ​ഫ്ക​യെ അ​ല​ട്ടി​യി​ട്ടു​ണ്ടാ​വു​ക. ജീ​വി​തം അ​ശാ​ന്ത​വും ഉ​ത്ത​ര​മി​ല്ലാ​ത്ത​തും ദു​ര്‍ഗ്ര​ഹ​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം മ​രി​ച്ച​വ​ര്‍ അ​സം​തൃ​പ്ത​രാ​യി തു​ട​ര്‍ന്നേ​ക്കാം. ജീ​വി​ത​ത്തി​ല്‍ ത​ങ്ങ​ള്‍ നി​ഷ്ക​രു​ണം ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്നാ​കാം ആ ​ആ​ത്മാ​ക്ക​ള്‍ പ​റ​യാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

ആ​നു​കാ​ലി​കം

പ്ര​മു​ഖ വി​മ​ര്‍ശ​ക​നാ​യ മൗ​റി​സ് ബ്ലാ​ങ്ക്ഷോ ഏ​കാ​ന്ത​ത​യെ​ക്കു​റി​ച്ചു​ള്ള ജ​ന​പ്രി​യ ധാ​ര​ണ​ക​ളെ പൊ​ളി​ക്കു​ന്ന ഒ​രു സ​ന്ദ​ര്‍ഭ​മു​ണ്ട്. ജ​ന​പ്രി​യ സി​നി​മ​ക​ളി​ലും ഗാ​ന​ങ്ങ​ളി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന ഏ​കാ​ന്ത​ത​യ്ക്ക് അ​പ്പു​റ​മു​ള്ള മ​റ്റൊ​ന്നു​ണ്ട്. അ​ത് ഉ​ള്ളി​ല്‍ ത​നി​ച്ചാ​ണെ​ന്ന​തി​ന്‍റെ സ്ഥൂ​ല​ത​യാ​ണ്. എ​ന്നാ​ല്‍ ബ്ലാ​ങ്ക്ഷോ പ​റ​യു​ന്ന​ത്, ആ​ളു​ക​ള്‍ക്ക് അ​ങ്ങ​നെ ഏ​കാ​ന്ത​ത അ​വ​കാ​ശ​പ്പെ​ടാ​നാ​വി​ല്ലെ​ന്നാ​ണ്. ഒ​രാ​ള്‍ ഏ​കാ​ന്ത​നാ​ണെ​ന്ന് പ​റ​യു​മ്പോ​ള്‍ത​ന്നെ അ​യാ​ള്‍ ക​വി​ത​ക​ളെ​ഴു​തു​ക​യാ​ണ്, ക​ഥ​ക​ള്‍ എ​ഴു​തു​ക​യാ​ണ്, സി​നി​മ കാ​ണു​ക​യാ​ണ്. ഇ​തൊ​ക്കെ ഏ​കാ​ന്ത​ത​യ്ക്ക് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. ആ​ള്‍ക്കൂ​ട്ട​ത്തി​നു ന​ടു​വി​ല്‍പോ​യി ക​ഷ്ട​പ്പെ​ട്ട് ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ. ക​വി​ത എ​ഴു​തു​ന്ന​തി​ലൂ​ടെ ഒ​രാ​ള്‍ ഏ​കാ​കി​യ​ല്ലാ​താ​വു​ക​യാ​ണ്. കാ​ര​ണം ക​വി​ത ഒ​രു സ​മൂ​ഹ​ത്തെ ഉ​ള്‍ച്ചേ​ര്‍ക്കു​ക​യാ​ണ്. നോ​വ​ല്‍ എ​ത്ര വ്യ​ക്ത​ഗ​ത​മാ​ണെ​ങ്കി​ലും അ​തി​ലും സ​മൂ​ഹ​മു​ണ്ട്. ക​വി​ത​യി​ലെ "ഞാ​ന്‍' എ​ന്ന ചി​ന്ത സ​മൂ​ഹ​മാ​ണ്. കാ​ര​ണം "ഞാ​ന്‍' നി​ര്‍മ്മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് സാ​മൂ​ഹി​ക​മാ​യാ​ണ്. രാ​വി​ലെ ഉ​റ​ക്ക​മു​ണ​ര്‍ന്ന് പ്ര​ഭാ​ത​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്ത് തൊ​ഴി​ലി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് സ​മൂ​ഹ​നി​ര്‍മ്മി​തി​യാ​ണ്. ഒ​രാ​ള്‍ പു​സ്ത​കം വാ​യി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ മ​റ്റൊ​രു നി​ര്‍മ്മി​തി​യാ​ണ്.  അ​ത് അ​യാ​ള്‍ ക​ണ്ടെ​ത്തി​യ​ത​ല്ല. ഒ​രാ​ള്‍ ധ്യാ​നി​ക്കു​ന്ന​തോ? അ​തും സാ​മൂ​ഹ്യ​നി​ര്‍മ്മി​തി​ത​ന്നെ​യാ​ണ്. ധ്യാ​നം ക​ണ്ടു​പി​ടി​ച്ച​ത് സ​മൂ​ഹ​മാ​ണ്. കാ​ര​ണം, വ്യ​ക്തി​ക​ള്‍ അ​ല​ങ്കോ​ല​ത്തി​ല്‍ വീ​ഴു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​വ​ര്‍ക്ക് അ​തി​ല്‍നി​ന്ന് ര​ക്ഷ നേ​ടേ​ണ്ട​തു​ണ്ട്. അ​തി​നാ​ണ് ധ്യാ​നം. ധ്യാ​നം വ്യ​ക്തി​ക​ളു​ടെ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തി​ന്‍റേ​താ​ണ്. ആ​ള്‍ക്കൂ​ട്ടം അം​ഗീ​ക​രി​ച്ച ഒ​രു വി​ടു​ത​ല്‍ ക്രി​യ​യാ​ണ​ത്.

സാ​ഹി​ത്യം ഏ​കാ​ന്ത​ത​യ​ല്ല; അ​ത് കു​റേ​ക്കൂ​ടി വി​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട സാ​മൂ​ഹി​ക ചി​ന്ത​യും വേ​വ​ലാ​തി​ക​ളു​മാ​ണ്. അ​തി​ലെ വ്യ​ക്തി ഒ​റ്റ​യ്ക്ക​ല്ല; അ​ത് ഒ​രു ക​ണ്ണി മാ​ത്ര​മാ​ണ്. വി​ഷാ​ദം ഏ​കാ​ന്ത​മാ​ണെ​ന്ന​ത് ഒ​രു കാ​വ്യ​ഭാ​ഷ​യാ​ണ്. പ​ക്ഷെ, വി​ഷാ​ദ​വും സ​മൂ​ഹം നി​ര്‍മ്മി​ച്ച​താ​ണ്. വാ​സ്ത​വ​ത്തി​ല്‍, ഈ ​ചു​റ്റു​പാ​ടാ​ണ്, ഈ ​അ​റി​വാ​ണ് ഒ​രാ​ളെ നി​ശ്ശൂ​ന്യ​നാ​ക്കു​ന്ന​ത്. ത​നി​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല​ല്ലോ എ​ന്ന ചി​ന്ത. ഭാ​ര​ത​ത്തി​ല്‍ സാ​മു​ദ്രി​ക ശാ​സ്ത്ര​മു​ണ്ട്; ല​ക്ഷ​ണം പ​റ​യു​ന്ന​രീ​തി. കൈ​രേ​ഖാ​ശാ​സ്ത്ര​വും ജോ​തി​ഷ​വും ഉ​ണ്ട്. ചാ​ന്ദ്ര​വി​ജ്ഞാ​നീ​യ​വും മ​നോ​വി​ജ്ഞാ​നീ​യ​വും സ​ഹാ​യ​ത്തി​നു​ണ്ട്. നാ​ട്യ​ശാ​സ്ത്ര​വും അ​നു​ഷ്ഠാ​ന​ക​ല​ക​ളു​മു​ണ്ട്. ഇ​തെ​ല്ലാം നി​ര്‍മ്മി​ച്ചു​വ​ച്ചി​രി​ക്കു​ന്ന ഒ​രു ലോ​ക​ത്ത്, ഒ​രാ​ള്‍ എ​ത്ര സ്വ​ത​ന്ത്ര​നാ​യി ചി​ന്തി​ച്ചാ​ലും ചെ​ന്നു​വീ​ഴു​ന്ന​ത് നേ​ര​ത്തെ നി​ര്‍വ​ചി​ക്ക​പ്പെ​ട്ട ജീ​വി​ത​ങ്ങ​ളി​ല്‍ ത​ന്നെ​യാ​ണ്. എ​ല്ലാം​ത​ന്നെ നേ​ര​ത്തെ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ക​യും നി​ര്‍വ​ചി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ്. കാ​ല്‍വ​യ്ക്കാ​ന്‍ ഇ​ട​മി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ര്‍ത്ഥ്യം. സ്വ​ത​ന്ത്ര​മാ​യി എ​ഴു​തു​ന്നു എ​ന്ന് ആ​രെ​ങ്കി​ലും വീ​മ്പി​ള​ക്കു​ന്നു​വെ​ങ്കി​ല്‍, ഇ​ങ്ങ​നെ മു​ന്‍കൂ​ട്ടി നി​ര്‍വ​ചി​ക്ക​പ്പെ​ട്ട ഇ​ട​ത്തി​നു​പു​റ​ത്ത് ഒ​രു കാ​ല്‍വ​യ്ക്ക​ണം. അ​ത് ഉ​ണ്ടാ​കു​ന്നി​ല്ല.

ചൈ​നീ​സ് നോ​വ​ലി​സ്റ്റ് ഗ​വോ സി​ങ്ജി​യാ​ന്‍ അ​ത്ഭു​ത​പ്ര​തി​ഭ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ "സോ​ള്‍ മൗ​ണ്ട​ന്‍' എ​ന്ന കൃ​തി ന​മ്മു​ടെ ചി​ര​കാ​ല​മാ​യു​ള്ള അ​ന്ധ​ത​യെ​യും ക​പ​ട​ബു​ദ്ധി​യെ​യും ചി​ത​റി​ക്കാ​ന്‍ കെ​ല്പു​ള്ള​താ​ണ്. ഒ​രാ​ളു​ടെ സ്വ​ത്വ​മെ​ന്ന​ത് ക​ണ്ണാ​ടി​യി​ലെ പ്ര​തി​ച്ഛാ​യ​പോ​ലെ​യാ​ണെ​ന്ന് സി​ങ്ജി​യാ​ന്‍ എ​ഴു​തു​ന്നു​ണ്ട്. ക​ണ്ണാ​ടി​യി​ലെ പ്ര​തിഛാ​യ​കൊ​ണ്ട് എ​ന്ത് പ്ര​യോ​ജ​നം? പ്ര​തിഛാ​യ​യി​ല്‍ അ​ഭി​ര​മി​ക്കാ​ന്‍ തു​ട​ങ്ങി​യാ​ല്‍ പി​ന്നെ കു​റ്റ​ബോ​ധം തോ​ന്നു​ക​യി​ല്ല. കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ ആ​ത്മാ​നു​രാ​ഗം ഉ​ണ്ടാ​കും. അ​ത് കാ​മ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. ഈ ​അ​ര്‍ത്ഥ​ത്തി​ല്‍ എ​ഴു​താ​ന്‍ ക​ഴി​യു​ന്ന നോ​വ​ലി​സ്റ്റു​ക​ള്‍ ന​മു​ക്കി​ല്ല.

ഇ.​പി. രാ​ജ​ഗോ​പാ​ല​ന്‍ ഇ​ന്ന​ത്തെ ആ​ണ്‍പ​ക്ഷ മേ​ധാ​വി​ത്വ ചി​ന്ത​യെ​ക്കു​റി​ച്ച് ത​ന്‍റേ​താ​യ വീ​ക്ഷ​ണ​ത്തി​ല്‍ ഇ​ങ്ങ​നെ കു​റി​ക്കു​ന്നു: ""ആ​ണി​ന്‍റെ അ​വ​കാ​ശ​മാ​ണ് മി​ണ്ട​രു​ത് എ​ന്ന് പാ​ര​മ്പ​ര്യ​ത്തി​ല്‍ ഉ​റ​ച്ചു​പോ​യി​രി​ക്കു​ന്നു. അ​ങ്ങ​നെ ആ​ജ്ഞാ​പി​ക്ക​ലാ​ണ് ആ​ണ​ത്ത​ത്തി​ന്‍റെ ആ​വി​ഷ്കാ​രം  അ​ല്ലാ​തെ ലൈം​ഗി​ക​മാ​യ ഒ​ന്ന​ല്ല.'' എ​ന്നാ​ല്‍ ഇ​ന്ന് ആ​ജ്ഞ​യൊ​ക്കെ നി​ലം​പ​തി​ച്ചി​രി​ക്ക​യാ​ണ്. ആ​ണി​ന്‍റെ ലൈം​ഗി​ക​ത​യൊ​ക്കെ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു. ആ ​ലൈം​ഗി​ക​ത​യും അ​ധി​കാ​രി​വ​ര്‍ഗം നി​ര്‍മ്മി​ക്കു​ക​യോ നി​ര്‍വ​ചി​ക്കു​ക​യോ ചെ​യ്തു​ക​ഴി​ഞ്ഞു. 

വി. ​ജ​യ​ദേ​വി​ന്‍റെ "ശ​വ​സാ​ധ​കം' (എ​ഴു​ത്ത്) എ​ന്ന ക​ഥ ഒ​രു ആ​ത്മ​ഗ​ത​ത്തി​ന്‍റെ സു​ന്ദ​ര നി​മി​ഷ​ങ്ങ​ള്‍ ത​ന്നു.പ​ഴ​യ കേ​ര​ള​ത്തി​ന്‍റെ സ്മൃ​തി​ക​ളെ കാ​വ്യാ​ത്മ​ക​മാ​ക്കു​ക​യാ​ണ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍. ഓ​ര്‍മ്മ​യി​ലെ മ​ര്‍മ്മ​രം (ആ​ശ്ര​യ മാ​തൃ​നാ​ട്) എ​ന്ന ക​വി​ത​യി​ല്‍ നി​ന്ന്:

""അ​മ്പ​ല​ഭ​സ്മ​ക്കു​ള​ത്തി​ല്‍
അ​ര​യ​ന്ന​പ്പി​ട​ക​ള്‍ത​ന്‍മേ​ളം
പ​ച്ച​ക്ക​രി​മ്പി​ന്‍റെ ചാ​റ്
ക​ര​ക​ള്‍ക്കു​മു​ത്തു വാ​രി​ക്കൊ​ടു​ക്കും
ക​ള​ഭ​പൂ​ഞ്ചോ​ല​ത​ന്‍ നാ​ദം''

മ​നു​ഷ്യ​രാ​ശി​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ഭ​യം ജ​നി​പ്പി​ക്കു​ന്ന ഒ​രു ന​ല്ല ക​ഥ​യാ​ണ് ഇ.​പി. ശ്രീ​കു​മാ​ര്‍ എ​ഴു​തി​യ "കു​ഴി​മാ​ടം' (ഭാ​ഷാ​പോ​ഷി​ണി). ക​ഥ​യി​ലെ ആ ​ഭാ​ഗം ശ്ര​ദ്ധി​ക്ക​ണം: ""വി​ശ​ന്ന വ്യാ​ഘ്ര​ങ്ങ​ളെ​പ്പോ​ലെ സ്വ​ന്ത​ക്കാ​ര്‍ മൃ​ത​ശ​രീ​ര​ത്തെ ആ​ക്ര​മി​ച്ചു. വ​ള​ക​ള്‍ ഒ​ടി​ച്ചെ​ടു​ത്തു. മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. വി​ര​ല​റു​ത്ത് മോ​തി​ര​ങ്ങ​ള്‍. കാ​ത​റു​ത്ത് മേ​യ്ക്കാ​മോ​തി​ര​ങ്ങ​ള്‍. ഒ​ടി​ഞ്ഞ ഇ​ട​തു​കാ​ലി​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്തി​ട്ടു​ള്ള റോ​ഡ് മു​റി​ച്ചെ​ടു​ത്ത​പ്പോ​ള്‍  സ്റ്റീ​ല്‍ പൊ​തി​ഞ്ഞ പൊ​ന്ന്''.

അ​ന്ത​രി​ച്ച എം.​ജെ.​രാ​ധാ​കൃ​ഷ്ണ​നെ​ക്കു​റി​ച്ച് കു​റെ ലേ​ഖ​ന​ങ്ങ​ള്‍ വാ​യി​ച്ചു. ഒ​ടു​വി​ല​ത്തേ​ത് ക​ലാ​പൂ​ര്‍ണ​യി​ല്‍ രാ​കേ​ഷ് നാ​ഥ് എ​ഴു​തി​യ​താ​ണ്. രാ​ധാ​കൃ​ഷ്ണ​നെ അ​ടു​ത്ത​റി​യാ​ന്‍ സ​ഹാ​യി​ക്കും. ഇ​തു​പോ​ലെ സൗ​മ്യ​നാ​യ  ക്യാ​മ​റാ​മാ​ന്‍ എ​വി​ടെ​യെ​ങ്കി​ലു​മു​ണ്ടോ? എ​ന്നി​ട്ടും ന​മ്മു​ടെ മു​ഖ്യ​ധാ​രാ ജേ​ര്‍ണ​ലു​ക​ള്‍ നേ​ര​ത്തെ രാ​ധാ​കൃ​ഷ്ണ​നു​വേ​ണ്ടി ഒ​രു ക​വ​ര്‍ഫീ​ച്ച​ര്‍ ത​യ്യാ​റാ​ക്കി​യി​ല്ല. മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പ് രാ​ധാ​കൃ​ഷ്ണ​ന്‍ ജീ​വി​ച്ചി​രു​ന്ന സ​മ​യ​ത്ത് അ​ത് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. ബ​യോ​സ്കോ​പ്, വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി, പ​പ്പി​ലി​യോ ബു​ദ്ധ, വ​ലി​യ ചി​റ​കു​ള്ള പ​ക്ഷി​ക​ള്‍, സൗ​ണ്ട് ഓ​ഫ് സൈ​ല​ന്‍സ്, ദേ​ശാ​ട​ന​ങ്ങ​ള്‍, ക​ളി​യാ​ട്ടം, അ​ട​യാ​ള​ങ്ങ​ള്‍, ആ​കാ​ശ​ത്തി​ന്‍റെ നി​റം, കാ​ടു​പൂ​ക്കു​ന്ന നേ​രം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ക്ക് ക്യാ​മ​റ ച​ലി​പ്പി​ച്ച് ശ്ര​ദ്ധ​നേ​ടി​യ​ത് പോ​രെ ഒ​രു സി​നി​മാ​ട്ടോ​ഗ്രാ​ഫ​റു​ടെ മി​ക​വ് മ​ന​സി​ലാ​ക്കാ​ന്‍? ഒ​രു ക​ഥ മാ​ത്രം എ​ഴു​തി​യ​വ​ര്‍ക്ക് പ​ല ത​വ​ണ ക​വ​ര്‍ചി​ത്ര​ങ്ങ​ള്‍ കൊ​ടു​ത്ത​ത് എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. പ​ത്രാ​ധി​പ​ന്മാ​ര്‍ക്ക് മു​ഖ്യ​ധാ​രാ സി​നി​മ മ​തി; ക​ല വേ​ണ്ട.

അ​ഗ​സ്റ്റി​ന്‍ കു​ട്ട​നെ​ല്ലൂ​ര്‍ എ​ഴു​തി​യ "കൂ​ണ്' എ​ന്ന ക​വി​ത (ക​ലാ​പൂ​ര്‍ണ) ന​ല്ലൊ​രു രു​ചി സ​മ്മാ​നി​ച്ചു. മി​ന്ന​ല്‍ കൊ​ഴി​ച്ചി​ട്ട തൂ​വ​ല്‍ മ​ണ്ണി​ല്‍ പ​തി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​യ കൂ​ണി​നെ ക​വി കാ​ണു​ന്നു

""ഭൂ​മി​യു​ടെ അ​ശു​ദ്ധി മു​ഴു​വ​ന്‍
പേ​മാ​രി​കൊ​ണ്ട് ക​ഴു​കി​യെ​ടു​ക്കു​ന്ന
ഒ​രു തു​ലാ​വ​ര്‍ഷ​രാ​ത്രി​യി​ല്‍
ഒ​രു മി​ന്ന​ല്‍ക്കൊ​ടി പി​ട​ഞ്ഞ്
മ​ണ്ണി​ല്‍ വീ​ഴും
പി​റ്റേ​ന്ന് ഭൂ​മി​ക്കു​മീ​തെ
ഒ​രു വ​ലി​യ കൂ​ണ്
ഉ​യ​ര്‍ന്നു​പൊ​ങ്ങും
........
പ്ര​ണ​യി​നി​ക​ള്‍ക്ക് 
ക​രി​മ​ഷി​യെ​ഴു​തി​യ
സ്വ​പ്ന​ങ്ങ​ള്‍ തി​രി​ച്ചു​കി​ട്ടും
മു​ത്ത​ശ്ശി​ക്ക് തി​രി​ച്ചു​കി​ട്ടും
ക​ള​ഞ്ഞു​പോ​യ പ​ഴ​ങ്ക​ഥ''.

ഗാ​ര്‍സി​യ മാ​ര്‍കേ​സി​ന്‍റെ ദ് ​സ്കാ​ന്‍ഡ​ല്‍ ഓ​ഫ് ദ് ​സെ​ഞ്ച്വ​റി ആ​ന്‍ഡ് അ​ദ​ര്‍ റൈ​റ്റിം​ഗ്സ് എ​ന്ന പു​സ്ത​കം പു​റ​ത്തി​റ​ങ്ങി. അ​ന്ത​ര്‍ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ഈ ​പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​ന​ങ്ങ​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മാ​ര്‍കേ​സ് ര​ണ്ട് പ​ത്ര​ങ്ങ​ള്‍ക്കെ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളും റി​പ്പോ​ര്‍ട്ടു​ക​ളു​മാ​ണ് ഇ​തി​ല്‍ സ​മാ​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ലി​യ പ്ര​തി​ച്ഛാ​യ​യി​ല്‍ എ​ത്തു​ന്ന​തോ​ടെ പ്ര​തി​ഭ​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ച​തെ​ല്ലാം ച​രി​ത്ര​രേ​ഖ​ക​ളാ​യി മാ​റു​ന്നു. മാ​ര്‍കേ​സി​ന്‍റെ "ഏ​കാ​ന്ത​ത​യു​ടെ ഒ​രു നൂ​റ് വ​ര്‍ഷ​ങ്ങ​ള്‍', "വം​ശാ​ധി​പ​തി​യു​ടെ പ​ത​നം' എ​ന്നീ നോ​വ​ലു​ക​ള്‍ക്ക​പ്പു​റം യാ​തൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ഈ ​പു​സ്ത​കം നേ​ടി​കൊ​ടു​ക്കി​ല്ല.

ലോ​ക​ചി​ത്ര​കാ​ര​നാ​യ പാ​ബ്ലോ പി​ക്കാ​സോ മെ​ട്രോ​യി​ല്‍ സ​ഞ്ച​രി​ച്ച​തി​ന്‍റെ ടി​ക്ക​റ്റ് പോ​ലും മ്യൂ​സി​യ​ത്തി​ലെ കാ​ഴ്ച​വ​സ്തു​വാ​ണി​ന്ന്. അ​ദ്ദേ​ഹം അ​യ​ച്ച ക​ത്തു​ക​ള്‍ അ​മൂ​ല്യ​നി​ധി​യാ​യി മാ​റി​യി​രി​ക്കു​ന്നു. മ​ല​യാ​ളി​ക​ള്‍ക്ക് നൂ​റു​വ​ര്‍ഷം മു​മ്പേ​യാ​ണ് എ​ന്നും ലോ​ക​ക​ല​യും സാ​ഹി​ത്യ​വും സ​ഞ്ച​രി​ച്ചി​ട്ടു​ള്ള​ത്. പി​ക്കാ​സോ​യെ യൂ​റോ​പ്പും അ​മേ​രി​ക്ക​യും ആ​രാ​ധി​ക്കു​ന്ന​തി​നു തു​ല്യ​മാ​യി ഇ​ന്ത്യ​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ ഒ​ന്നു​മി​ല്ല. ര​വീ​ന്ദ്ര​നാ​ഥ് ടാ​ഗോ​ര്‍, രാ​ജാ​ര​വി​വ​ര്‍മ്മ, സ​ത്യ​ജി​ത് റാ​യ് തു​ട​ങ്ങി​യ​വ​രെ ഇ​തു​പോ​ലെ ഒ​പ്പി​യെ​ടു​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യു​ന്നി​ല്ല.

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ ര​ച​ന​യി​ല്‍ സി​ദ്ധാ​ര്‍ത്ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന "വ​ര്‍ത്ത​മാ​നം' എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ച് എം.​സി. രാ​ജ​നാ​രാ​യ​ണ​ന്‍ എ​ഴു​തി​യി​രി​ക്കു​ന്നു. ഉ​പ​രി​പ​ഠ​നാ​ര്‍ത്ഥം അ​യ​ല്‍ സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന ഒ​രു വി​ദ്യാ​ര്‍ത്ഥി​നി​യു​ടെ ക​ഥ​യാ​ണ്. വ​ര്‍ഗീ​യ​മാ​യ ചി​ന്ത​യി​ല്‍ നി​ന്ന് ഒ​രു​മി​ക്ക​ലി​ന്‍റെ ഭാ​ഷ​യി​ലേ​ക്ക് സ​മൂ​ഹ​ചി​ന്ത​യെ മാ​റ്റി​വി​ടാ​ന്‍ ഫൈ​സ​യ്ക്കും അ​മ​ലി​നും ക​ഴി​യു​ന്ന​താ​യി ലേ​ഖ​ക​ന്‍ കു​റി​ക്കു​ന്നു. പാ​ര്‍വ​തി തി​രു​വോ​ത്താ​ണ് ഫൈ​സ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

മ​ഹാ​ഭാ​ര​ത​ത്തി​ല്‍ ഗീ​ത ബ്രാ​ഹ്മ​ണ​മേ​ധാ​വി​ത്വ​ത്തി​നാ​യി കൂ​ട്ടി​ച്ചേ​ര്‍ത്ത​താ​ണെ​ന്ന് ആ​ന​ന്ദ് വാ​ദി​ക്കു​ന്നു. പ​ച്ച​ക്കു​തി​ര മാ​സി​ക​യി​ല്‍ എം.​എ​ന്‍. കാ​ര​ശ്ശേ​രി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം പ​റ​യു​ന്നു:
""സ​ഹി​ഷ്ണു​ത​യി​ല്ലാ​ത്ത​തും ഹിം​സാ​ത്മ​ക​വു​മാ​യ ബ്രാ​ഹ്മ​ണ​മ​ത​ത്തി​ന് മു​മ്പി​ല്‍ ക​രു​ണ​യു​ടെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും പാ​ത തു​റ​ന്നു ബു​ദ്ധ​ന്‍. അ​തി​നെ ത്യ​ജി​ച്ച് സ​മൂ​ഹ​ത്തെ വീ​ണ്ടും ബ്രാ​ഹ്മ​ണി​സ​ത്തി​ലേ​ക്ക് മ​ട​ക്കു​ക​യാ​ണ് ഗീ​ത.'' ആ​ന​ന്ദ് തു​ട​ര്‍ന്ന് പ​റ​യു​ന്നു: ആ​രു ത​മ്മി​ലാ​ണ് യു​ദ്ധം? കൗ​ര​വ​രും പാ​ണ്ഡ​വ​രും ത​മ്മി​ല്‍. കൗ​ര​വ​ര്‍ അ​ന്ധ​നാ​യ ധൃ​ത​രാ​ഷ്ട്ര​രു​ടെ മ​ക്ക​ളാ​ണ്. പാ​ണ്ഡ​വ​ര്‍ സ​ര്‍ഗ​ശേ​ഷി​യി​ല്ലാ​ത്ത പാ​ണ്ഡു​വി​ന്‍റെ മ​ക്ക​ളും. ഇ​തി​ന്‍റെ അ​ര്‍ത്ഥം ല​ളി​ത​മാ​ണ്. എ​ല്ലാ യു​ദ്ധ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടി​ല്ലാ​ത്ത​വ​രും സ​ര്‍ഗ​ശേ​ഷി​യി​ല്ലാ​ത്ത​വ​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന നി​ഷ്ഫ​ല​മാ​യ ഒ​രേ​ര്‍പ്പാ​ടാ​ണ്. യു​ദ്ധ​വി​രു​ദ്ധ​മാ​യ പു​സ്ത​ക​മാ​ണ് ഭാ​ര​തം. അ​തി​ലെ​ങ്ങ​നെ ഗീ​ത വ​രും?''

ആ​ന​ന്ദ് പ​റ​യു​ന്ന​തി​നെ​പ്പ​റ്റി ച​രി​ത്ര​പ​ണ്ഡി​ത​രും എ​ഴു​ത്തു​കാ​രും പ്ര​തി​ക​രി​ക്കേ​ണ്ട​താ​ണ്. കെ.​എ​ന്‍. പ​ണി​ക്ക​ര്‍, എം.​ജി.​എ​സ്. നാ​രാ​യ​ണ​ന്‍, സു​ഗ​ത​കു​മാ​രി, എം.​ടി. വാ​സു​ദേ​വ​ന്‍നാ​യ​ര്‍, എ​ന്‍.​എ​സ്. മാ​ധ​വ​ന്‍, സി. ​രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ല്ല ച​ര്‍ച്ച​യാ​വും.

ഗീ​ത അ​ക്ര​മം മാ​ത്ര​മാ​ണ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്ന വാ​ദം നി​ല​നി​ല്‍ക്കി​ല്ല. എ​ന്നി​ലേ​ക്ക് വ​രൂ എ​ന്നാ​ണ് ആ​ഹ്വാ​നം. ഞാ​ന്‍ എ​ന്ന​ത് ഗീ​ത​യി​ല്‍ നേ​രി​ന്‍റെ അ​പ​ര​നാ​മ​മാ​ണ്. ധ​ര്‍മ്മ​മാ​യി​രി​ക്കു​ന്ന​തി​നാ​ണ് "ഞാ​ന്‍' വ​രു​ന്ന​ത്. അ​ധ​ര്‍മ്മ​ത്തെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ല്‍ "ഞാ​ന്‍' പ്ര​വ​ര്‍ത്തി​ക്ക​ണം. അ​ധ​ര്‍മ്മ​ത്തി​ന് ഒ​രു വി​ല​കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന​ത് സ്വാ​ഭാ​വി​കം. ഹി​റ്റ്ല​റെ ഏ​ത് കാ​ല​ത്തു ക​ണ്ടാ​ലും മാ​ന​വ​രാ​ശി വി​ചാ​ര​ണ ചെ​യ്യും. അ​താ​ണ് ധ​ര്‍മ​യു​ദ്ധ​ത്തി​ന്‍റെ കാ​ത​ല്‍.

ദ​ര്‍ശ​നം
1) വാ​ക്ക്

വാ​ക്കി​ല്‍ ശ​ബ്ദം മാ​ത്ര​മേ​യു​ള്ളൂ; അ​തി​ല്‍ അ​ര്‍ത്ഥം നി​റ​യ്ക്കേ​ണ്ട​ത് ച​രി​ത്ര​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ്.

2) ച​രി​ത്രം

ച​രി​ത്ര​കാ​ര​ന്മാ​ര്‍ വി​ല​ക്കി​യ ഇ​ട​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍, മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും സ​സ്യ​ങ്ങ​ളും ചേ​ര്‍ന്ന ച​രി​ത്രം കി​ട്ടും.

3) ക​ണ്ണു​ക​ള്‍

ഓ​രോ മ​നു​ഷ്യ​നും അ​വ​ന്‍റെ ക​ണ്ണു​ക​ളി​ലൂ​ടെ പ​ല​വ​ട്ടം ജീ​വി​ക്കു​ന്നു. ഓ​രോ നോ​ട്ട​വും ഓ​രോ ജീ​വി​ത​മാ​ണ്.

4) ന​ഗ​രം

ന​ഗ​ര​ങ്ങ​ള്‍ പ​ക്ഷി​ക​ളെ ആ​ട്ടി​പ്പാ​യി​ച്ചി​രി​ക്കു​ന്നു. ന​ഗ​ര​പ്ര​ഭാ​ത​ങ്ങ​ളി​ല്‍ ഒ​രു കി​ളി​യൊ​ച്ച​പോ​ലു​മി​ല്ല, മ​ന​സി​നു വി​ശ്രാ​ന്തി ത​രാ​ന്‍.

5) മ​നു​ഷ്യ​ന്‍

ഒ​രു മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ത്തി​ലെ അ​വ​യ​വ​ങ്ങ​ളും സൂ​ക്ഷ്മ​ക​ണ​ങ്ങ​ളും അ​വ​നു വേ​ണ്ടി​മാ​ത്രം ഒ​ന്നി​ക്കു​ന്ന​ത്, ഈ ​ലോ​ക​ച​രി​ത്ര​ത്തി​ല്‍, ലോ​ക​ഗ​തി​യി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top