12
November 2019 - 11:44 am IST

Download Our Mobile App

Flash News
Archives

National

ബംഗാളിൽ ഇടത്-കോൺഗ്രസ് സഖ്യത്തിന് അനുമതി നൽകി സോണിയ ഗാന്ധി

Published:24 August 2019

പശ്ചിമ ബംഗാളിലെ കോൺഗ്രസ് പ്രസിഡന്‍റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സംഘടനാപരമായ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. സംസ്ഥാനത്ത് ഇടതുപാർട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമൻ മിത്ര. എന്നാൽ ഇടതുപാർട്ടികൾ അംഗീകരിക്കുകയാണെങ്കിൽ സഖ്യത്തിന് ശ്രമിക്കണം എന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: വരാനിരിക്കുന്ന പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ അനുമതി നൽകി.

പശ്ചിമ ബംഗാളിലെ കോൺഗ്രസ് പ്രസിഡന്‍റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സംഘടനാപരമായ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. സംസ്ഥാനത്ത് ഇടതുപാർട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമൻ മിത്ര. എന്നാൽ ഇടതുപാർട്ടികൾ അംഗീകരിക്കുകയാണെങ്കിൽ സഖ്യത്തിന് ശ്രമിക്കണം എന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സർക്കാരിനെതിരായാവും പോരാട്ടം എന്നതിനാലാണ് മമത ബാനർജിയുടെ ആവശ്യം സോണിയ ഗാന്ധി തള്ളിയതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാൻ സിപിഎമ്മും കോൺഗ്രസും തങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയായ മമത ബാനർജി പറഞ്ഞിരുന്നു. 


വാർത്തകൾ

Sign up for Newsletter



top