21
September 2019 - 8:42 am IST

Download Our Mobile App

Flash News
Archives

Mollywood

നടൻ സെന്തിൽ കൃഷ്‌ണ വിവാഹിതനായി (വീഡിയോ)

Published:24 August 2019

കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത്  വിവാഹസത്ക്കാരം നടക്കും.

ഗുരുവായൂർ: ചാലക്കുടിക്കാരൻ ചങ്ങാതി നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.

 

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത്  വിവാഹസത്ക്കാരം നടക്കും. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സെന്തിൽ കൃഷ്ണ ശ്രദ്ധേയനാകുന്നത്. മിമിക്രി ടെലിവിഷൻ താരമായ സെന്തിൽ 2009ൽ കലാഭവൻ മണിയുടെ പുള്ളിമാനിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്.

കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ രാജാമണി എന്ന നായക കഥാപാത്രത്തെയാണ് സെന്തിൽ അവതരിപ്പിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ മന്ത്രിയുടെ വേഷവും സെന്തിൽ കൈകാര്യം ചെയ്തു. വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്‍റെ പുറത്തിറങ്ങാനുള്ള ചലച്ചിത്രം.


വാർത്തകൾ

Sign up for Newsletter



top