21
September 2019 - 8:31 am IST

Download Our Mobile App

Flash News
Archives

Market

spinning-mill-business-kerala

മേ​ക്കി​ങ്ങ് കേ​ര​ള സ്പി​ന്നി​ങ് വി​പ്ല​വം

Published:24 August 2019

വ​ന്‍കി​ട ടെ​ക്‌​സ്റ്റൈ​ല്‍ മി​ല്ലു​ക​ള്‍ പി​ടി​ച്ചു​നി​ല്‍ക്കാ​തെ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ ക​രു​ത​ലോ​ടെ നീ​ങ്ങു​ന്ന കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ സ്പി​ന്നി​ങ്ങ് മി​ല്‍ ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്ക്.

കൊ​ച്ചി: വ​ന്‍കി​ട ടെ​ക്‌​സ്റ്റൈ​ല്‍ മി​ല്ലു​ക​ള്‍ പി​ടി​ച്ചു​നി​ല്‍ക്കാ​തെ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ ക​രു​ത​ലോ​ടെ നീ​ങ്ങു​ന്ന കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ സ്പി​ന്നി​ങ്ങ് മി​ല്‍ ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്ക്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ സ്‌​കൂ​ള്‍ യൂ​ണി​ഫോം പ​ദ്ധ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് വ്യ​വ​സാ​യ വ​കു​പ്പി​നും സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്കും കു​തി​പ്പാ​യി മാ​റി​യ​ത്.

സിം​ഗി​ള്‍ യാ​ണ്‍ നൂ​ലു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ചി​രു​ന്ന ക​ണ്ണൂ​ര്‍ സ്പി​ന്നി​ങ് മി​ല്‍ പു​തി​യ വി​പ​ണി തു​റ​ക്കാ​നു​ള്ള മാ​ര്‍ഗ​മാ​യി​ട്ട​ണ് സ്‌​കൂ​ള്‍ യൂ​ണി​ഫോ​മു​ക​ള്‍ക്കു​ള്ള നൂ​ല്‍ ഉ​ത്പാ​ദ​നം ഏ​റ്റെ​ടു​ത്ത​ത്. ഡ​ബി​ള്‍ യാ​ണി​ലേ​ക്ക് മാ​റ്റു​ന്ന​തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും അ​ധി​ക​ച്ചെ​ല​വും മു​ന്നി​ല്‍ ക​ണ്ട് ന​ട​ത്തി​യ നീ​ക്ക​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്‍ അ​ധി​കൃ​ത​ര്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും മി​ല്ലു​ക​ളി​ലേ​ക്കു​ള്ള നൂ​ല്‍ വി​ത​ര​ണം ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ര്‍ഷം വ​രെ  മും​ബൈ വി​പ​ണി​യെ ആ​ശ്ര​യി​ച്ചു നി​ന്നി​രു​ന്ന കേ​ര​ള​ത്തി​ലെ മി​ല്ലു​ക​ള്‍ ഇ​പ്പോ​ള്‍ നാ​ട്ടി​ലെ നൂ​ലി​ലാ​ണ് തു​ണി പു​റ​ത്തി​റ​ക്കു​ന്ന​ത്. വ​ന്‍കി​ട​ക്കാ​ര്‍ വി​ല നി​ശ്ച​യി​ച്ചി​രു​ന്ന രീ​തി​ക്കാ​ന്‍ ഇ​തി​ലൂ​ടെ മാ​റ്റം വ​ന്ന​ത്. സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​നാ​യി 2/60 പോ​ളി​സ്റ്റ​ര്‍ കോ​ട്ട​ണ്‍ നൂ​ലു​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും ഉ​ത്പാ​ദി​പ്പി​ച്ച് ന​ല്‍കി​യ​ത്.

കേ​ര​ളം കീ​ഴ​ട​ക്കി​യ നൂ​ല്‍ ഇ​പ്പോ​ള്‍ ക​ട​ൽ ക​ട​ക്കു​ക​യാ​ണ്. മ്യാ​ന്‍മ​റി​ലേ​ക്കും ശ്രീ​ല​ങ്ക​യി​ലേ​ക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​യ​റ്റു​മ​തി. മ്യാ​ന്‍മ​റി​ലേ​ക്കു​ള്ള ഒ​രു ലോ​ഡ് നൂ​ലി​ന്‍റെ ഉ​ത്പാ​ദ​നം പൂ​ര്‍ത്തി​യാ​യി. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ഓ​ര്‍ഡ​ര്‍ ല​ഭി​ച്ച ര​ണ്ട് ലോ​ഡ് നൂ​ലി​ന്‍റെ ഉ​ത്പാ​ദ​നം ഉ​ട​ന്‍ തു​ട​ങ്ങും. മി​ക​ച്ച നി​ല​വാ​ര​മു​ള്ള 2/80 ഇ​നം നൂ​ലി​നാ​ണ് വി​ദേ​ശ​ത്തു​നി​ന്ന് ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തി​യ​ത്. 54 ക്വി​ന്‍റ​ല്‍ നൂ​ലാ​ണ് മ്യാ​ന്‍മ​റി​ലേ​ക്ക് അ​യ​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യി​ലേ​ക്ക് 67. 80 ക്വി​ന്‍റ​ലു​ള്ള ര​ണ്ട് ലോ​ഡും.

1964ല്‍ ​ക​ണ്ണൂ​രി​ല്‍ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ തു​ട​ങ്ങി​യ  സ്പി​ന്നി​ങ് മി​ല്‍ 2008ലാ​ണ് നാ​ഷ​ണ​ല്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ലി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച​ത്. ആ​ദ്യ​ഘ​ട്ട ന​വീ​ക​ര​ണ​ത്തി​ല്‍ 30 ശ​ത​മാ​നം യ​ന്ത്ര​ങ്ങ​ളാ​ണ് പു​തു​മോ​ടി കൈ​വ​രി​ച്ച​ത്. പ​രു​ത്തി​യു​ടെ ഗു​ണ​മാ​ണ് നൂ​ലി​ന്‍റെ ഗു​ണ​മേ​ന്മ​യും നി​ശ്ച​യി​ച്ചി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലാ​യി​രു​ന്നു ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന. ലാ​ബ് റി​സ​ല്‍ട്ട് വ​രു​മ്പോ​ഴേ​ക്കും പ​രു​ത്തി നൂ​ലാ​യി വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ടാ​കും. ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്താ​നാ​കാ​തെ​യു​ള്ള ഉ​ത്പാ​ദ​നം വി​ൽ​പ്പ​ന​യെ ബാ​ധി​ച്ച​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള ലാ​ബ് ക​ണ്ണൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്ലി​നു​ള്ളി​ല്‍ ത​ന്നെ ഒ​രു​ങ്ങി​യ​ത്.

പ​ര​മാ​വ​ധി 12,000 ആ​ര്‍പി​എം (റെ​വ​ലൂ​ഷ​ന്‍ പെ​ര്‍ മി​നി​റ്റ്) ആ​യി​രു​ന്നു നി​ല​വി​ലു​ള്ള മി​ല്ലി​ന്‍റെ വേ​ഗ​ത. ആ​ധു​നി​ക​വ​ത്ക​ര​ണം പ്രാ​വ​ര്‍ത്തി​ക​മാ​യ​തോ​ടെ ഇ​ത് 16,000 മു​ത​ല്‍ 20,000 വ​രെ​യാ​യി ഉ​യ​ര്‍ന്നു. നേ​ര​ത്തെ ഒ​രു മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് 400 സ്പി​ന്‍റി​ലി​ലാ​ണ് ഓ​ടി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത് 900ന് ​മു​ക​ളി​ലേ​ക്കെ​ത്തി. കൗ​ണ്ട് അ​നു​സ​രി​ച്ച് 2350 കി​ലോ​യാ​ണ് നി​ല​വി​ല്‍ പ്ര​തി​ദി​ന നൂ​ല്‍ ഉ​ത്പാ​ദ​നം.  ന​വീ​ക​ര​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ അ​ത് 3000ത്തി​നു മു​ക​ളി​ലേ​ക്കു​യ​രും.

12,000 സ്പി​ന്‍റി​ലി​ല്‍ തു​ട​ങ്ങി​യ മി​ല്‍ അ​ഞ്ച് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ള്‍ 25,000 സ്പി​ന്‍റി​ല്‍ ശേ​ഷി​യി​ലേ​ക്കാ​ണ് ഉ​യ​രു​ന്ന​ത്. വി​പ​ണി​യി​ലെ​ത്തു​ന്ന ഏ​ത് ക​മ്പ​നി​യു​ടെ നൂ​ലി​നെ​യും വെ​ല്ലു​ന്ന നി​ല​വാ​ര​ത്തോ​ടെ. ആ​ധു​നി​ക​വ​ത്ക​ര​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ  അ​ന്താ​രാ​ഷ്‌​ട്ര മാ​ര്‍ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​ന്‍റെ ബ്രാ​ന്‍ഡാ​യി മാ​റു​ക​യാ​ണ് ക​ണ്ണൂ​ര്‍ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്‍.


വാർത്തകൾ

Sign up for Newsletter



top