21
September 2019 - 8:27 am IST

Download Our Mobile App

Flash News
Archives

National

fuel-supply-blocked-for-air-india

കൊ​ച്ചി ഉ​ള്‍പ്പെ​ടെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ഇ​ന്ധ​ന​വി​ത​ര​ണം നി​ര്‍ത്ത​ലാ​ക്കി

Published:24 August 2019

പി​എ​സ്‌​യു എ​ണ്ണ വി​ത​ര​ണ ക​മ്പ​നി​ക​ള്‍ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യ്ക്കും സ​ഹ​സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​മു​ള്ള ഇ​ന്ധ​ന​വി​ത​ര​ണം നി​ര്‍ത്ത​ലാ​ക്കി​യ​താ​യി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ര്‍ സു​ബോ​ധ് ദ​ക്വാ​ലെ അ​റി​യി​ച്ചു.

കൊ​ച്ചി: പി​എ​സ്‌​യു എ​ണ്ണ വി​ത​ര​ണ ക​മ്പ​നി​ക​ള്‍ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യ്ക്കും സ​ഹ​സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​മു​ള്ള ഇ​ന്ധ​ന​വി​ത​ര​ണം നി​ര്‍ത്ത​ലാ​ക്കി​യ​താ​യി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ര്‍ സു​ബോ​ധ് ദ​ക്വാ​ലെ അ​റി​യി​ച്ചു. ഐ​ഒ​സി, ബി​പി​സി, എ​ച്ച്പി​സി ക​മ്പ​നി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം (ഈ ​മാ​സം 22) വൈ​കി​ട്ടു മു​ത​ല്‍ ഇ​ന്ധ​ന വി​ത​ര​ണം നി​ര്‍ത്ത​ലാ​ക്കി​യ​ത്. ഇ​ന്ധ​ന വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടി​ശി​ക വ​ള​രെ​യ​ധി​കം വ​ര്‍ധി​ച്ച​തോ​ടെ​യാ​ണ് ഓ​യി​ല്‍ മാ​ര്‍ക്ക​റ്റി​ങ് ക​മ്പ​നി​ക​ള്‍ ഇ​ത്ത​രം തീ​രു​മാ​നം സ്വീ​ക​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി, മൊ​ഹാ​ലി, പൂ​നെ, റാ​ഞ്ചി, പ​റ്റ്‌​ന, വി​ശാ​ഖ​പ​ട്ട​ണം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യ്ക്കും സ​ഹ​വി​മാ​ന​ങ്ങ​ള്‍ക്കും ഇ​ന്ധ​നം ന​ൽ​കേ​ണ്ടെ​ന്ന് എ​ണ്ണ വി​ത​ര​ണ​ക്ക​മ്പ​നി​ക​ള്‍ തീ​രു​മാ​നി​ച്ച​ത്. 5000 കോ​ടി രൂ​പ​യാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ക്ക് ന​ൽ​കാ​നു​ള്ള​ത്.
കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 22 മു​ത​ല്‍ ഇ​ന്ധ​ന വി​ത​ര​ണം നി​ര്‍ത്ത​ലാ​ക്കു​മെ​ന്ന് ഈ ​മാ​സം 14ന് ​എ​യ​ര്‍ ഇ​ന്ത്യ മാ​നെ​ജ്മെ​ന്‍റി​ന് ന​ൽ​കി​യ ക​ത്തി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ്ര​തി​ദി​നം 250 കി​ലോ​ലി​റ്റ​ര്‍ ഇ​ന്ധ​ന​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്.

ഇ​ന്ധ​ന​ത്തി​ന്‍റെ കു​ടി​ശി​ക ഉ​ട​ന്‍ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ വി​ത​ര​ണം നി​ര്‍ത്തു​മെ​ന്ന് ക​മ്പ​നി​ക​ള്‍ നേ​ര​ത്തെ​ത​ന്നെ എ​യ​ര്‍ ഇ​ന്ത്യ മാ​നെ​ജ്മെ​ന്‍റി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പെ​ട്ടെ​ന്ന് പ​ണം അ​ട​ച്ചു തീ​ര്‍ക്കാ​മെ​ന്ന ഉ​റ​പ്പി​നെ​ത്തു​ട​ര്‍ന്ന് ക​ത്ത് പി​ന്‍വ​ലി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ര​വ​ധി ത​വ​ണ ഓ​ര്‍മ​പ്പെ​ടു​ത്തി​യി​ട്ടും എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ക്കു​ള്ള കു​ടി​ശി​ക​യി​ല്‍ വ​ലി​യ കു​റ​വു വ​രു​ത്താ​ന്‍ എ​യ​ര്‍ ഇ​ന്ത്യ മാ​നെ​ജ്മെ​ന്‍റ് ത​യാ​റാ​യി​ല്ല. ഇ​ന്ധ​ന​വി​ല 2018 ന​വം​ബ​റി​ല്‍ കി​ലോ​ലി​റ്റ​റി​ന് 76,378 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് നി​ല​വി​ല്‍ 63,295 രൂ​പ​യാ​യി കു​റ​ഞ്ഞി​ട്ടും കു​ടി​ശി​ക​യി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.

ക​രാ​ര്‍ പ്ര​കാ​രം എ​യ​ര്‍ ഇ​ന്ത്യ 90 ദി​വ​സ​ത്തി​ന​ക​മാ​ണ് ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തോ​ള​മാ​യി 230 ദി​വ​സ​മാ​ണ് ക​ട​മാ​യി നി​ല്‍ക്കു​ന്ന​ത്. ഇ​ക്കാ​ല​മ​ത്ര​യും എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ഇ​ന്ധ​ന വി​ത​ര​ണ ക​മ്പ​നി​ക​ള്‍ വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​തെ​ന്നും വാ​ര്‍ത്താ കു​റി​പ്പി​ല്‍ സു​ബോ​ധ് ദ​ക്വാ​ലെ ചൂ​ണ്ടി​ക്കാ​ട്ടി.


വാർത്തകൾ

Sign up for Newsletter



top