21
September 2019 - 8:36 am IST

Download Our Mobile App

Flash News
Archives

Updates

kfc-business-meet-500-crore-mission

500 കോ​ടി വാ​യ്പ ല​ക്ഷ്യ​മി​ട്ട് കെ​എ​ഫ്‌​സി വ്യ​വ​സാ​യ സം​ഗ​മം

Published:24 August 2019

500 കോ​ടി വാ​യ്പാ അ​നു​മ​തി ല​ക്ഷ്യ​മി​ട്ട് കേ​ര​ളാ ഫി​നാ​ന്‍ഷ്യ​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ കൊ​ച്ചി​യി​ല്‍ ന​വം​ബ​റി​ല്‍ വ്യ​വ​സാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്താ​കെ ലോ​ണ്‍ ക്യാ​ന്‍വാ​സി​ങ് ആ​രം​ഭി​ച്ചു.

കൊ​ച്ചി: 500 കോ​ടി വാ​യ്പാ അ​നു​മ​തി ല​ക്ഷ്യ​മി​ട്ട് കേ​ര​ളാ ഫി​നാ​ന്‍ഷ്യ​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ കൊ​ച്ചി​യി​ല്‍ ന​വം​ബ​റി​ല്‍ വ്യ​വ​സാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്താ​കെ ലോ​ണ്‍ ക്യാ​ന്‍വാ​സി​ങ് ആ​രം​ഭി​ച്ചു. പ്ര​സ്തു​ത കാ​ല​യ​ള​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന അ​പേ​ക്ഷ​ക​ര്‍ക്ക് പ്രോ​സ​സി​ങ് ഫീ​സി​ല്‍ 50% ഇ​ള​വ് അ​നു​വ​ദി​ക്കും. കൂ​ടാ​തെ മി​ക​ച്ച ക്രെ​ഡി​റ്റ് റേ​റ്റി​ങ്ങു​ള്ള സം​രം​ഭ​ങ്ങ​ള്‍ക്ക് അ​ര ശ​ത​മാ​നം കൂ​ടു​ത​ല്‍ പ​ലി​ശ ഇ​ള​വും അ​നു​വ​ദി​ക്കും. ഈ ​കാ​ല​യ​ള​വി​ല്‍ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ക്ക് അ​തി​വേ​ഗ​ത്തി​ല്‍ അ​നു​മ​തി ന​ല്‍കും. തു​ട​ക്ക​ത്തി​ല്‍ ന​ൽ​കു​ന്ന പ്രോ​സ​സി​ങ് ഫീ​സ് ഒ​ഴി​കെ കെ​എ​ഫ്സി സം​രം​ഭ​ക​രി​ല്‍ നി​ന്നും ലോ​ണ്‍ കാ​ല​യ​ള​വി​ല്‍ മ​റ്റൊ​രു ത​ര​ത്തി​ലു​മു​ള്ള ചാ​ര്‍ജും ഈ​ടാ​ക്കു​ക​യി​ല്ല.

വാ​യ്പ​ക​ള്‍ ക്യാ​ന്‍വാ​സ് ചെ​യ്യാ​ന്‍ എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും ഉ​ദ്യേ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക ടീ​മി​നെ കൂ​ടാ​തെ മാ​ര്‍ക്ക​റ്റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ളെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു വ​ര്‍ഷ​മാ​യി ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഉ​ത്പാ​ദ​ന സേ​വ​ന മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ള്‍ക്കാ​ണ് മു​ന്‍ഗ​ണ​ന. മി​ക​ച്ച​രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ള്‍, റി​സോ​ര്‍ട്ടു​ക​ള്‍, ഹോ​സ്പി​റ്റ​ലു​ക​ള്‍, തി​യ​റ്റ​റു​ക​ള്‍, ഐ​ടി, ബ​യോ​ടെ​ക്‌​നോ​ള​ജി അ​ധി​ഷ്ഠി​ത വ്യ​വ​സാ​യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സം​രം​ഭ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കും. ഇ​ക്കൊ​ല്ലം കെ​എ​ഫ്സി 1500 കോ​ടി​യു​ടെ പു​തി​യ വാ​യ്പ​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ല്‍ കെ​എ​ഫ്സി​യു​ടെ വാ​യ്പാ ആ​സ്തി 2700 കോ​ടി രൂ​പ​യാ​ണ്. ഇ​ത് ഈ ​വ​ര്‍ഷാ​വ​സാ​ന​ത്തോ​ടെ 3200 കോ​ടി​രൂ​പ​യാ​യി ഉ​യ​ര്‍ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ​എ​ഫ്സി​യു​ടെ ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ സ​ഞ്ജീ​വ് കൗ​ശി​ക് ഐ​എ​എ​സ് അ​റി​യി​ച്ചു.

9.5 ശ​ത​മാ​നം ബേ​സ് റേ​റ്റ് ക​ണ​ക്കി​ലാ​ണ് കെ​എ​ഫ്സി ഇ​പ്പോ​ള്‍ വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. കെ​എ​ഫ്സി പ​ലി​ശ കു​റ​ച്ച് ബേ​സ് റേ​റ്റി​ലേ​ക്ക് മാ​റി​യ ശേ​ഷം, ന​ല്ല സം​രം​ഭ​ക​രു​ടെ ധാ​രാ​ളം പു​തി​യ പ്രൊ​ജ​ക്റ്റു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. കോ​ണ്‍ട്രാ​ക്റ്റ് ലോ​ണു​ക​ള്‍ക്കും ഇ​ള​വു​ക​ള്‍ ബാ​ധ​ക​മാ​ണ്. വ്യ​ക്തി​ക​ള്‍ക്ക് പാ​ർ​ട്ണ​ര്‍ഷി​പ്പി​ന് ഉ​ള്‍പ്പെ​ടെ സ​ര്‍ക്കാ​ര്‍ ക​രാ​റു​കാ​ര്‍ക്ക് 20 കോ​ടി വ​രെ​യാ​ണ് വാ​യ്പ ന​ല്‍കു​ന്ന​ത്. ഗ്യാ​ര​ണ്ടി​യും ബി​ല്‍ ഡി​സ്‌​കൗ​ണ്ടി​ങ് ഉ​ള്‍പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​യ​തി​നാ​ല്‍ സ​ര്‍ക്കാ​ര്‍ ക​രാ​റു​കാ​രു​ടെ വാ​യ്പാ അ​പേ​ക്ഷ​യി​ല്‍ കു​ത്ത​നെ​യു​ള്ള വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​പ്ര​കാ​രം 189 ക​രാ​റു​കാ​ര്‍ക്കാ​യി 760 കോ​ടി രൂ​പ​യു​ടെ വാ​യ്പാ അ​നു​മ​തി​യാ​ണ് ഇ​തു​വ​രെ ന​ല്‍കി​യി​ട്ടു​ള്ള​ത്.

ബാ​ങ്കു​ക​ള്‍ക്ക് മൂ​ന്ന് ശ​ത​മാ​നം വ​രെ ഗ്യാ​ര​ണ്ടി ക​മ്മീ​ഷ​ന്‍ വാ​ങ്ങു​മ്പോ​ള്‍ കെ​എ​ഫ്സി ര​ണ്ട് ശ​ത​മാ​നം മാ​ത്ര​മാ​ണ് ഗ്യാ​ര​ണ്ടി ക​മ്മീ​ഷ​നാ​യി വാ​ങ്ങു​ന്ന​ത്. അ​തു​പോ​ലെ ഗ്യ​ര​ണ്ടി അ​നു​വ​ദി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ 10 ശ​ത​മാ​നം വ​രെ ഫി​ക്‌​സ​ഡ് ഡെ​പ്പോ​സി​റ്റ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍, കെ​എ​ഫ്സി​യി​ല്‍ ഇ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ക​രാ​റു​പ​ണി​ക​ള്‍ക്ക് 80 ശ​ത​മാ​നം വ​രെ വാ​യ്പ ല​ഭി​ക്കും. വേ​ഗ​ത്തി​ല്‍ വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് കൊ​ല്ലം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​ബ്ബു​ക​ള്‍ നി​ല​വി​ലു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top