21
September 2019 - 8:52 am IST

Download Our Mobile App

Flash News
Archives

Market

cardamom-rate-decreasing-farmers-in-trouble

വി​ല​യി​ടി​ഞ്ഞ് ഏ​ലം : വി​പ​ണി​യി​ല്ലാ​തെ ക​ര്‍ഷ​ക​ര്‍

Published:24 August 2019

ഏ​ല​ക്കാ​യ​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​പ്പോ​ള്‍ വി​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന ചാ​ഞ്ചാ​ട്ടം ക​ര്‍ഷ​ക​രെ വ​ല​യ്ക്കു​ന്നു. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തെ റെ​ക്കോ​ഡ് ഉ​യ​ര്‍ച്ച​യ്ക്കു​ശേ​ഷം ഏ​ല​ക്കാ​യ വി​ല ഇ​ടി​ഞ്ഞു തു​ട​ങ്ങി.

ക​ട്ട​പ്പ​ന: ഏ​ല​ക്കാ​യ​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​പ്പോ​ള്‍ വി​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന ചാ​ഞ്ചാ​ട്ടം ക​ര്‍ഷ​ക​രെ വ​ല​യ്ക്കു​ന്നു. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തെ റെ​ക്കോ​ഡ് ഉ​യ​ര്‍ച്ച​യ്ക്കു​ശേ​ഷം ഏ​ല​ക്കാ​യ വി​ല ഇ​ടി​ഞ്ഞു തു​ട​ങ്ങി.മൂ​ന്ന് ദി​വ​സ​ത്തെ ഇ​ടി​വി​നു​ശേ​ഷം നേ​രി​യ ഉ​ണ​ര്‍വ് രേ​ഖ​പ്പെ​ടു​ത്തി​യ വി​ല വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ഇ​ടി​ഞ്ഞു. ഓ​ഗ​സ്റ്റ് മൂ​ന്നി​ന് നെ​ടു​ങ്ക​ണ്ടം ഹെ​ഡ​ര്‍ സി​സ്റ്റം​സി​ന്‍റെ ലേ​ല​ത്തി​ലെ ഉ​യ​ര്‍ന്ന വി​ല 7000 രൂ​പ​യും അ​തേ​ദി​വ​സ​ത്തെ വ​ണ്ട​ന്‍മേ​ട് മാ​സ് എ​ന്‍റ​ര്‍പ്രൈ​സ​സി​ന്‍റെ ലേ​ല​ത്തി​ലെ ശ​രാ​ശ​രി വി​ല 4733.19 രൂ​പ​യു​മാ​യി​രു​ന്നു.

സീ​സ​ണി​ലെ റെ​ക്കോ​ഡ് വി​ല​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ച​ര​ക്ക് വി​പ​ണി​യി​ല്‍ എ​ത്തി​യ​തോ​ടെ വ്യാ​പാ​രി​ക​ള്‍ വി​ല​കു​റ​ച്ചു തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച്ച നെ​ടു​ങ്ക​ണ്ടം ഹെ​ഡ​ര്‍ സി​സ്റ്റം​സി​ന്‍റെ ലേ​ല​ത്തി​ല്‍ ഉ​യ​ര്‍ന്ന വി​ല 3092 രൂ​പ​യാ​യും ശ​രാ​ശ​രി വി​ല 2318 രൂ​പ​യാ​യും കു​റ​ഞ്ഞു.
ബു​ധ​നാ​ഴ്ച​ത്തെ ലേ​ല​ത്തി​ല്‍ നേ​രി​യ ഉ​ണ​ര്‍വ്  വ​ന്നു. വ്യാ​ഴാ​ഴ്ച  പ്ര​തീ​ക്ഷ ന​ല്‍കി വി​ല അ​ൽ​പ്പം കൂ​ടി ഉ​യ​ര്‍ന്നെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച ഇ​ടി​യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന സു​ഗ​ന്ധ​ഗി​രി സ്പൈ​സ​സ് പ്രൊ​മോ​ട്ടേ​ഴ്സ് ആ​ന്‍ഡ് ട്രേ​ഡേ​ഴ്സി​ന്‍റെ ലേ​ല​ത്തി​ല്‍ ശ​രാ​ശ​രി വി​ല 2659.59 ആ​യി കു​റ​ഞ്ഞു.

ഉ​ത്പാ​ദ​നം വ​ര്‍ധി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ല ഇ​ടി​യു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഏ​താ​നും ആ​ഴ്ച​ക​ളാ​യി 30,000 കി​ലോ​ഗ്രാ​മി​ല്‍ താ​ഴെ ഏ​ല​ക്കാ​യ​യാ​ണ് ലേ​ല​ത്തി​ന് എ​ത്തി​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച ന​ട​ന്ന ലേ​ല​ത്തി​ല്‍ അ​ത് 47,431 ആ​യി ഉ​യ​ര്‍ന്നി​രു​ന്നു. വി​ല​കു​റ​ഞ്ഞ​തോ​ടെ  കാ​ര്യ​മാ​യ തോ​തി​ല്‍ ഉ​ത്പ​ന്നം എ​ത്തി​യി​ല്ല.

ഇ-​ലേ​ല​ത്തി​ലെ വി​ല ഇ​ടി​യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പൊ​തു​വി​പ​ണി​യി​ലെ വി​ല​യി​ലും കാ​ര്യ​മാ​യ കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 2000 മു​ത​ല്‍ 2500 രൂ​പ​യ്ക്കു വ​രെ​യാ​ണ് ചെ​റി​കി​ട ക​ര്‍ഷ​ക​രി​ല്‍ നി​ന്ന് വ്യാ​പാ​രി​ക​ള്‍ ഏ​ല​ക്കാ​യ വാ​ങ്ങു​ന്ന​ത്. ക​ര്‍ഷ​ക​രി​ല്‍ നി​ന്ന് 4500 രൂ​പ​യ്ക്കു മു​ക​ളി​ല്‍ വി​ല കൊ​ടു​ത്തു വാ​ങ്ങി​യ ഏ​ല​ക്കാ​യ ന​ഷ്ടം സ​ഹി​ച്ച് വി​ല്‍ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ക്ക്.


വാർത്തകൾ

Sign up for Newsletter



top