21
September 2019 - 8:27 am IST

Download Our Mobile App

Flash News
Archives

Cricket

india-leading-in-first-innings-against-west-indies

ഇ​ന്ത്യ​യ്ക്ക് ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ്

Published:24 August 2019

വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രേ ഇ​ന്ത്യ​ക്ക് ഇ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ്. വെ​സ്റ്റി​ൻ​ഡീ​സി​നെ 222 റ​ൺ​സി​ന് പു​റ​ത്താ​ക്കി​യ ഇ​ന്ത്യ 75 റ​ൺ​സി​ന്‍റെ ലീ​ഡാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ന്‍റി​ഗ്വ: വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രേ ഇ​ന്ത്യ​ക്ക് ഇ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ്. വെ​സ്റ്റി​ൻ​ഡീ​സി​നെ 222 റ​ൺ​സി​ന് പു​റ​ത്താ​ക്കി​യ ഇ​ന്ത്യ 75 റ​ൺ​സി​ന്‍റെ ലീ​ഡാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഇ​ന്ത്യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്പോ​ൾ ഏ​ഴ് ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 14 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ത്യ​യ്ക്ക് ഇ​പ്പോ​ൾ 89 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്. 
 
എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 189 റ​ൺ​സ് എ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റി​ങ് പു​നഃ​രാ​രം​ഭി​ച്ച വി​ൻ​ഡീ​സ്, 74.2 ഓ​വ​റി​ലാ​ണ് 222 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യ​ത്. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ 297 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഇ​തോ​ടെ ഇ​ന്ത്യ​യ്ക്ക് ല​ഭി​ച്ച​ത് 75 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ്. ജെ​യ്സ​ൻ ഹോ​ൾ​ഡ​ർ (65 പ​ന്തി​ൽ 39), മി​ഗ്വേ​ൽ ക​മ്മി​ൻ​സ് (0) എ​ന്നി​വ​രാ​ണ് മൂ​ന്നാം ദി​നം പു​റ​ത്താ​യ വി​ൻ​ഡീ​സ് താ​ര​ങ്ങ​ൾ. 45 പ​ന്തു​ക​ൾ നേ​രി​ട്ട ക​മ്മി​ൻ​സ്, ഒ​രു റ​ണ്ണു​പോ​ലും നേ​ടാ​തെ ഏ​റ്റ​വു​മൊ​ടു​വി​ലാ​ണ് പു​റ​ത്താ​യ​ത്. ഷാ​ന​ൻ ഗ​ബ്രി​യേ​ൽ ര​ണ്ടു റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ന്ത് ശ​ർ​മ അ​ഞ്ചും മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ര​ണ്ടും ജ​സ്പ്രീ​ത് ബു​മ്ര ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.
   
ഒ​ന്നാം ഇ​ന്നി​ങ്സി​ൽ അ​ഞ്ചി​ന് 174 റ​ൺ​സെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യെ വെ​ല്ലു​വി​ളി​ച്ച വി​ന്‍ഡീ​സി​ന്‍റെ മൂ​ന്നു വി​ക്ക​റ്റു​ക​ൾ വെ​റും അ​ഞ്ചു റ​ണ്‍സി​നി​ടെ പി​ഴു​തെ​ടു​ത്ത ഇ​ഷാ​ന്ത് ശ​ർ​മ​യാ​ണ് ര​ണ്ടാം ദി​നം വി​ൻ​ഡീ​സി​നെ എ​ട്ടി​ന് 189 റ​ൺ​സ് എ​ന്ന നി​ല​യി​ലേ​ക്കു ത​ള്ളി​വി​ട്ട​ത്. മ​ത്സ​ര​ത്തി​ലാ​കെ 13 ഓ​വ​റി​ൽ 42 റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് ഇ​ഷാ​ന്ത് അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത​ത്. 
   
അ​ർ​ധ​സെ​ഞ്ചു​റി​ക്ക് ര​ണ്ടു റ​ൺ​സ് അ​ക​ലെ വീ​ണു​പോ​യ റോ​സ്റ്റ​ൻ ചേ​സാ​ണ് വി​ൻ​ഡീ​സി​ന്‍റെ ടോ​പ് സ്കോ​റ​ർ. 74 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും സ​ഹി​ത​മാ​ണ് ചേ​സ് 48 റ​ൺ​സെ​ടു​ത്ത​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ൻ ബോ​ള​ർ​മാ​ർ വി​ൻ​ഡീ​സ് ഇ​ന്നി​ങ്സി​ൽ ഒ​രു കൂ​ട്ടു​കെ​ട്ടും അ​ർ​ധ​സെ​ഞ്ചു​റി ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ക്രെ​യ്ഗ് ബ്രാ​ത്ത്‌​വ​യ്റ്റ് (14), ജോ​ൺ കാം​ബെ​ൽ (23), അ​ര​ങ്ങേ​റ്റ താ​രം ഷ​മ​ർ ബ്രൂ​ക്സ് (11), ഡാ​ര​ൻ ബ്രാ​വോ (18), ഷാ​യ് ഹോ​പ്പ് (24), ഷിം​റോ​ൺ ഹെ​റ്റ്മ​യ​ർ (35), കെ​മ​ർ റോ​ച്ച് (0) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം. 


വാർത്തകൾ

Sign up for Newsletter



top