21
September 2019 - 8:31 am IST

Download Our Mobile App

Flash News
Archives

Kerala

kevin-murder-case-verdict-kottayam

""ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ങ്കി​ല്‍ അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​യി ക​ണ​ക്കാ​ക്കേ​ണ്ടി വ​രും''

Published:24 August 2019

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

കെ​വി​ന്‍ കൊ​ല​ക്കേ​സ് ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ങ്കി​ല്‍ അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​യി ക​ണ​ക്കാ​ക്കേ​ണ്ടി വ​രു​മെ​ന്ന് കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി. വി​ധി​യി​ല്‍ ഇ​രു ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ട കോ​ട​തി, ശി​ക്ഷാ​വി​ധി ഈ ​മാ​സം 27ലേ​ക്ക് മാ​റ്റി​വ​ച്ചു.

കോ​ട്ട​യം: കെ​വി​ന്‍ കൊ​ല​ക്കേ​സ് ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ങ്കി​ല്‍ അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​യി ക​ണ​ക്കാ​ക്കേ​ണ്ടി വ​രു​മെ​ന്ന് കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി. വി​ധി​യി​ല്‍ ഇ​രു ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ട കോ​ട​തി, ശി​ക്ഷാ​വി​ധി ഈ ​മാ​സം 27ലേ​ക്ക് മാ​റ്റി​വ​ച്ചു. പ്ര​തി​ക​ള്‍ക്ക് തെ​റ്റു​തി​രു​ത്താ​നും ജീ​വി​ക്കാ​നും അ​വ​സ​രം ന​ല്‍ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗ​വും പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ​ശി​ക്ഷ ന​ല്‍ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു. പ്ര​തി​ക​ള്‍ക്ക് പ​റ​യാ​നു​ള്ള​ത് കോ​ട​തി ചോ​ദി​ച്ച​റി​ഞ്ഞു. അ​തേ​സ​മ​യം കു​റ്റ​ക്കാ​ര്‍ക്ക് പ​ര​മാ​വ​ധി ശി​ക്ഷ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു.

കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ പ​ത്തു പേ​ര്‍ക്കും പ​റ​യാ​നു​ള്ള​ത് കേ​ള്‍ക്കു​ക​യാ​ണ് കോ​ട​തി ആ​ദ്യം ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി ഷാ​നു ചാ​ക്കോ​യും ഏ​ഴാം പ്ര​തി ഷി​ഫി​നും പ​റ​യാ​നു​ള്ള​ത് എ​ഴു​തി ന​ല്‍കി. നാ​ലാം പ്ര​തി റി​യാ​സ്, എ​ട്ടാം പ്ര​തി നി​ഷാ​ദ്, ഒ​ന്‍പ​താം പ്ര​തി ടി​റ്റു, പ​ന്ത്ര​ണ്ടാം പ്ര​തി ഷാ​നു എ​ന്നി​വ​ര്‍ കോ​ട​തി മു​മ്പാ​കെ പൊ​ട്ടി​ക്ക​ര​ഞ്ഞു. പ്ര​തി​ക​ളു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​തി​നെ തു​ട​ര്‍ന്നാ​ണു ശി​ക്ഷാ​വി​ധി​യി​ല്‍ ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ട​ത്. അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​യ ഭ​ഗ​വ​ത്ദാ​സ് കേ​സ് ഉ​ദ്ധ​രി​ച്ചാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന​ത്. ജ​ഗ്വാ​ർ സി​ങ് കേ​സി​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല​യ്ക്ക് പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷം മാ​ത്ര​മാ​ണ് ശി​ക്ഷ ന​ൽ​കി​യ​തെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​യ കേ​സു​ക​ള്‍ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ച​ത്. ദു​ര​ഭി​മാ​ന കൊ​ല അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​ണ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ധ​ശി​ക്ഷ ന​ൽ​ക​ണം. അ​പൂ​ർ​വ​മ​ല്ലാ​ത്ത കേ​സു​ക​ളി​ലും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. ജീ​വ​പ​ര്യ​ന്തം ല​ഭി​ച്ചാ​ൽ പ്ര​തി​ക​ൾ ശി​ക്ഷ​യി​ൽ ഇ​ള​വ് നേ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ള​വ് ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​ത്യ​സ്ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് വെ​വ്വേ​റെ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും വാ​ദി​ച്ചു.

കെ​വി​ന്‍റെ ഭാ​ര്യ നീ​നു, ബ​ന്ധു അ​നീ​ഷ്, കെ​വി​ന്‍റെ കു​ടും​ബം എ​ന്നി​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് പ്ര​തി​ക​ളി​ൽ ഓ​രോ​രു​ത്ത​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി കെ​വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടു കെ​ട്ട​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. വാ​ദം കേ​ട്ട കോ​ട​തി ശി​ക്ഷാ​വി​ധി 27ലേ​ക്ക് മാ​റ്റി​വ​ച്ചു.അ​തേ​സ​മ​യം പ്ര​തി​ക​ള്‍ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു. പ്ര​തി​ക​ള്‍ കോ​ട​തി​യി​ൽ ന​ട​ത്തി​യ വി​കാ​ര​പ്ര​ക​ട​നം ശി​ക്ഷ കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും അ​ത് കോ​ട​തി​ക്ക് ബോ​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top