21
September 2019 - 8:30 am IST

Download Our Mobile App

Flash News
Archives

Kerala

kerala-state-got-national-award

സ​മ്പു​ഷ്ട കേ​ര​ള​ത്തി​ന് വീ​ണ്ടും ദേ​ശീ​യ പു​ര​സ്‌​കാ​രം

Published:24 August 2019

സ്ത്രീ​ക​ളി​ലേ​യും കു​ട്ടി​ക​ളി​ലേ​യും പോ​ഷ​ണ​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള പോ​ഷ​ണ്‍ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച സ​മ്പു​ഷ്ട കേ​ര​ള​ത്തി​ന് വീ​ണ്ടും കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ബ​ഹു​മ​തി.

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളി​ലേ​യും കു​ട്ടി​ക​ളി​ലേ​യും പോ​ഷ​ണ​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള പോ​ഷ​ണ്‍ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച സ​മ്പു​ഷ്ട കേ​ര​ള​ത്തി​ന് വീ​ണ്ടും കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ബ​ഹു​മ​തി. 2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ന്ന​തി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വ​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യ്ക്കും മി​ക​ച്ച ബ്ലോ​ക്കാ​യി ക​ല്യാ​ശേ​രി ബ്ലോ​ക്കി​നും പോ​ഷ​ന്‍ അ​ഭി​യാ​ന്‍ ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
 
ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു ജി​ല്ലാ​ത​ല​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍കി​യ ക​ണ്ണൂ​ര്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​എ. ബി​ന്ദു, ക​ല്യാ​ശേ​രി ബ്ലോ​ക്കി​ലെ സി​ഡി​പി​ഒ പ്ര​സ​ന്ന എ​ന്നി​വ​ര്‍ ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന അ​വാ​ര്‍ഡ് വി​ത​ര​ണ​ച്ച​ട​ങ്ങി​ല്‍ കേ​ന്ദ്ര വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യി​ല്‍ നി​ന്നും അ​വാ​ര്‍ഡ് ഏ​റ്റു​വാ​ങ്ങി. 

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി കേ​ര​ളം ത​യാ​റാ​ക്കി​യ ക​ണ്‍വെ​ര്‍ജ​ന്‍സ് ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍ അ​നു​സ​രി​ച്ച് സ​മ്പു​ഷ്ട കേ​ര​ളം പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തി​ന് ക​ഴി​ഞ്ഞ വ​ര്‍ഷ​വും ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. സ്തീ​ക​ളി​ലേ​യും കു​ട്ടി​ക​ളി​ലേ​യും പോ​ഷ​ണ​ക്കു​റ​വു പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ​മ്പു​ഷ്ട കേ​ര​ളം. 

കേ​ന്ദ്ര വ​നി​താ ശി​ശു വി​ക​സ​ന സ​ഹ​മ​ന്ത്രി ദേ​ബ​ശ്രീ ചൗ​ധ​രി, വ​നി​താ ശി​ശു വി​ക​സ​ന സെ​ക്ര​ട്ട​റി ര​ബീ​ന്ദ്ര പാ​ന്‍വാ​ര്‍, അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി അ​ജ​യ് തി​ര്‍ക്കേ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജ്ജ​ന്‍ സി​ങ് യാ​ദ​വ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ന്ധ്ര പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഡ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്‌​ട്ര, മി​സോ​റാം, രാ​ജ​സ്ഥാ​ന്‍, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നീ ഒ​ന്‍പ​തു സം​സ്ഥാ​ന​ങ്ങ​ള്‍ക്കും ച​ണ്ഡി​ഗ​ഡ്, ദാ​മ​ന്‍ ആ​ൻ​ഡ് ദി​യു, ദാ​ദ​ര്‍ ആ​ൻ​ഡ് ന​ഗ​ര്‍ ഹ​വേ​ലി എ​ന്നീ മൂ​ന്ന് കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍ക്കു​മാ​യി മി​ക​വി​ന്‍റെ 23 പു​ര​സ്‌​ക്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. 

കേ​ര​ള​ത്തി​ലെ സ​മ്പു​ഷ്ട കേ​ര​ളം പ​ദ്ധ​തി​യ്ക്ക‌ു വീ​ണ്ടും അം​ഗീ​കാ​രം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. കാ​സ​ര്‍ഗോ​ഡ്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, വ​യ​നാ​ട് എ​ന്നീ നാ​ലു ജി​ല്ല​ക​ളി​ലാ​ണ് ഈ ​പ​ദ്ധ​തി പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന​ത്. ഈ ​വ​ര്‍ഷം മ​റ്റു ജി​ല്ല​ക​ളി​ലും പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top