21
September 2019 - 8:50 am IST

Download Our Mobile App

Flash News
Archives

Religious

kerala-vamana-temple-with-unknown-history

ഓ​ത്തു​കൊ​ട്ട് മാ​ഹാ​ത്മ്യ​വു​മാ​യി ഒ​രു വാ​മ​ന ക്ഷേ​ത്രം

Published:25 August 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

അ​ഞ്ചു വാ​മ​ന ക്ഷേ​ത്ര​ങ്ങ​ളാ​ണ് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​ത്. അ​തി​ലൊ​ന്ന് പെ​രു​മ്പി​ള്ളി​ശ്ശേ​രി മി​ത്രാ​ന​ന്ദ​പു​രം വാ​മ​ന​മൂ​ർ​ത്തി ക്ഷേ​ത്ര​മാ​ണ്. 1500 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ ന​ട​ന്നു​വ​രു​ന്ന യ​ജു​ർ​വേ​ദ​യ​ജ്ഞം ആ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​തി​ന് ഓ​ത്തു​കൊ​ട്ട് എ​ന്നു​പ​റ​യും.

അ​ഞ്ചു വാ​മ​ന ക്ഷേ​ത്ര​ങ്ങ​ളാ​ണ് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​ത്. അ​തി​ലൊ​ന്ന് പെ​രു​മ്പി​ള്ളി​ശ്ശേ​രി മി​ത്രാ​ന​ന്ദ​പു​രം വാ​മ​ന​മൂ​ർ​ത്തി ക്ഷേ​ത്ര​മാ​ണ്. 1500 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ ന​ട​ന്നു​വ​രു​ന്ന യ​ജു​ർ​വേ​ദ​യ​ജ്ഞം ആ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​തി​ന് ഓ​ത്തു​കൊ​ട്ട് എ​ന്നു​പ​റ​യും.

തൃ​ശൂ​ർ,​ ഇ​രി​ഞ്ഞാ​ല​ക്കു​ട, തൃ​പ്ര​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന സ്ഥ​ല​മാ​ണ് ഇ​ത്. കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള വേ​ദ​ത്ര​യ​ങ്ങ​ളാ​യ ഋ​ഗ്‌, യ​ജു​സ്‌, സാ​മം എ​ന്നി​വ​യി​ൽ യ​ജു​ർ​വേ​ദ​മാ​ണ്‌ ഓ​ത്തു​കൊ​ട്ട്‌ എ​ന്ന വേ​ദ​സം​ഹി​ത​യ്ക്ക്‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌. ഓ​ത്തു​കൊ​ട്ടി​ന്‍റെ പ​ര​മ​മാ​യ ല​ക്ഷ്യം ലോ​ക സ​മാ​ധാ​നം ത​ന്നെ​യാ​ണ്‌. ഒ​രു കാ​ല​ത്ത്‌ കേ​ര​ള​ത്തി​ലെ ഇ​രു​പ​തി​ലേ​റെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഓ​ത്തു​കൊ​ട്ട്‌ നി​ല​നി​ന്നി​രു​ന്നു. അ​തെ​ല്ലാം ക്ര​മേ​ണ ഇ​ല്ലാ​താ​യി.

പെ​രു​മ്പി​ള്ളി​ശ്ശേ​രി മി​ത്രാ​ന​ന്ദ​പു​രം വാ​മ​ന​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ  ഉ​പ​ന​യി​ച്ച ഉ​ണ്ണി​യു​ടെ രൂ​പ​ത്തി​ലു​ള്ള വാ​മ​ന​മൂ​ർ​ത്തി​ക്ക് ഏ​റ്റ​വും വി​ശേ​ഷ​മാ​യ ആ​ഘോ​ഷം വേ​ദ​ജ​പ​മാ​യ ഓ​ത്തു​കൊ​ട്ടാ​ണ് ഈ ​ച​ട​ങ്ങി​ൽ വേ​ദം മു​ഴു​വ​ൻ ഏ​ക​ദേ​ശം 36 ത​വ​ണ ചൊ​ല്ലി​ത്തീ​രും. മൂ​ന്ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ഇ​വി​ടെ ഓ​ത്തു​കൊ​ട്ട് ന​ട​ത്തു​ന്ന​ത്. ഉ​പ​ന​യ​നം ക​ഴി​ഞ്ഞ് വേ​ദം അ​ഭ്യ​സി​ക്കു​ന്ന ബ്ര​ഹ്മ​ചാ​രി​യു​ടെ സ​ങ്ക​ല്പ​ത്തി​ലാ​ണ് ഇ​വി​ട​ത്തെ വാ​മ​ന​മൂ​ർ​ത്തി പ്ര​തി​ഷ്ഠ. ഓ​ത്തു​കൊ​ട്ട് ഒ​ഴി​ച്ച് മ​റ്റൊ​രു ആ​ഘോ​ഷ​വും ക്ഷേ​ത്ര​ത്തി​ൽ പ​തി​വി​ല്ല . ക്ഷേ​ത്ര​ത്തി​ലെ നി​ത്യ​പൂ​ജ സ​മ​യ​ത്ത് മ​ണി കൊ​ട്ടാ​റു​പോ​ലു​മി​ല്ല. വി​ദ്യാ​ർ​ഥി​ക്ക് ത​ന്‍റെ പ​ഠ​ന​ത്തി​ലൊ​ഴി​ച്ച് മ​റ്റൊ​ന്നി​ലും ശ്ര​ദ്ധ​യോ  ആ​ക​ർ​ഷ​ണ​മോ വ​ര​രു​ത്‌ എ​ന്ന​താ​കം ഇ​തി​നു പി​ന്നി​ലെ ത​ത്ത്വം.

വേ​ദ​സാ​ഹി​ത്യ​ത്തി​ന്‍റെ മൂ​ല്യം നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് ഒ​ത്തു​കൊ​ട്ടി​ലൂ​ടെ പ്ര​ക​ട​മാ​വു​ന്ന​ത്. ഓ​ത്തു​കൊ​ട്ടി​ല്‍ സം​ഹി​ത, പ​ദം, കൊ​ട്ട്‌ എ​ന്നീ മൂ​ന്ന്‌ വി​ധ​ത്തി​ലു​ള്ള ആ​ലാ​പ​ന ക്ര​മ​ങ്ങ​ളു​ണ്ട്‌. ഇ​തി​ല്‍ സം​ഹി​ത സ്വ​ര​നി​യ​മ​ത്തോ​ടെ, മാ​ത്ര​നി​യ​മ​ത്തോ​ടെ കൂ​ട്ടി​ച്ചേ​ര്‍ത്ത്‌ ആ​ല​പി​ക്കു​ന്നു. ഇ​തി​നെ സ്വ​ര​ത്തി​ല്‍ ചൊ​ല്ലു​ക എ​ന്നാ​ണ് പ​റ​യു​ന്ന​ത്‌. ഒ​രാ​ള്‍ സം​ഹി​ത​യി​ലെ ഒ​രു പ​ങ്ങാ​തി (അ​മ്പ​ത്‌ പ​ദ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ഖ​ണ്ഡി​ക) സ്വ​ര​ത്തി​ല്‍ ചൊ​ല്ലു​ക​യും മ​റ്റു​ള്ള​വ​ര്‍ അ​ത്‌ അ​ഞ്ചു​ത​വ​ണ സ്വ​ര​ത്തോ​ടു​കൂ​ടി​യോ അ​ല്ലാ​തേ​യോ ചൊ​ല്ലു​ക​യും ചെ​യ്യു​ന്നു. അ​തു​പോ​ലെ വ്യാ​ക​ര​ണ നി​യ​മ​മ​നു​സ​രി​ച്ച്‌ ക്രോ​ഡീ​ക​രി​ച്ച്‌ പ​ദ​ങ്ങ​ള്‍ സ്വ​ര​ത്തി​ല്‍ ചൊ​ല്ലു​ക​യും അ​ത്‌ മ​റ്റു​ള്ള​വ​ര്‍ സ്വ​ര​ത്തോ​ടു​കൂ​ടി​യോ സ്വ​ര​മി​ല്ലാ​തേ​യോ അ​ഞ്ച്‌ ത​വ​ണ ചൊ​ല്ലു​ക​യും ചെ​യ്യു​ന്നു. സം​ഹി​ത​യി​ലൂ​ടെ സ്വ​ര​ത്തി​നും പ​ദ​ത്തി​ലൂ​ടെ വ്യാ​ക​ര​ണ ശാ​സ്ത്ര​ത്തി​നും ഇ​തി​ലൂ​ടെ പ്രാ​ധാ​ന്യം വ​രു​ന്നു എ​ന്നാ​ണ്‌ ഓ​ത്തു​കൊ​ട്ടി​ന്‍റെ സ​വി​ശേ​ഷ​ത.

വാ​മ​ന​ക​ഥ​യു​ടെ മൂ​ല​രൂ​പം ഋ​ഗ്വേ​ദ​ത്തി​ലും തൈ​ത്ത​രീ​യ സം​ഹി​ത​യി​ലും തൈ​ത്ത​രീ​യ ബ്രാ​ഹ്മ​ണ​ത്തി​ലു​മു​ണ്ട്. മ​ഹാ​ഭാ​ര​ത​ത്തി​ലും ഹ​രി​വം​ശ​ത്തി​ലു​മു​ണ്ട്.  വാ​മ​ന​നെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള പ​രാ​മ​ര്‍ശം ഇ​വ​യാ​ണ്. ക​ർ​ണാ​ട​ക​ത്തി​ലെ ബ​ദാ​മി, പ​ട്ട​ട​ക്ക​ല്‍, ത​മി​ഴ്‌​നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​രം, കാ​ഞ്ചീ​പു​രം, നാ​മ​ക്ക​ല്‍, കും​ഭ​കോ​ണം, ശു​ചീ​ന്ദ്രം, മ​ഹാ​രാ​ഷ്ട്ര​യി​ലെ എ​ല്ലോ​റ, മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജീ​വ​ലോ​ച​ന,​ രാ​ജ​സ്ഥാ​നി​ലെ അ​ബ​നേ​രി, ഓ​സ്യ, ഒ​റീ​സ​യി​ലെ ഉ​ദ​യ​ഗി​രി, ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ഭീ​ത​ര്‍ ഗോം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​മ​ന​ക​ഥ ശി​ലാ​രൂ​പ​ങ്ങ​ളാ​യി കൊ​ത്തി​വ​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top