21
September 2019 - 8:07 am IST

Download Our Mobile App

Flash News
Archives

National

half-minute-to-read-one-page-special-story-

ഒരു പേജ് വായിക്കാൻ അരനിമിഷം

Published:25 August 2019

# പി.​സി. തോ​മ​സ്  മു​ൻ കേ​ന്ദ്ര നി​യ​മ​സ​ഹ​മ​ന്ത്രി

കാ​ര്യ​ക്ഷ​മ​ത​യു​ടെ പ​ര്യാ​യ​മാ​യി​രു​ന്ന അ​രു​ൺ ജയ്റ്റ്‌ലി എ​ന്ന ശ​ക്ത​നാ​യ ഭ​ര​ണ​ക​ർ​ത്താ​വി​ന് ഒ​രു പേ​ജ് ഇം​ഗ്ലീ​ഷ് ക​ട​ലാ​സു വാ​യി​ക്കാ​ൻ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം മ​തി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സ​ഹ​മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് എ​നി​ക്ക് പ​ല​പ്പോ​ഴും നേ​രി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്

കാ​ര്യ​ക്ഷ​മ​ത​യു​ടെ പ​ര്യാ​യ​മാ​യി​രു​ന്ന അ​രു​ൺ ജയ്റ്റ്‌ലി എ​ന്ന ശ​ക്ത​നാ​യ ഭ​ര​ണ​ക​ർ​ത്താ​വി​ന് ഒ​രു പേ​ജ് ഇം​ഗ്ലീ​ഷ് ക​ട​ലാ​സു വാ​യി​ക്കാ​ൻ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം മ​തി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സ​ഹ​മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് എ​നി​ക്ക് പ​ല​പ്പോ​ഴും നേ​രി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വാ​ണി​ജ്യ- നി​യ​മ മ​ന്ത്രി​യാ​യി​രു​ന്നു അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹം. വാ​ണി​ജ്യ​വ​കു​പ്പി​ൽ ജോ​ലി​ക്കൂ​ടു​ത​ലു​ള്ള​തി​നാ​ൽ നി​യ​മ​വ​കു​പ്പി​ൽ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന എ​നി​ക്ക് കു​ടു​ത​ൽ സ്വാ​ത​ന്ത്ര്യ​വും അ​വ​സ​ര​വും അ​ദ്ദേ​ഹം ന​ൽ​കി. ഏ​തു​കാ​ര്യ​വും പെ​ട്ടെ​ന്ന് ഗ്ര​ഹി​ക്കു​വാ​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​വാ​നും അ​വ ന​ട​പ്പാ​ക്കു​വാ​നും 

ഒ​രു പ്ര​ത്യേ​ക ശ​ക്തി അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യി​രു​ന്നു.  ന​ല്ല അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ൽ സു​പ്രീം​കോ​ട​തി​യി​ൽ പ്രാ​ക്റ്റീ​സ് ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കോ​ട​തി​യി​ലും വി​വി​ധ അ​വ​സ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​നി​ക്ക് ആ ​പ്ര​ത്യേ​ക​ത​യും അ​റി​യാ​നി​ട​വ​ന്നി​ട്ടു​ണ്ട്. അ​തി​ശ​ക്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജ​ഡ്ജി​മാ​രെ പ്ര​ത്യേ​ക​മാ​യി ആ​ക​ർ​ഷി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് ഒ​ന്നു വേ​റെ ത​ന്നെ.

ന​ല്ല ഭ​ര​ണ​ക​ർ​ത്താ​വ്, കി​ട​യ​റ്റ പ്ര​ഭാ​ഷ​ക​ൻ, മി​ക​ച്ച അ​ഭി​ഭാ​ഷ​ക​ൻ എ​ന്നി​ങ്ങ​നെ പ​ല സ​ദ്ഗു​ണ​ങ്ങ​ൾ സ​മ്മോ​ഹ​ന​മാ​യി അ​ദ്ദേ​ഹ​ത്തി​ൽ സ​മ്മേ​ളി​ച്ചി​രു​ന്നു. ഒ​രു ന​ല്ല ഹൃ​ദ​യ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​മെ​ടു​ത്ത ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളും തീ​രു​മാ​ന​ങ്ങ​ളും ഭാ​ര​ത​ത്തി​ന് ഏ​റെ പ്ര​യോ​ജ​നം ചെ​യ്തി​ട്ടു​ണ്ട് എ​ന്ന് നേ​രി​ൽ ക​ണ്ടു മ​ന​സ്സി​ലാ​ക്കാ​ൻ എ​നി​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട് . മ​ന്ത്രി​യാ​യി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ, അ​ദ്ദേ​ഹം ചെ​യ്യേ​ണ്ട വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​മാ​യ താ​ത്പ​ര്യ​പ്ര​കാ​രം കു​റെ​യൊ​ക്കെ ചെ​യ്തു​തീ​ർ​ക്കാ​ൻ എ​നി​ക്ക് അ​വ​സ​രം കി​ട്ടി​യ​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല.  വ്യ​ക്ത​മാ​യ ബോ​ധ്യ​ത്തോ​ടെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ച്ചി​രു​ന്നു. 

ഒ​രി​ക്ക​ൽ ഞാ​ൻ മ​ന്ത്രി​യാ​യി​രി​ക്കെ,​ എ​ല്ലാ ആ​ഴ്ച​യി​ലും എ​ന്തി​നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​നോ​ട് ആ​രാ​ഞ്ഞു. അ​ക്കാ​ര്യ​മ​റി​ഞ്ഞ​പ്പോ​ൾ, ഞാ​ൻ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ടു പോ​യി ക​ണ്ട് കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്തി.​അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് മ​ത്സ​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് പ​റ്റു​ന്ന​തു​പോ​ലെ കൂ​ടു​ത​ൽ സ​മ​യം കേ​ര​ള​ത്തി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മ​ല്ലേ എ​ന്ന് ഞാ​ൻ ചോ​ദി​ച്ചു.  അ​തി​നു​ശേ​ഷം എ​നി​ക്ക് വ​ലി​യ സ്വാ​ത​ന്ത്ര്യം അ​ദ്ദേ​ഹം ത​ന്നു. കൂ​ടു​ത​ൽ കൂ​ടു​ത​ൽ കേ​ര​ള​ത്തി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ പ​റ​യു​മാ​യി​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് 2004 ൽ ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി എ​നി​ക്ക് ജ​യി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് അ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ്. 

രാ​ഷ്ട്രീ​യ​മാ​യി വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ള്ള പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വ് എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴും എ​ല്ലാ​വ​രെ​യും പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്കു​വാ​നും അ​വ​ർ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​വാ​നും അ​തോ​ടൊ​പ്പം ത​ന്നെ അ​വ​ർ പ​റ​യു​ന്ന​ത് ന്യാ​യ​മാ​ണെ​ങ്കി​ൽ അ​ത് ചെ​യ്തു കൊ​ടു​ക്കു​വാ​നും അ​ദ്ദേ​ഹ​ത്തി​ന് ഒ​രു മ​ടി​യു​മി​ല്ലാ​യി​രു​ന്നു, 

എ​ന്‍റെ പി​താ​വ് പി.​ടി. ചാ​ക്കോ​യു​ടെ ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന​തി​നു വേ​ണ്ടി ഒ​രു പു​സ്ത​കം എ​റ​ണാ​കു​ള​ത്ത് പ്ര​കാ​ശ​നം ചെ​യ്ത അ​വ​സ​ര​ത്തി​ല് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വ​ന്ന അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്ന ചാ​ക്കോ​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് സം​സാ​രി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യു​മാ​യി ഉ​ള്ള ബ​ന്ധം ചാ​ക്കോ​ച്ച​ന് ആ​ഴ​ത്തി​ലു​ള്ള​താ​യി​രു​ന്നു​വെ​ന്ന് കാ​ണി​ക്കു​വാ​ൻ അ​ദ്ദേ​ഹം പ്ര​ത്യേ​ക​മാ​യി ചി​ല കാ​ര്യ​ങ്ങ​ൾ എ​ടു​ത്തു​പ​റ​ഞ്ഞ​ത് ഞാ​ൻ ഓ​ർ​മി​ക്കു​ന്നു. 

കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് അ​ദ്ദേ​ഹം ചെ​യ്ത വ​ലി​യ കാ​ര്യം കൂ​ടി പ​റ​യ​ട്ടെ. റ​ബ​ർ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കാ​ൻ ഇ​റ​ക്കു​മ​തി ചു​ങ്കം ഇ​രു​പ​തു ശ​ത​മാ​ന​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ത് ഏ​ഴ​ര ശ​ത​മാ​ന​മാ​യി ഇ​ള​വു ചെ​യ്ത​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ഘാ​ത​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ത് 25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ക​ന​ത്ത ന​ഷ്ട​മാ​ണ് രാ​ജ്യ​ത്തി​ന് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top