ISL-2018-219
15
December 2018 - 9:53 am IST
Flash News
Archives

Bollywood

ഒടുവിൽ ആ ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ജോൺ എബ്രഹാം തുറന്നുപറയുന്നു..

Published:13 May 2018

 ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികൾക്കിടെയാണ് ജോൺ അക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ രണ്ടു വർഷമായി മാധ്യമങ്ങളോടു വെളിപ്പെടുത്താതിരുന്ന രഹസ്യം.  രണ്ടു വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നതിനെക്കുറിച്ചാണ്  ജോണ്‍ ഏബ്രഹാം വ്യക്തമാക്കിയത്

രണ്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ബോളിവുഡില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് യുവാക്കളുടെ ഹരമായ ജോണ്‍ ഏബ്രഹാം. പൊഖ്‌റാനിലെ ആണവ പരീക്ഷണത്തെ അടിസ്ഥാനമാക്കി അഭിഷേക് ശര്‍മ്മയൊരുക്കുന്ന പര്‍മാണു എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ തിരിച്ചു വരവിനൊരുങ്ങുന്നത്.

   ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികൾക്കിടെയാണ് ജോൺ അക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ രണ്ടു വർഷമായി മാധ്യമങ്ങളോടു വെളിപ്പെടുത്താതിരുന്ന രഹസ്യം.  രണ്ടു വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നതിനെക്കുറിച്ചാണ്  ജോണ്‍ ഏബ്രഹാം വ്യക്തമാക്കിയത്.


  സമയമെടുത്ത് ചിത്രങ്ങള്‍ ചെയ്യുന്നതാണ് എനിക്കിഷ്ടം. നല്ല തീമാണ് ആഗ്രഹിക്കുന്നത്. അല്ലാതെ സിനിമകളുടെ എണ്ണം കൂട്ടുക എന്നതല്ല എന്‍റെ ലക്ഷ്യം. രണ്ടു വർഷത്തെ ഇടവേളയ്ക്ക് കാരണം ഇതുതന്നെയാണെന്നാണ് ജോൺ പറയുന്നത്.  ഫോഴ്‌സ് ടുവിന് ശേഷം എനിക്ക് താല്‍പര്യം തോന്നിയ ചിത്രം പര്‍മാണുവാണ്.  അതുകൊണ്ടാണ് ആ സിനിമ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മേയ് 25 ന് പര്‍മാണു തിയെറ്ററുകളിലെത്തും ഡയാന പെന്‍റിയാണ് ചിത്രത്തില്‍ ജോണിനു നായികയായെത്തുന്നത്. 2016 ല്‍ തിയെറ്ററുകളിലെത്തിയ ഫോഴ്‌സ് ടു വാണ് ജോണിന്‍റേതായി ഒടുവിലെത്തിയ ചിത്രം.


വാർത്തകൾ

Sign up for Newsletter



top