ISL-2018-219
15
December 2018 - 10:58 am IST
Flash News
Archives

Updates

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നോക്കി വി​പ​ണി

Published:14 May 2018

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും പ​ണ​പ്പെ​രു​പ്പ സൂ​ചി​ക​യും നാ​ലാം ക്വാ​ർ​ട്ട​ർ ഫ​ല​ങ്ങ​ളു​മാ​യി​രി​ക്കും ഈ ​ആ​ഴ്ച വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ക. ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ മാ​റ്റ​ങ്ങ​ളും വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കും. ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ, ലു​പി​ൻ, പി​എ​ൻ​ബി, ഹി​ൻ​ഡാ​ൽ​കോ ഇ​ൻ​ഡ​സ്ട്രീ​സ്, ഐ​ടി​സി എ​ന്നീ ക​മ്പ​നി​ക​ളാ​ണ് ഈ ​ആ​ഴ്ച വ​രു​മാ​നം പ​ങ്കി​ടു​ന്ന​ത്. ഇ​ന്ത്യ​ൻ നാ​ണ​യ​പ്പെ​രു​പ്പ​ത്തി​ലും ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ളി​ലു​മാ​യി​രി​ക്കും ഈ​യാ​ഴ്ച നി​ക്ഷേ​പ​രു​ടെ ശ്ര​ദ്ധ​യെ​ന്ന് ജി​യോ​ജി​ത് ഫ​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് റി​സ​ർ​ച്ച് ഹെ​ഡ് വി​നോ​ദ് നാ​യ​ർ പ​റ​യു​ന്നു. 

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലെ നി​ക്ഷേ​പ​ക​രു​ടെ ശ്ര​ദ്ധ​യും സി​പി​ഐ​യു​ടെ മാ​ക്രോ ഡാ​റ്റാ പ്ര​ഖ്യാ​പ​ന​വും  വി​പ​ണി​യി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് കൊ​ട​ക് സെ​ക്യൂ​രി​റ്റീ​സ് പി​സി​ജി റി​സ​ർ​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് സ​ർ​ബാ​ദ് പ​റ​യു​ന്നു. ആ​ഗോ​ള ഘ​ട​ക​ങ്ങ​ൾ​ക്കൊ​പ്പം പ​ശ്ചി​മ ഏ​ഷ്യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ഗോ​ള ഭൗ​മ  രാ​ഷ്‌​ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ആ​ഗോ​ള വി​പ​ണി​യു​ടെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് വി​പ​ണി വി​ദ​ഗ്ധ​ർ​ക്കു​ള്ള​ത്. 

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​നു പു​റ​മെ ഇ​റാ​ൻ- ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​മാ​യി​രി​ക്കും വി​പ​ണി​ക്ക് കൂ​ടു​ത​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തു​ക. ഉ​യ​ർ​ന്ന ക്രൂ​ഡ് വി​ല​യും ഡോ​ള​ർ വി​ല​യും വി​പ​ണി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​മെ​ന്നാ​ണ് സാം​കോ സെ​ക്യൂ​രി​റ്റീ​സ് സി​ഇ​ഒ ജി​മീ​ത്  മോ​ദി​യു​ടെ വി​ല​യി​രു​ത്ത​ൽ. പോ​യ​വാ​രം സെ​ൻ​സെ​ക്സ് 620.41 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 35,535 പോ​യി​ന്‍റി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ഫ്റ്റി 188.25 പോ​യി​ന്‍റും മു​ന്നേ​റി. അ​മെ​രി​ക്ക​ൻ പ​ണ​പ്പെ​രു​പ്പ നി​ര​ക്കു​ക​ളി​ൽ ആ​ശ്വാ​സം ക​ണ്ട​തും യു​എ​സ് ഫെ​ഡ് റി​സ​ർ​വ് നി​ര​ക്കു​ക​ൾ നി​ജ​പ്പെ​ടു​ത്തു​മെ​ന്ന വി​ശ്വാ​സ​വു​മാ​ണ് വി​പ​ണി​ക്ക് തു​ണ​യാ​യ​ത്. 


വാർത്തകൾ

Sign up for Newsletter



top