Flash News
Archives

Market

വി​ല​യും നി​ല​വാ​ര​വും കൂ​ടു​ത​ൽ; പ​ക്ഷേ വാ​ങ്ങാ​നാ​ളി​ല്ല

വി​ല​യും നി​ല​വാ​ര​വും കൂ​ടു​ത​ൽ; പ​ക്ഷേ വാ​ങ്ങാ​നാ​ളി​ല്ല

Published:14 May 2018

പൊ​ടി​ക്കാ​റ്റ് നാ​ശം വി​ത​ച്ച രാ​ജ​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ വാ​ങ്ങ​ൽ കു​റ​ച്ചി​ട്ടു​ണ്ട്.

നി​ല​വാ​ര​മി​ല്ലാ​ത്ത കു​രു​മു​ള​കി​ന്‍റെ വ​ര​വാ​ണ് ഇ​ന്ത്യ​ൻ കു​രു​മു​ള​കി​നെ ത​ള​ർ​ത്തി​യ​ത്

കൊ​ച്ചി: മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​ല​യും നി​ല​വാ​ര​വും കൂ​ടു​ത​ലു​ണ്ടാ​യി​ട്ടും ഇ​ന്ത്യ​ൻ കു​രു​മു​ള​ക് വാ​ങ്ങാ​നാ​ളി​ല്ല. നി​ല​വാ​ര​വും വി​ല​യും തീ​രെ​ക്കു​റ​ഞ്ഞ കു​രു​മു​ള​ക് ആ​ഗോ​ള വി​പ​ണി​യി​ലേ​ക്ക് വ്യാ​പ​ക​മാ​യി ഒ​ഴു​കി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന​ത്തി​ന് ഡി​മാ​ൻ​ഡ് കു​ത്ത​നെ കു​റ​ഞ്ഞ​ത്. നി​ല​വാ​ര​മി​ല്ലാ​ത്ത കു​രു​മു​ള​ക് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ൻ​തോ​തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കു​രു​മു​ള​കി​ന്‍റെ വി​ല​യെ​യും വി​ൽ​പ്പ​ന​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക​ള്ള​ക്ക​ട​ത്താ​യാ​ണ് വി​ദേ​ശ കു​രു​മു​ള​ക് ഉ​ത്ത​രേ​ന്ത്യ​യി​ൽ വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​ത്. കൊ​ച്ചി ടെ​ർ​മി​ന​ൽ വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ മ്യാ​ൻ​മ​ർ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ഴി വി​യ​റ്റ്നാം കു​രു​മു​ള​കാ​ണ് കൂ​ടു​ത​ലും വ​രു​ന്ന​ത്. ഇ​ത് ക​ർ​ണാ​ട​ക​യി​ലെ കു​ട​ക് കു​രു​മു​ള​കു​മാ​യും കേ​ര​ള​ത്തി​ലെ ഹൈ​റേ​ഞ്ച് കു​രു​മു​ള​കു​മാ​യും കൂ​ട്ടി​ക്ക​ല​ർ​ത്തി​യാ​ണ് വി​ൽ​പ്പ​ന. കു​രു​മു​ള​കി​നു വി​ല കു​റ​ഞ്ഞ​ത് ആ​ഭ്യ​ന്ത​ര ക​ർ​ഷ​ക​തെ പ്ര​തി​സ​ന്ധി​ലാ​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ൽ​പ്പ​ന നി​ർ​ജീ​വ​മാ​യി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ലെ കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ളും വി​ൽ​പ്പ​ന​യെ ബാ​ധി​ച്ചു. പൊ​ടി​ക്കാ​റ്റ് നാ​ശം വി​ത​ച്ച രാ​ജ​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ വാ​ങ്ങ​ൽ കു​റ​ച്ചി​ട്ടു​ണ്ട്. നി​ല​വാ​ര​മു​ണ്ടെ​ങ്കി​ലും വി​ല ഇ​ര​ട്ടി​യോ​ളം കൂ​ടു​ത​ലാ​യ​തി​നാ​ൽ വി​ദേ​ശ വി​പ​ണി​യി​ലും ഇ​ന്ത്യ​ൻ കു​രു​മു​ള​കി​ന് ല​ഭി​ക്കു​ന്ന ഓ​ർ​ഡ​ർ മോ​ശ​മാ​ണ്.

ട​ണ്ണി​ന് 6,000 ഡോ​ള​റാ​ണ് ഇ​ന്ത്യ​ൻ കു​രു​മു​ള​കി​ന്‍റെ വി​ല. 2,500-3,000 ഡോ​ള​റി​ലാ​ണ് ബ്ര​സീ​ലി​ന്‍റെ ക​ച്ച​വ​ടം. വി​യ​റ്റ്നാം 3,000 ഡോ​ള​റി​നും ശ്രീ​ല​ങ്ക 4,500 ഡോ​ള​റി​നു​മാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. വി​ല വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട് ഹൈ​റേ​ഞ്ച് ക​ർ​ഷ​ക​ർ ഉ​ത്പ​ന്നം കൂ​ടു​ത​ലാ​യി വി​പ​ണി​യി​ലി​റ​ക്കാ​തെ സ്റ്റോ​ക്ക് ചെ​യ്യാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. 15 മു​ത​ൽ 20 ട​ൺ വ​രെ മാ​ത്രം കു​രു​മു​ള​കാ​ണ് കൊ​ച്ചി ടെ​ർ​മി​ന​ലി​ൽ ഇ​പ്പോ​ൾ വി​ൽ​പ്പ​ന​യ്ക്കെ​ത്തു​ന്ന​ത്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top