ISL-2018-219
21
October 2018 - 4:50 am IST
Flash News
Archives

Americas

ലോക പ്രശസ്ത മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഡോ. ഇസിജി സുദർശൻ അന്തരിച്ചു

Published:14 May 2018

പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച പഠനമാണ് ഭൗതിക ശാസ്ത്രത്തിലെ സുദർശന്‍റെ മുഖ്യസംഭാവന. 

എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ എന്നാണ് മുഴുവൻ പേര്. അമേരിക്കയിലാണു ഡോ.സുദർശന്‍റെ സ്ഥിരതാമസം.

ടെക്സസ്: ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. ഇസിജി സുദർശൻ അന്തരിച്ചു. 86 വയസായിരുന്നു. അമേരിക്കയിലെ ടെക്സസിൽ വച്ചായിരുന്നു അന്ത്യം. എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ എന്നാണ് മുഴുവൻ പേര്. അമേരിക്കയിലാണു ഡോ.സുദർശന്‍റെ സ്ഥിരതാമസം. തമിഴ്‌നാട് സ്വദേശിനി ഭാമതിയാണു ഭാര്യ. മൂന്നു മക്കളുണ്ട്. പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച പഠനമാണ് ഭൗതിക ശാസ്ത്രത്തിലെ സുദർശന്‍റെ മുഖ്യസംഭാവന. 

ക്വാണ്ടം ഒപ്റ്റിക്സായിരുന്നു സുദർശനന്‍റെ ഇഷ്ടമേഖല. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ പഠന-നിരീക്ഷണങ്ങളും ഈ മേഖലയിലായിരുന്നു. കൂടാതെ, പാർട്ടിക്കിൾ ഫിസിക്സിലും നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാമായി ഒൻപതു തവണ സുദർശനനെ നൊബേൽ സമ്മാനത്തിനു വേണ്ടി നാമനിർദേശം ചെയ്തിട്ടുണ്ട്. എന്നാൽ ഓരോ തവണയും നിസാര കാരണങ്ങൾ പറഞ്ഞ് നോബേൽ പുരസ്കാര സമിതി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഇത് പിന്നീട് നിരവധി വിവാദങ്ങൾക്കും ഇടായാക്കിയിരുന്നു. 2007 പദ്മവിഭൂഷൺ നൽകി രാജ്യം മലയാളത്തിന്‍റെ ഈ അതുള്യ പ്രതിഭ‍യെ ആദരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കൽ ഐപ്പ് ചാണ്ടിയുടെയും കൈതയിൽ അച്ചാമ്മ വർഗീസിന്‍റെയും മകനായി 1931 സെപ്റ്റംബർ 16 നാണു സുദർശന്‍റെ ജനനം. കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യൻ കോളെജുകളിലും മദ്രാസ് സർവകലാശാലയിലുമായിരുന്നു ഉന്നതപഠനം. തുടർന്ന് 1950-60കളിൽ പ്രശസ്തമായ നിരവധി വിദേശ സർവകലാശാലകളിൽ അദ്ദേഹം പ്രൊഫസറായി സേവനം അനുഷ്ഠിച്ചു.

1973-’84 കാലത്ത് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലും 1984-’90 ൽ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ ഡയറക്ടറായും പ്രവർത്തിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാർ കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചപ്പോൾ, ജന്മനാടിനോടുള്ള സ്നേഹാധിക്യത്താൽ അതിന്‍റെ പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിരുന്നു. 


വാർത്തകൾ

Sign up for Newsletter



top