21
January 2020 - 11:37 am IST

Download Our Mobile App

Flash News
Archives

Reviews

film-review-of-porinju-mariam-jose

പ്രണയം- ധൈര്യം- സ്നേഹം; പൊറിഞ്ചു- മറിയം- ജോസ്

Published:29 August 2019

# പി.ഡി. സീതാദേവി

ഏറെ കാലത്തിനു ശേഷം നേരും നെറിയുമുളള ഒരു പ്രണയം കാണുകയാണ്. ഒപ്പിക്കലുകളില്ലാതെ കൂട്ടിചേര്‍ക്കലുകളില്ലാതെ പ്രണയം പരസ്പരം പകരുകയും എടുക്കുകയും ചെയ്യുന്ന ഈ സിനിമയില്‍ പ്രണയ സാഫല്യത്തിന്‍റെ അളവുകോലുകൾക്കതീതമായി സ്വാഭാവികതയോടെ വളര്‍ന്നു വികസിക്കുന്നു.

പൊറിഞ്ചു- മറിയം- ജോസ് മൂന്ന് വ്യക്തികളാണെന്നും അവര്‍ മുതിര്‍ന്നവരുമാണെന്നും വരുമ്പോൾ സ്വാഭാവികമായും അതിലൊരു അനഭിഗമ്യത മാത്രമാവും ഒരു മലയാളി പ്രേക്ഷകനു തോന്നുക. മലയാളി പ്രേക്ഷകന്‍റെ കാഴ്ചാമാനദണ്ഡങ്ങൾ ക്ലിപ്തപ്പെടുത്തിയ ഉരുക്കുമൂശയിലൂടെ സിനിമ ഒഴുകികൊണ്ടിരിക്കുമ്പോഴാണ്, വ്യത്യസ്തമായ ശൈലികളോ ടെ പഴയതും പുതിയതുമായ സിനിമകൾ ഉണ്ടായികൊണ്ടിരുന്നത്. ഈ വര്‍ത്തമാന കാലത്തിന്‍റെ ന്യൂജെന്‍ ട്രെൻഡും ആ വഴിയേ തന്നെയുളള നല്ല ശ്രമങ്ങളുടെ തുടര്‍ച്ചയാണ്.

ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസ്' യഥാക്രമം ജോജു- നൈല ഉഷ- ചെമ്പൻ വിനോദ് എന്നിവരിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. കൗമാര പ്രണയത്തിലൂന്നി രാഷ്ട്രീയ വിപ്ലവ സിനിമകൾ വരെ (തലപ്പാവ്, ബ്രേവ് ഹാര്‍ട്ട്) സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാലക്രമേണ ആ ബന്ധങ്ങൾ അകലങ്ങളിലേക്ക് മാറ്റപ്പെടുന്നതിന് നിര്‍ബന്ധിതമാകുന്നതും വേ ര്‍പിരിയലും കൂടിച്ചേരലും ഏറിയും കുറഞ്ഞും ഉളള സാമ്യതകളും അവയില്‍ കണ്ടെത്താനാകുന്നതുമായിരുന്നു. പ്രകടമായ ധൈര്യത്തോടെ മാര്‍ക്കറ്റില്‍ പലിശ പിരിച്ചു നടക്കുന്ന നൈല ഉഷയുടെ മുതിര്‍ന്ന മറിയം (കുട്ടി മറിയവും അസാധാരണമാം വിധം ആകര്‍ഷണീയതയുളളതായിരുന്നു) ശക്തമായ സ്ത്രീ കഥാപാ ത്രമാണ്. സ്ത്രീ പ്രാധാന്യമുളള സിനിമകളില്‍ കാ ണാറുളള തരം ഉല്‍ഘ്വോഷങ്ങളോ  സൂചനകളോ ഒന്നും ഇല്ലായിരുന്നുവെങ്കിലും മറിയം മിന്നല്‍ പിണരുപോലെ ശക്തമായി പ്രോജ്വലിക്കുന്നു. 

ഏറെ കാലത്തിനു ശേഷം നേരും നെറിയുമുളള ഒരു പ്രണയം കാണുകയാണ്. ഒപ്പിക്കലുകളില്ലാതെ കൂട്ടിചേര്‍ക്കലുകളില്ലാതെ പ്രണയം പരസ്പരം പകരുകയും എടുക്കുകയും ചെയ്യുന്ന ഈ സിനിമയില്‍ പ്രണയ സാഫല്യത്തിന്‍റെ അളവുകോലുകൾക്കതീതമായി സ്വാഭാവികതയോടെ വളര്‍ന്നു വികസിക്കുന്നു. സാക്ഷാല്‍ക്കാരത്തിനുളള സാധ്യതപോലും കാണാ തിരുന്നിട്ടു കൂടി തീവ്രമായ പ്രണയമാണ് തങ്ങളുടേതെന്നും അതാണ് ജീവിതം സാര്‍ത്ഥകമാക്കുന്നതെന്നും ദൃശ്യ വിളംബരം നൽകുന്നു. 

മോഹൻലാല്‍ അഭിനയിച്ച കഥാപാത്രം (സദയം) അന്ത്യത്തില്‍ മരിക്കുന്നതു കണ്ട മലയാളി പ്രേക്ഷകര്‍ അതു കാണാനാവാതെ ഒഴിഞ്ഞു മാറിയതും സിനിമ ബോക്സ് ഓഫീസില്‍ വമ്പിച്ച പരാജയമായതും ചരിത്രമാണ്. അതു മലയാളം സിനിമാ പ്രേക്ഷകരുടെ ഭൂരിപക്ഷത്തിന്‍റെ സ്വഭാവമാണ്. പൊതുബോധത്തിലുറച്ച അത്തരം തുടര്‍കാഴ്ചകളെ ഈ സിനിമ (പല ന്യൂജെന്‍ സിനിമകളും) നിരാകരിക്കുന്നുണ്ട്. നായകൻ മരിക്കുന്നു. കൂട്ടുകാരൻ ജോസ് ഇടിയില്‍ തോറ്റു
മരിക്കുന്നു. അവിവാഹിതയും ദുഃഖിതയുമായി മറിയം ജീവിക്കുക തന്നെ ചെയ്യുന്നു. പക്ഷേ അമൂല്യമായ ചില കാണാക്കാഴ്ചകൾ ഈ സിനിമ നമുക്ക് തരുന്നുണ്ട്. 

സൗഹൃദത്തിന്‍റെ ആഴത്തില്‍ വേരോടിയ ആത്മാര്‍ത്ഥത, പ്രണയപൂര്‍വ്വമായ ജീവിതത്തിന്‍റെ നേരും സുഖവും; നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞ മറിയയുടെ വാക്കിന്‍റെ ഉറപ്പ്. പാലിക്കുന്ന മഹിമാ എല്ലാത്തിലും ഉപരിയായി മറിയയുടെ അതിരുകളില്ലാത്ത ധൈര്യം...... നമ്മുടെ സമൂഹത്തില്‍ അഗ്നിക്കിരയാകുന്ന പെണ്‍ജീവിതങ്ങളുടെ ദുരവസ്ഥ കാണുമ്പോൾ ഈ ധൈര്യമൊന്നും അധികമല്ലെന്ന് തോന്നും. പൊറിഞ്ചുവിന് തീവ്രമായ പ്രണയം പോലെ തന്നെയാണ് സ്നേഹബന്ധങ്ങളും സൗഹൃദവും വാടകക്കൊലയാളികളെ അയച്ചവരെയും, താനേ റെ ഇഷ്ടപ്പെടുന്ന മുതലാളിയുടെ മക്കളായതിനാല്‍ ഓടി രക്ഷപ്പെടുവാൻ ജ്യേഷ്ഠനെപ്പോലെ ശാസിച്ചു കൊണ്ട് നടന്നു നീങ്ങുന്നു. അരയില്‍ കത്തിയിറക്കിയ മുതലാളിയെയും രക്ഷപ്പെടാൻ അനുവദിക്കുന്നു, കാരണം പൊറിഞ്ചു ശക്തനും അജയ്യനും നല്ല സ്നേഹമുളളവനും ആണ്. 

വിജയരാഘവൻ എന്ന നടന് കിട്ടിയ ശക്തമായ കഥാപാത്രമാണ് ഐപ്പ് മുതലാളി. ആവശ്യത്തിനു മാത്രം സ്നേഹിക്കുന്ന, ഒരു ചതുരംഗക്കളിക്കാരന്‍റെ വിരുതോടെ ചതിയുടെ കരുക്കളുമായി നിൽക്കുകയും ചെയ്യുന്ന നിലപാട് വികാരപ്രകടനങ്ങളുടെ ധ്രുവീകരണം പിടികിട്ടാത്ത തരത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഈ പ്രഗത്ഭ നടൻ ഈ സിനിമയ്ക്കൊടുവില്‍ നമ്മുടെ പോ ലീസുകാര്‍ ഓടി പാഞ്ഞു വരുന്നില്ല, കാമുകൻ കൊല ചെയ്യപ്പെടുന്നത് കണ്ട് അവന്‍റെ പ്രണയിനിയായിരുന്ന നായിക ആത്മഹത്യ ചെയ്യുന്നില്ല, സ്റ്റണ്ടു രംഗങ്ങൾ കൂട്ടിചേ ര്‍ത്ത ചേരുവയായല്ല, അത് സ്വയമേവ സംഭവിക്കുന്നതായാണ് കാണുന്നത്. വയലൻസിനെ പ്രോത്സാഹിപ്പിക്കരുതെന്നും അക്രമവാസന നന്നല്ലെന്നും ഒരു ഗാന്ധിയൻ മതം ഉളളില്‍ ഉണ്ടെങ്കിലും ഇതിലെ ആവശ്യത്തിനുടലെടുക്കുന്ന ഇടിക്കൂട്ട് ആരും ഇഷ്ടപ്പെട്ടു പോകും. ഒന്നു മാത്രം മുൻകൂട്ടി പറയാനാവില്ല.  ആരാണ് അഭിനയത്തിന്‍റെ കാര്യത്തില്‍ ഒന്നാമതെത്തുന്നത്. പൊറിഞ്ചുവോ? മറിയമോ? ജോസോ? 'ജോസഫിലെ' അഭിനയഘട്ടവും കഴിഞ്ഞ് ജോജു മുന്നോട്ട് പോവുകയാണ്.


വാർത്തകൾ

Sign up for Newslettertop