ISL-2018-219
21
January 2019 - 8:52 am IST
Flash News
Archives

Crime

മാഹിയിലെ കൊലപാതകം; വ്യക്തിവൈരാഗ്യം മൂലമെന്ന് പൊലീസ്

Published:14 May 2018

പള്ളൂരിലെ സിപിഎം പ്രവർത്തകൻ ബാബുവിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആർഎസ്എസ് പ്രവർത്തകർക്ക് ദീർഘനാളായ ബാബുവിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു

മാഹി: പള്ളൂരിലെ സിപിഎം പ്രവർത്തകൻ ബാബുവിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആർഎസ്എസ് പ്രവർത്തകർക്ക് ദീർഘനാളായ ബാബുവിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പുതുച്ചേരി പൊലീസ് സൂപ്രണ്ട്  അപൂർവ്വ ഗുപ്‌ത ഇറിക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.  

കേസില്‍ അറസ്റ്റിലായ നിജേഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പുതുച്ചേരി പൊലീസ് വ്യക്തമാക്കി. ജെറിന്‍, ശരത്ത് എന്നീ പ്രതികള്‍ ബാബുവിനെ ആക്രമിച്ച സംഘത്തെ രക്ഷപെടാന്‍ സഹായിച്ചവരാണെന്നും പൊലീസ്  പറഞ്ഞു.

വര്‍ഷങ്ങളായുള്ള പകയാണ് ബാബുവിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ പ്രകാരമാണ് കൊല നടത്തിയതെന്നും പിന്നീട് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നുവെന്നും പ്രതികള്‍ സമ്മതിച്ചു.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് കേസുമായുള്ള ബന്ധം അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസില്‍ പ്രതികളെന്ന് കരുതുന്നവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്.

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top