Flash News
Archives

World

ജറുസലമിൽ അമെരിക്കൻ എംബസിക്ക് നേരെ  പ്രതിഷേധം;   വെടിവയ്‌പിൽ 41 മരണം

ജറുസലമിൽ അമെരിക്കൻ എംബസിക്ക് നേരെ പ്രതിഷേധം; വെടിവയ്‌പിൽ 41 മരണം

Published:14 May 2018

 അമെരിക്കൻ‌ എംബസി തുറന്നതിൽ പ്രതിഷേധിച്ച പാലസ്‌തീനികൾക്ക് നേരെ  ഇസ്രായേൽ സേന നടത്തിയ വെടിവയ്‌പിൽ 41 മരണം. 1300ളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ നടപടികള്‍ക്കു തുടക്കമായാണ് ജറുസലമില്‍ അമെരിക്ക എംബസി തുറന്നത്.

ജറുസലെം: അമെരിക്കൻ‌ എംബസി തുറന്നതിൽ പ്രതിഷേധിച്ച പാലസ്‌തീനികൾക്ക് നേരെ  ഇസ്രായേൽ സേന നടത്തിയ വെടിവയ്‌പിൽ 41 മരണം. 1300ളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ നടപടികള്‍ക്കു തുടക്കമായാണ് ജറുസലമില്‍ അമെരിക്ക എംബസി തുറന്നത്. ഇതിനെതിരെ പ്രതിഷേധവുമായി പാലസ്‌തീനികൾ എത്തുകയായിരുന്നു

അംബാസഡര്‍ ഡേവിഡ്‌ ഫ്രൈഡ്മാന്‍ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത്. അമെരിക്കയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രായേല്‍ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

എംബസി തുറക്കുന്നതിനു മുന്നോടിയായാണ് സംഘര്‍ഷം ആരംഭിച്ചത്. അമെരിക്കയുടെ നീക്കം പലസ്തീനിലും ലോകരാജ്യങ്ങള്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിരുന്നു. ഗാസയില്‍ ഭരിക്കുന്ന ഹമാസ് 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' എന്ന പേരില്‍ കഴിഞ്ഞ ആറാഴ്ചയായി വന്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു.

എന്നാല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വേലി ഭേദിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇസ്രായേലിന്‍റെ വാദം. 'കലാപത്തില്‍' 35,000 പലസ്തീന്‍കാരാണു പങ്കെടുത്തതെന്നും 'സാധാരണ നടപടിക്രമങ്ങള്‍ക്ക്' അനുസരിച്ചാണു സൈന്യം പ്രതികരിച്ചതെന്നും ഇസ്രയേല്‍ നിലപാട്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top