21
September 2019 - 8:18 am IST

Download Our Mobile App

Flash News
Archives

Tradition

onam-atham

ഓ​ണ​പ്പൂ​വി​ളി ഉ​ണ​ർ​ത്തി തിങ്കളാഴ്ച്ച അ​ത്തം: വി​പ​ണി​ക​ൾ ഉ​ണ​ർ​ന്നു

Published:01 September 2019

# ശ്രീ​ജി​ഷ പ്ര​സ​ന്ന​ൻ

കാ​ല​വ​ർ​ഷ​ക്കെ​ടു​തി ദു​രി​തം വി​ത​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ സ​ർ​ക്കാ​ർ അ​ത്യാ​ഘോ​ഷ​പൂ​ർ​വം ഓ​ണം കൊ​ണ്ടാ​ടി​ല്ല. എ​ന്നാ​ൽ തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര​യും ഓ​ണം വാ​രാ​ഘോ​ഷ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ചെ​ല​വു ചു​രു​ക്കി ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന്‍റെ വ​ര​വ​റ​യി​ച്ച് തിങ്കളാഴ്ച്ച അ​ത്തം. ഇ​നി പ​ത്തു​നാ​ൾ നാ​ടെ​ങ്ങും ഓ​ണ​ല​ഹ​രി​യി​ൽ. പൂ​ക്ക​ള​ട​ക്ക​മു​ള്ള എ​ല്ലാ ഓ​ണ വി​ഭ​വ​ങ്ങ​ളു​ടെ​യും വി​പ​ണി​ക​ൾ സ​ജീ​വ​മാ​യി. കാ​ല​വ​ർ​ഷ​ക്കെ​ടു​തി ദു​രി​തം വി​ത​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ സ​ർ​ക്കാ​ർ അ​ത്യാ​ഘോ​ഷ​പൂ​ർ​വം ഓ​ണം കൊ​ണ്ടാ​ടി​ല്ല. എ​ന്നാ​ൽ തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര​യും ഓ​ണം വാ​രാ​ഘോ​ഷ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ചെ​ല​വു ചു​രു​ക്കി ന​ട​ത്തും. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ ന​ടു​വി​ലാ​യി​രു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചി​രു​ന്നി​ല്ല. 

ഇ​ത്ത​വ​ണ പ്ര​ത്യാ​ശ​യു​ടെ​യും പു​തു​ജീ​വി​ത​ത്തി​ന്‍റെ​യും തു​ട​ക്ക​മാ​യാ​ണ് ഓ​ണാ​ഘോ​ഷം. ഓ​ണം ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തി​ലും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി പ​ച്ച​ക്ക​റി - പു​ഷ്പ കൃ​ഷി​ക​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. പ​ല​തും വി​ള​വെ​ടു​പ്പാ​യി. കേ​ര​ള​ത്തി​ലേ​ക്ക് ഏ​റ്റ​വും അ​ധി​കം പൂ​ക്ക​ളെ​ത്തി​ക്കു​ന്ന ക​ന്യാ​കു​മാ​രി​യി​ലെ തോ​വാ​ള ഇ​ത്ത​വ​ണ​യും പൂ​ക്കാ​ല​മൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്നു. 

അ​ത്ത​പ്പൂ​ക്ക​ള​ങ്ങ​ളൊ​രു​ക്കാ​ൻ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ത​ന്നെ ചാ​ല മാ​ർ​ക്ക​റ്റി​ലെ പൂ​വി​പ​ണി​യി​ൽ പൂ​ക്ക​ളെ​ത്തി. പി​ച്ചി, മു​ല്ല, അ​ര​ളി, റോ​സ്, ജ​മ​ന്തി തു​ട​ങ്ങി നി​ര​വ​ധി പൂ​ക്ക​ളാ​ണ് ചാ​ല​യി​ലെ​ത്തി​യ​ത്. പൂ​ക്ക​ളു​ടെ വി​ല​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. തി​രു​വോ​ണം അ​ടു​ക്കു​ന്ന​തോ​ടെ ഇ​നി​യും വി​ല ഉ​യ​രു​മെ​ന്ന് വ്യാ​പാ​രി​ക​ൾ.

തോ​വാ​ള​യ്ക്കു പു​റ​മെ കോ​യ​മ്പ​ത്തൂ​ർ, മ​ധു​ര, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പൂ​ക്ക​ളെ​ത്തു​ന്നു​ണ്ട്. ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളും ക്ല​ബു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കു​വാ​ൻ ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ന​ഷ്ടം നി​ക​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പു​ഷ്പ വ്യാ​പാ​രി​ക​ൾ. 

ചി​ങ്ങ​മാ​സം വി​വാ​ഹ​ങ്ങ​ളു​ടെ കൂ​ടെ സീ​സ​ണാ​യ​തി​നാ​ൽ വ​സ്ത്ര​വി​പ​ണി​യും ആ​ഭ​ര​ണ വി​പ​ണി​യും ഉ​ണ​ർ​ന്നു ക​ഴി​ഞ്ഞു. പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പ്ര​ത്യേ​ക ഓ​ണ​ക്കി​ഴി​വ് ന​ൽ​കി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഗൃ​ഹോ​പ​ക​ര​ണ വി​പ​ണി​യി​ലും ഉ​ണ​ർ​വ് പ്ര​ക​ടം. കോം​ബോ ഓ​ഫ​റു​ക​ളും എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ളു​മാ​യാ​ണ് എ​ല്ലാ​വ​രും മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ഓ​ണ​ക്കി​ഴി​വ് ന​ൽ​കി​യു​ള്ള വി​പ​ണ​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു. സ​പ്ലൈ​കോ, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് അ​ട​ക്ക​മു​ള്ള​വ​രു​ടെ ഓ​ണ​വി​പ​ണി​ക​ളും പ്ര​ത്യേ​ക റി​ബേ​റ്റ് ന​ൽ​കി​യു​ള്ള ഹാ​ന്‍റെ​ക്സ്, ഹാ​ൻ​വീ​വ് വ​സ്ത്ര​വി​പ​ണി​യും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 

സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ 10 മു​ത​ല്‍ 16 വ​രെ​യാ​ണ്. ക​ന​ക​ക്കു​ന്നി​ലെ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന, സ​മാ​പ​ന പ​രി​പാ​ടി​ക​ള്‍. പു​റ​മെ സെ​ന്‍ട്ര​ല്‍ സ്റ്റേ​ഡി​യം, ക​ഴ​ക്കൂ​ട്ടം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യം എ​ന്നി​ങ്ങ​നെ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക​ക​ത്തും പു​റ​ത്തു​മാ​യി മു​പ്പ​തോ​ളം വേ​ദി​ക​ളി​ലാ​യാ​ണ് ഓ​ണം ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ സം​ഗ​മം അ​വ​സാ​ന ദി​ന​മാ​യ 16ന് ​കോ​വ​ള​ത്തു ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ളാ​ദ് സി​ങ് പ​ട്ടേ​ലും പ​ങ്കെ​ടു​ക്കും. 

കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത​വും ത​നി​മ തു​ടി​ക്കു​ന്ന​തു​മാ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ക്കൊ​പ്പം ആ​ധു​നി​ക ക​ല​ക​ളും സം​ഗീ​ത-​ദൃ​ശ്യ​വി​രു​ന്നു​ക​ളും ആ​യോ​ധ​ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മെ​ല്ലാം വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി ഒ​രു​ക്കു​ന്നു​ണ്ട്. ഏ​ഴു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളി​ല്‍ ഒ​ട്ടേ​റെ ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കും. 16ന് ​വ​ര്‍ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ഴും. 


വാർത്തകൾ

Sign up for Newsletter



top