22
February 2020 - 12:48 am IST

Download Our Mobile App

Flash News
Archives

Tradition

st-marys-church-manarcad-feast-second-day
മണര്‍കാട് കത്തീഡ്രലിലെ കല്‍ക്കുരിശിനു സമീപം മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍

മണര്‍കാട് എട്ടുനോമ്പ് പെരുന്നാള്‍: മൂന്നിന്മേല്‍ കുര്‍ബാന നടന്നു

Published:02 September 2019

എട്ടു നോമ്പിന്‍റെ പരിപാടികള്‍ മണര്‍കാട് സെന്‍റ് മേരീസ് കത്തീഡ്രല്‍ എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും മണര്‍കാട് പള്ളി ഒഫീഷ്യല്‍ എന്ന മൊെബെല്‍ ആപ്ലിക്കേഷനിലും തത്സമയം കാണാം.

കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാളിന്‍റെ രണ്ടാം ദിവസമായ തിങ്കളാഴ്ച നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് സെന്‍റ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് കുറിയാക്കോസ് മോര്‍ ക്ലീമീസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു. കുറിയാക്കോസ് മോര്‍ ക്ലീമീസ്, ഫാ. സാബു സാമുവേല്‍, ഫാ. ബാബു പാലക്കുന്നേല്‍, ഫാ. ജോര്‍ഷ് കരിപ്പാല്‍ എന്നിവര്‍ ധ്യാനയോഗങ്ങളില്‍ പ്രസംഗിച്ചു.

എട്ടു നോമ്പിന്‍റെ പരിപാടികള്‍ മണര്‍കാട് സെന്‍റ് മേരീസ് കത്തീഡ്രല്‍ എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും മണര്‍കാട് പള്ളി ഒഫീഷ്യല്‍ എന്ന മൊെബെല്‍ ആപ്ലിക്കേഷനിലും തത്സമയം കാണാം. ദീപഭ്രയില്‍ അലങ്കരിച്ചിരിക്കുന്ന പള്ളി കാണുന്നതിനും കല്‍ക്കുരുശില്‍ വന്ന് പ്രാര്‍ഥിക്കുന്നതിനും സന്ധ്യാ സമയങ്ങളില്‍ വന്‍ഭക്തജനത്തിരക്കാണ്. പള്ളിയിലും പരിസരത്തും. വൈദ്യുത ദീപാലങ്കാരങ്ങള്‍ സെപ്റ്റംബര്‍ 14 വരെയുണ്ടാകും. 

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ഭക്തജനങ്ങള്‍ക്കായി പള്ളി ഭാരവാഹികളും സര്‍ക്കാർ വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പള്ളിയിലെ ശുശ്രൂഷക സംഘത്തിന്‍റെ നേതൃത്വത്തില്‍ ഹബ്‌റോ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളിയില്‍ എത്തുന്ന രോഗികളായ വിശ്വാസികള്‍ക്ക വീല്‍ചെയര്‍ സൗകര്യം ഈ കൗണ്ടറില്‍ ലഭ്യമാണ്. ഇതിനു പുറമേ ഭക്തജനങ്ങള്‍ക്ക് ടിക്കറ് ബുക്ക് (ബസ്, ട്രെയ്ന്‍, പ്ലെയ്ന്‍) ചെയ്യുന്നതിനും സാധിക്കും. യാത്രാക്രമീകരണങ്ങളും പള്ളി സംബന്ധമായ എല്ലാ നിര്‍ദ്ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും. പൊലീസ് കണ്‍ട്രോള്‍ റൂമും എയ്ഡ് പോസ്റ്റും പ്രവര്‍ത്തന സജ്ജമാണ്.

ഇരുനൂറിലധികം പൊലീസുകാര്‍ സുരക്ഷാ ചുമതലയ്ക്കുണ്ട്. അഗ്നിരക്ഷാ സേനയുടെയും എക്‌സൈസിന്റെയും സേവനങ്ങളും ലഭ്യമാണ്. അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹെല്‍പ്പ് ഡസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മണര്‍കാട് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ പ്രഥമ ശുശ്രൂഷകള്‍ക്ക് ആരോഗ്യ വിഭാഗവും ആംബുലന്‍സും ഏര്‍പ്പെടുത്തിയുട്ടുണ്ട്, വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന ഭക്തജനങ്ങള്‍ സമീപമുള്ള വീടുകളിലായിരുന്നു ആദ്യകാലങ്ങളില്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് സൗജന്യമായി താമസിക്കാന്‍ പള്ളിയില്‍നിന്ന് സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്ക് പള്ളിയുടെ പാരീഷ് ഹാളുകളിലും പന്തലിലും സ്ത്രീകള്‍ക്ക് ഹോസ്റ്റലിന്‍റെ താഴത്തെ ഹോളിലുമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ താമസിക്കാന്‍ പള്ളിയുടെ പിൽഗ്രിം സെന്‍ററിലും നഴ്‌സിങ് ഹോസ്റ്റലിലും സൗകര്യമുണ്ട്. പള്ളിയിലെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും രാവിലെ 11 മണി മുതല്‍ രാത്രി 9.30 വരെ പഴയ പാരിഷ് ഹാളില്‍ സൗജന്യ നേര്‍ച്ചകഞ്ഞി വിതരണം ചെയ്യുന്നുണ്ട്. 

ചൊവ്വാഴ്ച മണര്‍കാട് പള്ളിയില്‍

കരോട്ടെ പള്ളിയില്‍ കുര്‍ബാന രാവിലെ 6.30ന്, താഴത്തെ പള്ളിയില്‍ രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥന, ഒന്‍പതിന് മൂന്നിന്മേല്‍ കുര്‍ബാന ക്‌നാനായ അതിഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ ഈവാനിമയോസ്, 11.30ന് പ്രസംഗം - തൂത്തുട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ സഖറിയാസ് മോര്‍ പീലക്‌സീനോസ് 12.30ന് മദ്ധ്യാഹ്‌നപ്രാര്‍ഥന, ഉച്ചയ്ക്ക് 2.00ന് പ്രസംഗം പീറ്റര്‍ കോര്‍എപ്പിസ്‌കോപ്പ വേലംപറമ്പില്‍, 3.30ന് ധ്യാനം ഫാ. ഗീവര്‍ഗീസ് നടുമുറിയില്‍ അഞ്ചിന് സന്ധ്യാപ്രാര്‍ഥന, 6.30ന് ധ്യാനം ഫാ. ജെ. മാത്യു മണവത്ത്.


വാർത്തകൾ

Sign up for Newslettertop