21
September 2019 - 8:41 am IST

Download Our Mobile App

Flash News
Archives

Comment

t-p-senkumar-comment-goes-viral-related-to-kerala-governor-row

'അപ്പോഴല്ലേ വ്യാജമതേതരനും അന്തം കമ്മിക്കും പണികൊടുക്കാനാകൂ'; ഗവർണാറാകുന്നതിനെ കുറിച്ച് സെൻകുമാർ

Published:02 September 2019

നിയുക്ത കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആശംസകൾ അറിയിച്ച് സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ഈ കുറിപ്പിന് വന്ന പ്രതികരണമായാണ് സെൻകുമാർ മേൽപ്പറഞ്ഞ മറുപടി നൽകിയത്.

കൊച്ചി: സാമാന്യം ആരോഗ്യവാനായിരിക്കുമ്പോൾ ഗവർണർ ആകുന്നതിലും നല്ലത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതാണെന്ന് മുൻ സംസ്ഥാന പൊലീസ് മേധാവിയും ശബരിമല കർമ സമിതിയുടെ ഉപാധ്യക്ഷനുമായ ടി.പി. സെൻകുമാർ. അപ്പോഴല്ലേ വ്യാജമതേതരനും അന്തം കമ്മിക്കും പണികൊടുക്കാനാകൂവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നിയുക്ത കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആശംസകൾ അറിയിച്ച് സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ഈ കുറിപ്പിന് വന്ന പ്രതികരണമായാണ് സെൻകുമാർ മേൽപ്പറഞ്ഞ മറുപടി നൽകിയത്. ഈ പോസ്റ്റിനടിയിൽ സെൻകുമാറിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

നേരത്തെ, കേരള ഗവർണർ സ്ഥാനത്തേക്ക് സെൻകുമാറിനെ കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ടെന്ന വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാന ഗവർണാറായി നിയമിച്ചുകൊണ്ട് വിജ്ഞാപനം വന്നപ്പോൾ, ‌കേരളത്തിലെ ബിജെപി നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് സെൻകുമാറിന്‍റെ പേര് ഒഴിവാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വാർത്തകളുടെ നിജസ്ഥിതി തനിക്കറി‍യില്ലെന്നും ഉടനെ ഡൽഹിക്ക് പോകുന്നില്ലെന്നും സെൻകുമാ‌റും പ്രതികരിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top