21
September 2019 - 8:07 am IST

Download Our Mobile App

Flash News
Archives

Europe

catholica-bava-visited-russian-patriarch-kirill

കാതോലിക്കാ ബാവാ റഷ്യയിൽ

Published:03 September 2019

കാതോലിക്കാ ബാവായെ കിറില്‍ പാത്രിയര്‍ക്കീസും എക്സ്റ്റേണല്‍ അഫേഴ്സ്  വിഭാഗം തലവന്‍ മെത്രാപ്പോലീത്തന്‍ ഹിലാരിയോണും, ബിഷപ്പ് ഡയനിഷ്യൂവും ചേര്‍ന്ന് പാത്രിയര്‍ക്കീസിന്‍റെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു. 

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കിറില്‍ പാത്രിയര്‍ക്കീസും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. കാതോലിക്കാ ബാവായെ കിറില്‍ പാത്രിയര്‍ക്കീസും എക്സ്റ്റേണല്‍ അഫേഴ്സ്  വിഭാഗം തലവന്‍ മെത്രാപ്പോലീത്തന്‍ ഹിലാരിയോണും, ബിഷപ്പ് ഡയനിഷ്യൂവും ചേര്‍ന്ന് പാത്രിയര്‍ക്കീസിന്‍റെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു. 

ഇരു സഭാ തലവന്മാരും തമ്മിലുളള കൂടിക്കാഴ്ച്ച ഒരു മണിക്കൂര്‍ നീണ്ടു നിന്നു. സഭകള്‍ തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരു സഭകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് ആരംഭിക്കുന്നതിന് ധാരണയായി. യുവജനസംഘടനകളുടെ പരിപാടികള്‍ ഏകോപിപ്പിക്കും.   കമ്മ്യൂണിറ്റി സര്‍വ്വീസിന് പ്രാധാന്യം കൊടുത്തുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ തീരുമാനിച്ചു. അക്കാദമിക് രംഗത്തെ സഹകരണം മെച്ചപ്പെടുത്തുവാനും സഭാ തലവന്മാര്‍ തമ്മിലുളള ചര്‍ച്ചയില്‍ ധാരണയായി. 

ഫാ. ഡോ.എം.പി ജോര്‍ജ് ലെനിന്‍ ഗ്രാഡ് തിയോളജിക്കല്‍ അക്കാദമിയില്‍ പഠിച്ചിരുന്ന  കാലത്ത് തയ്യാറാക്കിയ സിംഫണിയുടെ പുസ്തകം കാതോലിക്കാ ബാവാ കിറില്‍ പാത്രിയക്കീസിന് സമ്മാനിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ലെനിന്‍ ഗ്രാഡ് തിയോളജിക്കല്‍ അക്കാദമിയില്‍ പഠിച്ചിരുന്ന കാലത്ത് കിറില്‍ പാത്രിയര്‍ക്കീസ് അവിടെ റെക്ടറായി സേവനമനുഷ്ഠിച്ചിരുന്നതായി പരിശുദ്ധ കാതോലിക്കാ ബാവാ പ്രത്യേകം അനുസ്മരിച്ചു. 

മലങ്കര ഓര്‍ത്തഡോക്സ് സഭയും  റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ നിലനില്‍ക്കുന്നത് പതിറ്റാണ്ടുകളായുളള സജീവ ബന്ധമാണ്. 1970 കളില്‍ പീമന്‍ പാത്രിയര്‍ക്കീസ് മലങ്കരയില്‍ എത്തി. 1976 ല്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായും റഷ്യ  സന്ദര്‍ശിച്ചിരുന്നു.  ഇരു സഭാ തലവന്മാരും പരസ്പരം ഉപഹാരങ്ങള്‍ കൈമാറി. പൂര്‍വ്വകാലങ്ങളില്‍ സഭയ്ക്ക് ലഭിച്ച അക്കാദമിക് സേവനങ്ങള്‍ക്ക് പരിശുദ്ധ കാതോലിക്കാ  ബാവാ നന്ദി അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top