09
July 2020 - 6:59 pm IST

Download Our Mobile App

Flash News
Archives

Food

uperi-kerala-traditional-food-

ഓ​ണ വി​പ​ണി​യി​ല്‍ താ​രം ഉ​പ്പേ​രി

Published:04 September 2019

വി​പ​ണി​ക​ളും ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ഓ​ണ​സ​ദ്യ കേ​മ​മാ​ക്കാ​ന്‍ ശ​ര്‍ക്ക​ര ഉ​പ്പേ​രി​യും വ​റു​ത്ത ഉ​പ്പേ​രി​യു​ടെ വി​പ​ണി​യും സ​ജീ​വ​മാ​യി. ബേ​ക്ക​റി​ക​ളി​ല്‍ ഉ​പ്പേ​രി​യാ​ണ് ഇ​പ്പോ​ള്‍ താ​രം.

കൊ​ച്ചി: വി​പ​ണി​ക​ളും ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ഓ​ണ​സ​ദ്യ കേ​മ​മാ​ക്കാ​ന്‍ ശ​ര്‍ക്ക​ര ഉ​പ്പേ​രി​യും വ​റു​ത്ത ഉ​പ്പേ​രി​യു​ടെ വി​പ​ണി​യും സ​ജീ​വ​മാ​യി. ബേ​ക്ക​റി​ക​ളി​ല്‍ ഉ​പ്പേ​രി​യാ​ണ് ഇ​പ്പോ​ള്‍ താ​രം. വെ​ളി​ച്ചെ​ണ്ണ​യി​ല്‍ ത​യാ​റാ​ക്കു​ന്ന ഏ​ത്ത​യ്ക്കാ ഉ​പ്പേ​രി​യ്ക്ക് (ചി​പ്സ്) കി​ലോ​യ്ക്ക് 370 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. 200 ഗ്രാം ​പാ​ക്ക​റ്റി​നു 80 രൂ​പ വ​രെ​യും. ഓ​ണ​മാ​കു​ന്ന​തോ​ടെ വി​ല ഇ​നി​യും കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വെ​ളി​ച്ചെ​ണ്ണ വി​ല വ​ര്‍ധ​ന​യാ​ണ് ഉ​പ്പേ​രി വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. 

48 മു​ത​ൽ 50 രൂ​പ​യാ​ണ് ഏ​ത്ത​യ്ക്കാ​യു​ടെ മൊ​ത്ത​വി​ല. വെ​ളി​ച്ചെ​ണ്ണ വി​ല 200ലേ​ക്ക് എ​ത്തു​ന്നു. ഇ​വ​യു​ടെ വി​ല ഇ​നി​യും കൂ​ടി​യാ​ല്‍ ഓ​ണ​ത്തി​നു​ള്ള ഉ​പ്പേ​രി​യു​ടെ വി​ല ഒ​ന്നു​കൂ​ടി പൊ​ള്ളു​മെ​ന്നു​റ​പ്പ്. വെ​ളി​ച്ചെ​ണ്ണ​യി​ല്‍ വ​റു​ക്കു​ന്ന ഉ​പ്പേ​രി​യ്ക്കാ​ണു രു​ചി​യും ആ​വ​ശ്യ​ക്കാ​രും കൂ​ടു​ത​ല്‍. ശ​ര്‍ക്ക​ര വ​ര​ട്ടി​യും ബേ​ക്ക​റി​ക​ളി​ല്‍ കൂ​ടു​ത​ലാ​യി ഇ​ടം പി​ടി​ച്ചു​ക​ഴി​ഞ്ഞു. കി​ലോ​യ്ക്ക് 360 രൂ​പ​യാ​ണു ശ​ര്‍ക്ക​ര വ​ര​ട്ടി​യു​ടെ വി​ല. 

ഓ​ണ​ക്കാ​ലം അ​ടു​ത്ത​തോ​ടെ കൃ​ഷി​ക്കാ​ര്‍ക്ക് ആ​ശ്വാ​സ​മാ​യി നേ​ന്ത്ര​ക്കാ​യ വി​ല ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.  കി​ലോ​യ്ക്ക് 50 രൂ​പ​വ​രെ​യാ​ണ് ഇ​പ്പോ​ള്‍ വി​ല. ഒ​രു മാ​സം മു​മ്പു വ​രെ കി​ലോ ഗ്രാ​മി​ന് 20 മു​ത​ല്‍ 25 രൂ​പ വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ കൃ​ഷി​ക്കാ​ര്‍ക്ക് വി​ല ല​ഭി​ച്ചി​രു​ന്ന​ത്. ഓ​ണ​വി​പ​ണി ലാ​ക്കാ​ക്കി ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന് ഉ​പ്പേ​രി വ​രു​ന്നു​ണ്ടെ​ങ്കി​ലും ഗു​ണ​മേ​ന്മ കു​റ​വാ​ണെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ട്. ഇ​തി​ന് ആ​വ​ശ്യ​ക്കാ​രും കു​റ​വാ​ണ്.


വാർത്തകൾ

Sign up for Newslettertop