21
September 2019 - 8:16 am IST

Download Our Mobile App

Flash News
Archives

Kollywood

aiswaryalakshmi

ധനുഷിന്‍റെ നായികയായി ഐശ്വര്യ ലക്ഷ്മി ലണ്ടനിൽ

Published:05 September 2019

നുഷ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചു. ധനുഷ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹോളിവുഡ് താരം ജയിംസ് കോസ്മോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗെയിം ഓഫ് ത്രോൺസ്, ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും ജയിംസ് കോസ്മോ അഭിനയിച്ചിട്ടുണ്ട്.

ശ്രേയാസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് വിവേക് കൃഷ്ണൻ. സന്തോഷ് നാരായണൻ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ധനുഷിന്‍റെ നാൽപ്പതാമത്തെ ചിത്രമാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്‍റർടെയ്ൻമെന്‍റ്സും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. 

 


വാർത്തകൾ

Sign up for Newsletter



top