Flash News
Archives

Food

ബീ​ഫും മീ​നും പി​ന്നെ ചി​ക്ക​നും

ബീ​ഫും മീ​നും പി​ന്നെ ചി​ക്ക​നും

Published:15 May 2018

ബീ​ഫും മീ​നും പി​ന്നെ ചി​ക്ക​നും

ബീ​ഫ് സ്റ്റു
 



ചേ​രു​വ​ക​ള്‍

ബീ​ഫ് (എ​ല്ലു​ള്ള​ത് ) - അ​ര​ക്കി​ലോ, കു​രു​മു​ള​കു​പൊ​ടി - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
ഗ​രം മ​സാ​ല പൊ​ടി​ച്ച​ത് - അ​ര ടീ​സ്പൂ​ൺ, ഉ​രു​ള​ക്കി​ഴ​ങ്ങ് - ര​ണ്ടെ​ണ്ണം, കാ​ര​റ്റ് - ഒ​ന്ന്
ഗ്രീ​ൻ​പീ​സ് - അ​മ്പ​തു ഗ്രാം, ​ബീ​ൻ​സ് - അ​ഞ്ചെ​ണ്ണം, സ​വാ​ള - ഒ​ന്ന്, ഇ​ഞ്ചി - വ​ലി​യ ക​ഷ​ണം
പ​ച്ച​മു​ള​ക് - എ​ട്ടെ​ണ്ണം, വെ​ളു​ത്തു​ള്ളി - ആ​റ് അ​ല്ലി, ക​റു​ക​പ​ട്ട - മൂ​ന്നെ​ണ്ണം
എ​ല​ക്കാ - അ​ഞ്ചെ​ണ്ണം, ഗ്രാ​മ്പു - അ​ഞ്ചെ​ണ്ണം, അ​ണ്ടി പ​രി​പ്പ് - 5 എ​ണ്ണം
തേ​ങ്ങാ​പാ​ൽ - അ​ര ഗ്ലാ​സ്, മ​ഞ്ഞ​ൾ - അ​ര ടീ​സ്പൂ​ൺ, മ​ല്ലി​പൊ​ടി - ഒ​രു ടേ​ബി​ൾ സ്പൂ​ൺ
മ​ല്ലി​യി​ല - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ഇ​റ​ച്ചി കു​ക്ക​റി​ൽ ഇ​ടു​കം. അ​ര​സ്പൂ​ൺ വീ​തം മ​ഞ്ഞ​ൾ​പൊ​ടി​യും കു​രു​മു​ള​ക് പൊ​ടി​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ഇ​ട്ട്, വേ​വാ​ൻ പാ​ക​ത്തി​നു വെ​ള്ള​മൊ​ഴി​ക്കു​ക. ഇ​റ​ച്ചി പ​കു​തി വേ​വാ​കു​മ്പോ​ൾ കു​ക്ക​ർ തു​റ​ന്ന് കാ​ര​റ്റ്, ബീ​ൻ​സ്, ക്യാ​ര​റ്റ് , ഉ​രു​ള​ക്കി​ഴ​ങ്ങ്, ഗ്രീ​ൻ​പീ​സ് എ​ന്നി​വ ഇ​ടു​ക. അ​ട​ച്ചു​വെ​ച്ചു ഒ​റ്റ​വി​സി​ൽ കേ​ട്ട​തി​നു ശേ​ഷം ഇ​റ​ക്കു​ക. ഒ​രു​പാ​നി​ൽ 2 സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ​യി​ൽ പ​ട്ട, ഗ്രാ​മ്പു, എ​ല​ക്ക നീ​ള​ത്തി​ൽ അ​രി​ഞ്ഞ സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​കും എ​ന്നി​വ​യി​ട്ട് വ​ഴ​റ്റു​ക. മൂ​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ  മ​ല്ലി​പൊ​ടി, കു​രു​മു​ള​ക് എ​ന്നി​വ ചേ​ർ​ത്തി​ള​ക്കു​ക.   അ​തി​നു ശേ​ഷം ത​ക്കാ​ളി​യും ഇ​ടാ​വു​ന്ന​താ​ണ്. ത​ക്കാ​ളി വാ​ടു​മ്പോ​ൾ കു​ക്ക​റി​ലെ ഇ​റ​ച്ചി, വെ​ള്ളം ക​ള​യാ​തെ ഇ​തി​ലേ​ക്ക് ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​ണ്ടി​പ്പ​രി​പ്പും ഇ​ടു​ക. തി​ള​ച്ച​തി​നു ശേ​ഷം തേ​ങ്ങാ​പ​പാ​ൽ ഒ​ഴി​ച്ചു ചൂ​ടാ​ക്കി ഇ​റ​ക്കു​ക. ശേ​ഷം മ​ല്ലി​യി​ല ഇ​ടാ​വു​ന്ന​താ​ണ്. 

ക​രി​മീ​ൻ ക​റി (തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത​ത് )


ചേ​രു​വ​ക​ൾ

ക​രി​മീ​ൻ - ഒ​രു കി​ലോ, തേ​ങ്ങ - ഒ​രെ​ണ്ണം
സ​വാ​ള - മൂ​ന്നെ​ണ്ണം, മു​ള​ക്പൊ​ടി - 3 സ്‌​പൂ​ൺ
മ​ഞ്ഞ​ൾ​പൊ​ടി - 1 സ്‌​പൂ​ൺ, കു​ടം​പു​ളി - 3 ക​ഷ്ണം
ഇ​ഞ്ചി - 1 ക​ഷ്ണം, പ​ച്ച​മു​ള​ക് - 4 എ​ണ്ണം
ക​റി​വേ​പ്പി​ല - 2 ത​ണ്ട്
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ - 50 ഗ്രാം
​ക​ടു​ക് - അ​ര സ്‌​പൂ​ൺ

ത​യ്യാ​റാ​ക്കു​ന്ന വി​ധം 

ക​രി​മീ​ൻ ചെ​റു​താ​യി മു​റി​ക്കു​ക. സ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി എ​ന്നി​വ നീ​ള​ത്തി​ൽ അ​രി​യു​ക. പു​ളി വെ​ള്ള​ത്തി​ലി​ട്ടു വ​യ്‌​ക്ക​ണം. തേ​ങ്ങ ചി​ര​കി ഒ​രു ക​പ്പ് ത​ല​പ്പാ​ലും മൂ​ന്ന് ക​പ്പ് ര​ണ്ടാം​പാ​ലും എ​ടു​ക്കു​ക. ച​ട്ടി​യി​ൽ ക​ടു​കി​ട്ട് പൊ​ട്ടു​മ്പോ​ൾ സ​വാ​ള, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ വ​ഴ​റ്റു​ക. ശേ​ഷം മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പൊ​ടി​യും ന​ന​ച്ച് സ​വാ​ള​യോ​ടൊ​പ്പം വ​ഴ​റ്റു​ക. മു​ള​കു​പൊ​ടി മൂ​ത്തു​ക​ഴി​യു​മ്പോ​ൾ ഒ​രു ക​പ്പ് ര​ണ്ടാം​പാ​ൽ ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ശേ​ഷം ചെ​റു​താ​യി കീ​റി​യെ​ടു​ത്ത പു​ളി​യും ഉ​പ്പും മീ​നും ബാ​ക്കി​യു​ള്ള ര​ണ്ടാം പാ​ലും ചേ​ർ​ത്ത് പാ​ത്രം മൂ​ടി​വ​ച്ച് വേ​വി​ക്കു​ക. ചാ​റ് പോ​രെ​ന്നു തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ വെ​ള്ളം ചേ​ർ​ക്കു​ക. മീ​ൻ വെ​ന്തു ക​ഴി​യു​മ്പോ​ൾ ത​ല​പ്പാ​ൽ ചേ​ർ​ത്തി​ള​ക്കി ക​റി വാ​ങ്ങി വ​യ്‌​ക്കു​ക.
 

ചി​ല്ലി ബീ​ഫ്


ചേ​രു​വ​ക​ള്‍

ബീ​ഫ്- അ​ര​ക്കി​ലോ
ഇ​ഞ്ചി(​അ​ര​ച്ച​ത്)- 1 ടേ​ബി​ള്‍സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി (അ​രി​ഞ്ഞ​ത്)- 2 ടീ​സ്പൂ​ണ്‍
സ​വാ​ള (നീ​ള​ത്തി​ല്‍ അ​രി​ഞ്ഞ​ത്)- 4 എ​ണ്ണം
പ​ച്ച​മു​ള​ക്( നീ​ള​ത്തി​ല്‍ പി​ള​ര്‍ന്ന​ത്)- 15 എ​ണ്ണം
സോ​യാ​സോ​സ്- 3 ടേ​ബി​ള്‍സ്പൂ​ണ്‍
ചി​ല്ലി സോ​സ്- 1 ടേ​ബി​ള്‍സ്പൂ​ണ്‍
കു​രു​മു​ള​ക്‌​പൊ​ടി- 1 ടീ​സ്പൂ​ണ്‍
കോ​ണ്‍ഫ്‌​ള​വ​ര്‍- അ​ര ടീ​സ്പൂ​ണ്‍, ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഇ​റ​ച്ചി നീ​ള​ത്തി​ല്‍ ക​നം കു​റ​ച്ച​രി​ഞ്ഞ് ക​ഷ്ണ​ങ്ങ​ളാ​ക്കു​ക. ഉ​പ്പും വെ​ള്ള​വും ചേ​ര്‍ത്ത് വേ​വി​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി​യ​തി​നു​ശേ​ഷം ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, സ​വാ​ള എ​ന്നി​വ ചേ​ര്‍ത്തു വ​ഴ​റ്റു​ക. വേ​വി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ഇ​റ​ച്ചി ക​ഷ്ണ​ങ്ങ​ള്‍ ഇ​തി​ലേ​ക്കു ചേ​ര്‍ത്തു​വ​ഴ​റ്റു​ക. സോ​യാ​സോ​സ്, ചി​ല്ലി സോ​സ്, കു​രു​മു​ള​ക്‌​പൊ​ടി എ​ന്നി​വ ഇ​തി​ലേ​ക്കു ചേ​ര്‍ത്തു ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​റ​ച്ചി വേ​വി​ച്ച വെ​ള്ള​ത്തി​ല്‍ കോ​ണ്‍ഫ്‌​ള​വ​ര്‍ ക​ല​ക്കി ഇ​റ​ച്ചി​യി​ല്‍ ഒ​ഴി​ച്ച് ര​ണ്ട് മി​നി​റ്റ് ഇ​ള​യ്ക്കു​ക കു​റു​ക്കാ​വു​ന്ന​താ​ണ്. 

 

വ​റു​ത്ത​ര​ച്ച മീ​ൻ​ക​റി
 

ചേ​രു​വ​ക​ൾ

ദ​ശ ക​ട്ടി​യു​ള്ള മീ​ൻ -അ​ര​ക്കി​ലോ, തേ​ങ്ങ -ര​ണ്ടു ടീ​ക്ക​പ്പ്
ചെ​റി​യു​ള്ളി -പ​ന്ത്ര​ണ്ടെ​ണ്ണം, മ​ഞ​ൾ​പൊ​ടി -അ​ര ടീ​സ്പൂ​ൺ
മു​ള​ക് പൊ​ടി - ര​ണ്ടു ടീ​സ്പൂ​ൺ, കു​രു​മു​ള​ക് പൊ​ടി -അ​ര ടീ​സ്പൂ​ൺ
മ​ല്ലി പൊ​ടി -ര​ണ്ടു ടീ​സ്പൂ​ൺ, ഉ​ലു​വാ പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ
ഇ​ഞ്ചി അ​രി​ഞ്ഞ​ത് -ഒ​ന്ന​ര ടീ​സ്പൂ​ൺ
വെ​ള്ളു​ത്തു​ള്ളി അ​രി​ഞ​ത്-​അ​ര ടീ​സ്പൂ​ൺ
പ​ച്ച​മു​ള​ക് -മൂ​ന്നെ​ണ്ണം, ക​റി​വേ​പ്പി​ല -മൂ​ന്ന ത​ണ്ട്
ഉ​പ്പ്, എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്, ഉ​ലു​വാ -ര​ണ്ട് നു​ള്ള്
കു​തി​ർ​ത്തി​യ കു​ടം പു​ളി - 4,5 അ​ല്ലി

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​റി​യു​ള്ളി, തേ​ങ്ങ എ​ന്നി​വ വ​റ്റ​ൽ​മു​ള​കും മ​ല്ലി​യും ചേ​ർ​ത്ത് വ​റു​ത്തെ​ടു​ക്കു​ക. ഇ​വ ചൂ​ടാ​റി​യ​തി​നു ശേ​ഷം അ​ര​യ്ക്കു​ക. മ​ൺ​ച്ച​ട്ടി​യി​ൽ എ​ണ്ണ​യൊ​ഴി​ച്ചു ചൂ​ടാ​ക്കു​ക. ഉ​ലു​വ, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ത്തു മൂ​പ്പി​ക്കു​ക. അ​രി​ഞ്ഞ ചെ​റി​യു​ള്ളി, നീ​ള​ത്തി​ൽ കീ​റി​യ പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ർ​ത്തു വ​ഴ​റ്റു​ക. വ​ഴ​റ്റി​യ​തി​നു​ശേ​ഷം മ​ഞ്ഞ​ൾ​പൊ​ടി,  മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി , ഉ​ലു​വാ​പൊ​ടി, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ചേ​ർ​ത്തു മൂ​പ്പി​ക്കു​ക. പ​ച്ച​മ​ണം മാ​റി ക​ഴി​ഞ്ഞ് അ​ര​പ്പ്, പാ​ക​ത്തി​നു ഉ​പ്പ് , കു​ടം പു​ളി വെ​ള്ള​ത്തോ​ടു കൂ​ടി, പാ​ക​ത്തി​നു വെ​ള്ളം ഇ​വ ചേ​ർ​ത്തി​ള​ക്കു​ക. ചൂ​ടാ​യി ക​ഴി​യു​മ്പോ​ൾ മീ​ൻ ക​ഷ​ണ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്ത് പ​ത്തു മി​നി​റ്റ് ഇ​ള​ക്കി അ​ട​ച്ച് വ​ച്ച് വേ​വി​ക്കു​ക. എ​ണ്ണ തെ​ളി​യു​മ്പോ​ൾ തീ ​കെ​ടു​ത്തി​യ​ശേ​ഷം ഒ​രു സ്പൂ​ൺ പ​ച്ച​വെ​ളി​ച്ചെ​ണ്ണ​യും ഒ​രു ത​ണ്ട് ക​റി​വേ​പ്പി​ല​യും മു​ക​ളി​ൽ തൂ​കാ​വു​ന്ന​താ​ണ്. 

ചി​ക്ക​ൻ ഫ്രൈ


​ചേ​രു​വ​ക​ൾ

ചി​ക്ക​ന്‍ - ഒ​രു കി​ലോ, ചു​വ​ന്നു​ള്ളി -മു​പ്പ​തെ​ണ്ണം
വെ​ളു​ത്തു​ള്ളി -പ​ത്ത് അ​ല്ലി
ഇ​ഞ്ചി-​ഒ​രു ക​ഷ്ണം, ത​ക്കാ​ളി -ഒ​രെ​ണ്ണം
പ​ച്ച​മു​ള​ക് -ര​ണ്ടെ​ണ്ണം
കു​രു​മു​ള​ക് -1 ടീ​സ്പൂ​ണ്‍
പ​ട്ട, ഗ്രാ​മ്പൂ,ഏ​ല​യ്ക്ക,പെ​രും​ജീ​ര​കം - ആ​വ​ശ്യ​ത്തി​ന്
ഗ​രം മ​സാ​ല -ഒ​രു ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി -ര​ണ്ട് ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ള്‍പ്പൊ​ടി -ഹാ​ഫ് ടീ​സ്പൂ​ണ്‍
മ​ല്ലി​പ്പൊ​ടി -മൂ​ന്നു ടീ​സ്പൂ​ണ്‍
ഉ​പ്പ് -പാ​ക​ത്തി​ന്
സ​വാ​ള -ഒ​രെ​ണ്ണം
ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ -നാ​ലു ടേ​ബി​ള്‍ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം

അ​ര​യ്ക്കാ​നു​ള്ള ചേ​രു​വ​ക​ള്‍ അ​ര​ച്ചെ് ഉ​പ്പും ചേ​ര്‍ത്ത് ക​ഴു​കി വൃ​ത്തി​യാ​ക്കി ചി​ക്ക​നി​ല്‍ പു​ര​ട്ടി അ​ര മ​ണി​ക്കൂ​ര്‍ വ​യ്ക്കു​ക. ചു​വ​ടു ക​ട്ടി​യു​ള്ള പാ​നി​ല്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കി സ​വാ​ള ക​നം കു​റ​ച്ച​രി​ഞ്ഞ​ത് ചേ​ര്‍ത്തു വ​ഴ​റ്റു​ക. സ​വാ​ള​യു​ടെ നി​റം മാ​റി​ക്ക​ഴി​ഞ്ഞാ​ല്‍ ക​റി​വേ​പ്പി​ല ചേ​ര്‍ത്തു വ​ഴ​റ്റു​ക. ശേ​ഷം മ​സാ​ല പു​ര​ട്ടി​യ ചി​ക്ക​ന്‍ ക​ഷ്ണ​ങ്ങ​ള്‍ ഇ​ട്ടു വ​ഴ​റ്റു​ക. ചി​ക്ക​ന്‍ മൂ​ടി​യി​ട്ടു വേ​വി​ക്കാം. ഇ​ട​യ്ക്കി​ടെ തു​റ​ന്നു വ​ഴ​റ്റി യെ​ടു​ക്കാം. ചി​ക്ക​നി​ല്‍ മ​സാ​ല പി​ടി​ച്ചു വെ​ള്ള​മ​യം ഇ​ല്ലാ​താ​യാ​ല്‍ തു​ട​രെ​യി​ള​ക്കി ഫ്രൈ ​ആ​കു​ന്ന പ​രു​വ​ത്തി​ലാ​ക്കു​ക. 

പെ​പ്പ​ര്‍ ചി​ക്ക​ന്‍



ചേ​രു​വ​ക​ൾ

ചെ​റു​ക്കാ​യി മു​റി​ച്ച ചി​ക്ക​ൻ - ഒ​രു കി​ലോ, മ​ഞ്ഞ​ള്‍പ്പൊ​ടി - ഒ​രു ടീ​സ്പൂ​ണ്‍
ച​ത​ച്ച കു​രു​മു​ള​ക് - ഒ​ന്ന​ര ടേ​ബി​ള്‍സ്പൂ​ണ്‍, മ​ല്ലി​പ്പൊ​ടി - ഒ​രു ടേ​ബി​ള്‍സ്പൂ​ണ്‍
തേ​ങ്ങാ​ക്കൊ​ത്ത് - ഒ​രു മു​റി തേ​ങ്ങ​യു​ടേ​ത്, നു​റു​ക്കി​യ ഇ​ഞ്ചി - ഒ​രു ടേ​ബി​ൾ സ്പൂ​ൺ
നു​റു​ക്കി​യ വെ​ളു​ത്തു​ള്ളി - ഒ​രു ടേ​ബി​ൾ സ്പൂ​ൺ, ക​ടു​ക് - അ​ര ടീ​സ്പൂ​ണ്‍
ചെ​റു​താ​യി മു​റി​ച്ച സ​വാ​ള - ഒ​രെ​ണ്ണം, ഗ​രം​മ​സാ​ല പൗ​ഡ​ര്‍ - അ​ര ടീ​സ്പൂ​ണ്‍
ക​റി​വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന് 
എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം 

ചി​ക്ക​ന്‍, മ​ഞ്ഞ​ൾ​പ്പൊ​ടി, കു​രു​മു​ള​ക്, മ​ല്ലി​പ്പൊ​ടി, തേ​ങ്ങാ​ക്കൊ​ത്ത്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി നു​റു​ക്കി​യ​ത് എ​ന്നി​വ ഉ​പ്പും ഒ​രു ക​പ്പ് വെ​ള്ള​വും ചേ​ര്‍ത്ത് വേ​വി​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ല്‍ ക​ടു​ക് പൊ​ട്ടി​ച്ച് ക​റി​വേ​പ്പി​ല ചേ​ര്‍ക്കു​ക. സ​വാ​ള വ​ഴ​റ്റി, ചി​ക്ക​ന്‍ ചേ​ര്‍ത്തു ചെ​റു​തീ​യി​ല്‍ പൊ​രി​ക്കു​ക. ഗ​രം​മ​സാ​ല പൗ​ഡ​ര്‍ ചേ​ര്‍ത്തി​ള​ക്കി ചി​ക്ക​ന്‍റെ നി​റം മാ​റു​മ്പോ​ള്‍ ഇ​റ​ക്കു​ക. 

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top