21
September 2019 - 8:17 am IST

Download Our Mobile App

Flash News
Archives

Religious

mahabli-ramayana

രാ​മാ​യ​ണ​ത്തി​ൽ മ​ഹാ​ബ​ലി​യു​ടെ ക​ഥ

Published:06 September 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

രാ​മ​നെ വി​ഷാ​ദ​ത്തി​ല്‍ നി​ന്നു ക​ര​ക​യ​റ്റി ഊ​ര്‍ജ്ജ്വ​സ്വ​ല​നാ​യ ഒ​രു ക​ര്‍മ്മ​യോ​ഗി​യാ​ക്കി മാ​റ്റു​ക എ​ന്ന​താ​യി​രു​ന്നു വ​സി​ഷ്ഠ​ന്‍റെ നി​യോ​ഗം. മ​ഹാ​ബ​ലി​യു​ടെ ക​ഥ അ​ങ്ങ​നെ വ​സി​ഷ്ഠ​വ​ച​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് രാ​മ​ന് മാ​തൃ​കാ​പാ​ഠ​മാ​യി​ത്തീ​ര്‍ന്ന​ത്. 

വാ​മ​നാ​വ​താ​ര​ത്തി​നു ശേ​ഷം ശ്രീ​രാ​മ​വ​താ​ര​കാ​ല​ത്ത് മ​ഹാ​ബ​ലി​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്. ശ്രീ​രാ​മ​നെ മ​ഹാ​ബ​ലി​യു​ടെ ക​ഥ പ​റ​ഞ്ഞു കേ​ൾ​പ്പി​ക്കു​ന്ന​ത് വ​സി​ഷ്ഠ മു​നി​യാ​ണ്. രാ​ജ്യാ​വ​കാ​ശം ഉ​പേ​ക്ഷി​ച്ച് ശ്രീ​രാ​മ​ന് വ​ന​വാ​സം  സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് വ​സി​ഷ്ഠ മു​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ്രീ​രാ​മ​ന്‍റെ മ​ന​സ്സ് ത​ള​രാ​തി​രി​ക്കാ​ൻ വേ​ണ്ടി അ​യോ​ധ്യാ​കാ​ണ്ഡ​ത്തി​ല്‍ മു​പ്പ​ത്തീ​രാ​യി​രം ശ്ലോ​ക​ങ്ങ​ളി​ലാ​യി യോ​ഗ​വാ​സി​ഷ്ഠം എ​ന്ന അ​തി​ബൃ​ഹ​ത്താ​യ ഒ​രു ഭാ​ഗ​വും ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. രാ​മ​നെ വി​ഷാ​ദ​ത്തി​ല്‍ നി​ന്നു ക​ര​ക​യ​റ്റി ഊ​ര്‍ജ്ജ്വ​സ്വ​ല​നാ​യ ഒ​രു ക​ര്‍മ്മ​യോ​ഗി​യാ​ക്കി മാ​റ്റു​ക എ​ന്ന​താ​യി​രു​ന്നു വ​സി​ഷ്ഠ​ന്‍റെ നി​യോ​ഗം. മ​ഹാ​ബ​ലി​യു​ടെ ക​ഥ അ​ങ്ങ​നെ വ​സി​ഷ്ഠ​വ​ച​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് രാ​മ​ന് മാ​തൃ​കാ​പാ​ഠ​മാ​യി​ത്തീ​ര്‍ന്ന​ത്. 

രാ​മ​നോ​ടു​ള്ള വ​സി​ഷ്ഠ​ന്‍റെ ആ​ഹ്വാ​നം ‘നീ​യും മ​ഹാ​ബ​ലി​യെ​പ്പോ​ലെ​യാ​വൂ’ എ​ന്നാ​ണ്. മ​ഹാ​ബ​ലി​യെ​പ്പോ​ലെ ഉ​ല്‍കൃ​ഷ്ട​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​ലൂ​ടെ നി​ന​ക്കും മൂ​ന്നു​ലോ​ക​ങ്ങ​ളെ​ക്കു​റി​ച്ചും യാ​തൊ​രു വ്യാ​കു​ല​ത​ക​ളു​മി​ല്ലാ​തെ ച​ക്ര​വ​ര്‍ത്തി​പ​ദം കൈ​യാ​ളാം എ​ന്നാ​ണ് മ​ഹ​ര്‍ഷി ഉ​പ​ദേ​ശി​ച്ച​ത്. വ​സി​ഷ്ഠ​ന്‍ പ​റ​ഞ്ഞ​ത്, രാ​മാ, നി​ന​ക്ക് ശാ​ശ്വ​ത​മാ​യ സ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ണ്ടാ​കാ​ന്‍ ഞാ​ന്‍ ബ​ലി​യു​ടെ ക​ഥ പ​റ​യാം എ​ന്നാ​ണ്. പാ​താ​ള​ലോ​ക​ത്തി​ൽ വ​സി​ക്കു​ന്ന വി​രോ​ച​ന​പു​ത്ര​നാ​യ ബ​ലി​യോ​ട് വി​രോ​ച​ന​ൻ ത​ന്നെ കു​റേ ധ​ർ​മോ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യി​ട്ടാ​ണ് ക​ഥ​യി​ൽ.

ന​മ്മ​ൾ കാ​ണു​ന്ന ഈ ​ലോ​ക​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്താ​ണ്‌? ഈ ​ലോ​കം തു​ട​ർ​ച്ച​യും ആ​വ​ര്‍ത്ത​ന​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ്. ഈ ​ലോ​ക​ത്തു ജീ​വി​ക്കു​ന്ന ഓ​രോ​രു​ത്ത​രു​ടേ​യും ഭ്ര​മം ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കു​ന്നി​ല്ല. എ​ന്തു നേ​ടി​യാ​ലാ​ണ് ഒ​രു​വ​ൻ പ​രി​പൂ​ർ​ണ​നാ​വു​ക? ഇ​ങ്ങ​നെ​യു​ള്ള കു​റേ കാ​ര്യ​ങ്ങ​ളാ​ണ് ബ​ലി​യെ വി​രോ​ച​ന​ൻ പ​റ​ഞ്ഞു കേ​ൾ​പ്പി​ക്കു​ന്ന​ത്‌.

ക​ഥാ​രൂ​പേ​ണ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് മു​ക്തി​പ​ദ​മെ​ന്ന ഒ​രു മ​ഹാ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചാ​ണ്. അ​വി​ടെ ദുഃ​ഖ​ങ്ങ​ളി​ല്ല. അ​വി​ട​ത്തെ രാ​ജാ​വാ​ണ്‌ ആ​ത്മാ​വ്. ആ​ത്മാ​വ് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ള്‍ക്കും ബോ​ധാ​വ​സ്ഥ​ക​ള്‍ക്കും അ​തീ​ത​മാ​ണ്. മ​ന​സ്സാ​ണ്‌ മ​ന്ത്രി. ഈ ​മ​ന​സ്സാ​ണ്‌ ക​ളി​മ​ണ്ണി​ല്‍ നി​ന്നു കു​ട​മെ​ന്ന​പോ​ലെ ഈ ​ലോ​ക​മു​ണ്ടാ​ക്കി​യ​ത്. മ​ന​സ്സു കീ​ഴ​ട​ക്കി​യാ​ല്‍ എ​ല്ലാം കീ​ഴ​ട​ക്കി എ​ന്ന​ർ​ഥം. ബു​ദ്ധി​കൂ​ര്‍മ​ത​യോ​ടെ​യു​ള്ള പ്ര​വൃ​ത്തി​യെ​ക്കൂ​ടാ​തെ മ​ന​സ്സി​നെ വെ​ല്ലു​ക അ​സാ​ധ്യം. വി​ത്തി​ടാ​തെ, അ​ത് ന​ന​ച്ചു പ​രി​പാ​ലി​ക്കാ​തെ, വി​ള​വെ​ടു​ക്കാ​നാ​വി​ല്ല. നി​ര​ന്ത​ര​മാ​യ സാ​ധ​ന​കൂ​ടാ​തെ മ​ന​സ്സ​ട​ങ്ങു​ക​യി​ല്ല. അ​തു​കൊ​ണ്ട് ത്യാ​ഗ​ത്തി​ന്‍റെ​യും സം​ന്യാ​സ​ത്തി​ന്‍റേ​തു​മാ​യ മാ​ർ​ഗം മാ​ത്ര​മേ ശ്രേ​യ​സ്ക​ര​മാ​യു​ള്ളു. മാ​വേ​ലി വാ​ഴു​ന്ന നാ​ട് എ​ന്നാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ ഗു​ണ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രി​ക്ക​ണം എ​ന്നാ​ണ് ഈ ​ക​ഥ​യി​ൽ നി​ന്നു ന​മ്മ​ൾ മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്.


വാർത്തകൾ

Sign up for Newsletter



top