Subpage Banner
Subpage Banner
22
August 2018 - 2:44 am IST
Flash News
Archives

Special

അമ്മയാകും മുൻപ് ഉംറ നിർവഹിച്ച് സാനിയ മിർസ

Published:15 May 2018

നിയ തന്‍റെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് താരം ഗർഭിണിയാണെന്ന കാര്യം
വെളിപ്പെടുത്തിയത്. മിര്‍സ, മാലിക് എന്നീ പേരെഴുതിയ വസ്ത്രത്തിന് മധ്യത്തിലായി മിര്‍സ-മാലിക് എന്ന കുഞ്ഞുടുപ്പിന്‍റെ ചിത്രമുള്ളൊരു പോസ്റ്റായിരുന്നു അത്. ഇതിന് പിന്നാലെയാണ് സാനിയ മദീനയിൽ പ്രാർഥനയ്ക്ക് പോയത്.  സാനിയയുടെ മാതാപിതാക്കളായ നസീമ, ഇമ്രാന്‍, സഹോദരി അനാം എന്നിവരും കൂടെ ഉണ്ടായിരുന്നു. 

അമ്മയാകാനുള്ള ഒരുക്കത്തിലാണ് ടെന്നീസ് കോർട്ടിലെ ഇന്ത്യൻ സുന്ദരി സാനിയ മിർസ. ഈ വലിയ സന്തോഷത്തിനിടയിൽ സാനിയ ഭർത്താവിനൊപ്പം ഉംറ നിർവഹിച്ചുവെന്നു സോഷ്യൽ മീഡിയകളിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. മദീനയിൽ മസ്‌ജിദ് നഖ്‌വി സന്ദർശിച്ച് ഉംറ നിർവഹിച്ചതിന്‍റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.


   കഴിഞ്ഞമാസാമാണ് സാനിയ ഗർഭിണിയാണെന്ന വിവരം പുതുമ നിറഞ്ഞൊരു ചിത്രസഹിതമുള്ള പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. സാനിയ തന്‍റെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മിര്‍സ, മാലിക് എന്നീ പേരെഴുതിയ വസ്ത്രത്തിന് മധ്യത്തിലായി മിര്‍സ-മാലിക് എന്ന കുഞ്ഞുടുപ്പിന്‍റെ ചിത്രമുള്ളൊരു പോസ്റ്റായിരുന്നു അത്. ഇതിന് പിന്നാലെയാണ് സാനിയ മദീനയിൽ പ്രാർഥനയ്ക്ക് പോയത്.  സാനിയയുടെ മാതാപിതാക്കളായ നസീമ, ഇമ്രാന്‍, സഹോദരി അനാം എന്നിവരും കൂടെ ഉണ്ടായിരുന്നു. 


 പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കാണ് സാനിയുയടെ ഭർത്താവ്. ഒരു പെൺകുട്ടിയുണ്ടാകുന്നതാണ് ഷുഐബിന് ഇഷ്ടമെന്നും തങ്ങളുടെ കുട്ടിയുടെ പേരിനൊപ്പം മിർസ മാലിക്ക് എന്നുണ്ടാകുമെന്നൊക്കെ സാനിയ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഗർഭിണിയാണെന്നകാര്യം വെളിപ്പെടുത്തിയത്. 


   ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ ഷുഐബ് മാലിക്കിനെ വിവാഹം കഴിച്ചത്. ടെന്നീസിൽ വനിതാ ഡബിള്‍സിലെ ഒന്നാം റാങ്കുകാരിയായ സാനിയ ഹൈദരാബാദ് സ്വദേശിയാണ്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top