22
November 2019 - 1:33 pm IST

Download Our Mobile App

Flash News
Archives

Religious

onam-special-mahabali-stories

വി​രോ​ച​ന​ന്‍ ബ​ലി​ക്കു ന​ൽ​കി​യ ആ​ത്മോ​പ​ദേ​ശം

Published:07 September 2019

# നി​ർ​മ​ൽ എ​ഴു​ത്ത​ച്ഛ​ൻ

പി​താ​വാ​യ വി​രോ​ച​ന​ന്‍ മ​ക​നാ​യ ബ​ലി​ക്ക് ആ​ത്മോ​പ​ദേ​ശം ന​ൽ​കു​ന്ന​തി​ൽ നി​ന്നാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ബ​ലി യാ​ഗം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. വി​രോ​ച​ന​ൻ ന​ൽ​കു​ന്ന ഉ​പ​ദേ​ശം എ​ന്താ​ണെ​ന്ന് അ​റി​ഞ്ഞാ​ൽ, എ​ന്തു​കൊ​ണ്ട് ദേ​വ​ന്മാ​ർ ഭ​യ​പ്പെ​ട്ടു എ​ന്ന് മ​ന​സ്സി​ലാ​കും.​

പി​താ​വാ​യ വി​രോ​ച​ന​ന്‍ മ​ക​നാ​യ ബ​ലി​ക്ക് ആ​ത്മോ​പ​ദേ​ശം ന​ൽ​കു​ന്ന​തി​ൽ നി​ന്നാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ബ​ലി യാ​ഗം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. വി​രോ​ച​ന​ൻ ന​ൽ​കു​ന്ന ഉ​പ​ദേ​ശം എ​ന്താ​ണെ​ന്ന് അ​റി​ഞ്ഞാ​ൽ, എ​ന്തു​കൊ​ണ്ട് ദേ​വ​ന്മാ​ർ ഭ​യ​പ്പെ​ട്ടു എ​ന്ന് മ​ന​സ്സി​ലാ​കും.​വി​രോ​ച​ന​ൻ  ന​ൽ​കി​യ ഉ​പ​ദേ​ശം ഇ​പ്ര​കാ​ര​മാ​ണ്:

" മ​ക​നേ മൂ​ന്നു ലോ​ക​ങ്ങ​ളെ​യും ഉ​ള്‍ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന ഒ​രു മ​ണ്ഡ​ല​മു​ണ്ട്. അ​തി​ല്‍ ത​ടാ​ക​ങ്ങ​ളോ സ​മു​ദ്ര​ങ്ങ​ളോ മ​ല​ക​ളോ കാ​ടു​ക​ളോ ന​ദി​ക​ളോ ഭൂ​മി​യോ ആ​കാ​ശ​മോ കാ​റ്റോ ഞാ​നോ വി​ഷ്ണു ഭ​ഗ​വാ​ന്‍ തു​ട​ങ്ങി​യ ദേ​വ​ന്മാ​രോ ഇ​ല്ല. അ​വി​ടെ പ​ര​മ​പ്ര​കാ​ശം മാ​ത്രം. സ​ര്‍വ​ശ​ക്ത​നും സ​ര്‍വ​വ്യാ​പി​യും ആ​യി വി​ള​ങ്ങു​ന്ന ആ ​സ​ത്ത എ​ല്ലാ​റ്റി​ന്‍റേ​യും എ​ല്ലാ​മാ​ണ്‌. ശാ​ന്ത​മാ​യി ക​ര്‍മ​ര​ഹി​ത​മെ​ന്ന​പോ​ലെ അ​തു നി​ല​കൊ​ള്ളു​ന്നു.അ​പ്പോ​ൾ ബ​ലി ചോ​ദി​ച്ചു: അ​ച്ഛാ, ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ക​ള്‍ ഒ​ന്നു​മേ​ല്‍ക്കാ​ത്ത ആ ​മ​ണ്ഡ​ലം ഏ​താ​ണ്‌? ഞാ​നി​തു​വ​രെ കേ​ട്ടി​ട്ടി​ല്ല .ഇ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​റ​ഞ്ഞു ത​ന്നാ​ലും.

വി​രോ​ച​ന​ന്‍ പ​റ​ഞ്ഞു: ആ ​മ​ണ്ഡ​ല​ത്തി​ന് സ​ങ്ക​ല്പി​ക​മാ​യ ഒ​രു രാ​ജാ​വ്,ആ ​രാ​ജാ​വി​ന് ഒ​രു മ​ന്ത്രി. എ​ല്ലാ ദേ​വ​ന്മാ​രും അ​സു​ര​ന്മാ​രും ചേ​ര്‍ന്നൊ​രു പ​ട​യൊ​രു​ക്കി​യാ​ലും ഈ ​മ​ന്ത്രി​യെ വെ​ല്ലാ​നാ​വി​ല്ല. അ​തു ദേ​വ​രാ​ജാ​വാ​യ ഇ​ന്ദ്ര​ന​ല്ല. മ​ര​ണ​ദേ​വ​നാ​യ യ​മ​ന​ല്ല. സ​മ്പ​ത്തി​ന്‍റെ അ​ധി​ദേ​വ​നാ​യ കു​ബേ​ര​നു​മ​ല്ല. നി​ന​ക്ക് വേ​ഗ​ത്തി​ല്‍ കീ​ഴ​ട​ക്കാ​നാ​വു​ന്ന ഒ​രു ദേ​വ​നോ അ​സു​ര​നോ അ​ല്ല അ​ത്.  വി​ഷ്ണു​ഭ​ഗ​വാ​ന്‍ പോ​ലും ഈ ​മ​ന്ത്രി​യു​ടെ വ​ല​യി​ല്‍ വീ​ണ്‌ ജ​ന്മ​ങ്ങ​ളെ​ടു​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. കാ​മ​ദേ​വ​നു ശ​ക്തി ന​ല്‍കു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​ണ്‌. ക്രോ​ധ​ത്തി​ന്‍റെ ശ​ക്തി​സ്രോ​ത​സും ഇ​ദ്ദേ​ഹ​മാ​ണ്‌.

ഈ ​മ​ന്ത്രി​യു​ടെ ഇ​ച്ഛ​യ്ക്കൊ​ത്താ​ണ്‌ ന​ന്മ​തി​ന്മ​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ ജ​യി​ക്കാ​ന്‍ രാ​ജാ​വി​ന​ല്ലാ​തെ മ​റ്റാ​ര്‍ക്കും ക​ഴി​യി​ല്ല. കാ​ല​ക്ര​മ​ത്തി​ല്‍ രാ​ജാ​വി​ന്‍റെ​യു​ള്ളി​ല്‍ മ​ന്ത്രി​യെ തോ​ല്‍പ്പി​ക്ക​ണ​മെ​ന്നു തോ​ന്നി​യാ​ല്‍ അ​തു ക്ഷി​പ്ര​സാ​ധ്യ​മാ​ണ്‌. പ​ക്ഷേ ത്രി​ലോ​ക​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശ​ക്തി​മാ​നാ​ണി​ദ്ദേ​ഹം. 

നി​ന്‍റെ മ​ന​സ്സ് ഏ​കാ​ഗ്ര​മാ​ക്കി എ​ല്ലാ വി​ഭ്രാ​ന്തി​ക​ളി​ല്‍ നി​ന്നും വി​ട്ട​ക​ന്ന് അ​ജ്ഞാ​ന​ലേ​ശ​മി​ല്ലാ​തെ നി​ന​ക്ക​ദ്ദേ​ഹ​ത്തെ കീ​ഴ​ട​ക്കാ​മെ​ങ്കി​ല്‍ നീ​യൊ​രു വീ​ര​ന്‍ ത​ന്നെ. അ​തു​കൊ​ണ്ട് മ​ക​നേ, പ​രി​പൂ​ര്‍ണ​ത​യും ശാ​ശ്വ​താ​ന​ന്ദ​വും വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ നി​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ച് എ​ല്ലാ ത​ട​സ​ങ്ങ​ളെ​യും ത​ര​ണം ചെ​യ്ത് ഈ ​മ​ന്ത്രി​യെ കീ​ഴ​ട​ക്കി നി​ന്‍റെ വ​രു​തി​യി​ലാ​ക്കി​യാ​ലും.
ബ​ലി ഈ ​വാ​ക്കു​ക​ൾ കേ​ട്ട് അ​തി​നാ​യി ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് വി​ഷ്ണു വാ​മ​നാ​വ​താ​രം സ്വീ​ക​രി​ക്കു​ന്ന​തും ബ​ലി​യെ പാ​താ​ള​ത്തി​ലേ​ക്കു ച​വി​ട്ടി താ​ഴ്ത്തു​ന്ന​തും.


വാർത്തകൾ

Sign up for Newsletter



top