ISL-2018-219
15
December 2018 - 10:19 am IST
Flash News
Archives

Bollywood

കാൻ ഫിലിം ഫെസ്റ്റിൽ പാക്കിസ്ഥാൻ സുന്ദരിയെ ചുംബിച്ച് ബോളിവുഡിലെ നവവധു

Published:15 May 2018

സൗന്ദര്യറാണിമാരായി എത്തിയ സോനവും മഹിറയും ക്യാമറകൾക്ക് മുന്നിൽ ചിരിച്ച് പോസ്. എന്നാൽ ഇക്കുറി മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു വേറിട്ടൊരു കാഴ്‌ചയും ഇവർ കാനിന് സമ്മാനിച്ചു. മഹീറ‍യുടെ നെറ്റിയിൽ സോനം ചുംബിക്കുന്ന ദൃശ്യം. ഈ സുന്ദരചിത്രമാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.  കാനിൽ സോനം പലവട്ടം പങ്കെടുത്തിട്ടുണ്ട്. എന്നാൽ മഹീറയ്ക്ക് ഇത് ആദ്യ അവസരമാണ്

അഴകും ഫാഷനും ഒരുമിക്കുന്ന സിനിമകളുടെ പൂക്കാലമൊരൊക്കുന്ന  71ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ഏഴാംദിവസത്തിൽ ആരാധകരുടെ മനം കീഴടക്കിയത് ഇന്ത്യക്കാരിയും പാക്കിസ്ഥാൻകാരിയുമായ രണ്ട് ബോളിവുഡ് താരറാണിമാർ.

   

  കൂട്ടത്തിലൊരാൾ ഹിന്ദി സിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത, കെട്ടുക്കഥകളെ പോലും തോൽപ്പിക്കുന്നൊരു വിവാഹമാമാങ്കത്തിൽ നിന്ന് നേരെ റെഡ് കാർപ്പെറ്റിലേക്കെത്തിയ നവവധുവാണ്. ആനന്ദ് അഹൂജയുടെ ഭാര്യ താരപുത്രി സോനം കപൂർ.. കൂടെ റയീസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ മഹീറ ഖാനുമാണ് കാനിൽ സൗന്ദര്യറാണിമാരായത്. പ്രമുഖ കോസ്‌മെറ്റിക്  ലോറിയലിന്‍റെ ബ്രാൻഡ് അംബാസിഡർമാരായാണ് ഇവർ കാനിലെത്തിയത്.


  സൗന്ദര്യറാണിമാരായി എത്തിയ സോനവും മഹിറയും ക്യാമറകൾക്ക് മുന്നിൽ ചിരിച്ച് പോസ്. എന്നാൽ ഇക്കുറി മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു വേറിട്ടൊരു കാഴ്‌ചയും ഇവർ കാനിന് സമ്മാനിച്ചു. മഹീറ‍യുടെ നെറ്റിയിൽ സോനം ചുംബിക്കുന്ന ദൃശ്യം. ഈ സുന്ദരചിത്രമാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.  കാനിൽ സോനം പലവട്ടം പങ്കെടുത്തിട്ടുണ്ട്. എന്നാൽ മഹീറയ്ക്ക് ഇത് ആദ്യ അവസരമാണ്.

  
  ബോളിവുഡിന്‍റെ ഫാഷൻ ഐക്കൺ എന്നറിയപ്പെടുന്ന സോനം കപൂർ കാൻ ഫെസ്റ്റിലും പതിവുകൾ തെറ്റിച്ചില്ല.  ഐവറി നിറത്തിലുള്ള പരമ്പരാഗത ലഹങ്കയിലാണ് സോനമെത്തിയത്. വെള്ളിമുത്തുകളും നൂലും തുന്നിപ്പിടിപ്പിച്ചിട്ടുള്ള ഫുൾ ലെങ്‌ത്ത് സ്കേർട്ടിനൊപ്പം ത്രീഫോർത്ത് സ്ലീവിലുള്ള ബ്ലൗസാണ് ധരിച്ചിരുന്നത്. വെള്ളിനിറത്തിലുള്ള കുഞ്ഞുകമ്മൽ മാത്രമായിരുന്നു ഇവർ അണിഞ്ഞ ആഭരണം. പിന്നിട്ട് നീണ്ടു കിടക്കുന്ന മുടിയിൽ മുത്തുകളും പിടിപ്പിച്ചിട്ടുണ്ടായിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ദീപ് കെയ്‌ലിയും സോനത്തിന്‍റെ സഹോദരി റിയ കപൂറുമാണ് സോനത്തിനെ സുന്ദരിയാക്കിയത്.

 

   സോനത്തിന്‍റെ സൗന്ദര്യത്തിന്‍റെ മാറ്റു കൂട്ടിയത് വിവാഹത്തിന് കൈകളിൽ അണിഞ്ഞ മെഹന്ദി തന്നെയായിരുന്നു. ഉള്ളം കൈയിലും കൈയുടെ മുട്ടറ്റം വരെയും മൈലാഞ്ചിചോപ്പണിഞ്ഞിരുന്നു ഈ പുതുമണവാട്ടി.  സോനത്തിനൊപ്പമെത്തിയ മഹീറ ഖാൻ കറുപ്പിന്‍റെ അഴകിലാണ് കാർപ്പെറ്റിലെത്തിയത്. ബ്ലാക് ഓഫ് ഷോൾഡർ ഗൗണിലായിരുന്നു മഹീറയെത്തിയത്. 

 

Ode to the people I have loved so much.. and have inspired me since I was a little girl. Starting from my Ama to Minaal and Rooha... down to all my girls back home in Pakistan


വാർത്തകൾ

Sign up for Newsletter



top