ISL-2018-219
21
January 2019 - 8:28 am IST
Flash News
Archives

Mollywood

മോഹൻലാലും നദിയ മൊയ്‌തുവും ഒന്നിക്കുന്ന നീരാളിയുടെ പോസ്റ്റർ പുറത്തിറങ്ങി

Published:15 May 2018

33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്‍റെ നായികയായി നദിയ മൊയ്‌തു അഭിനയിക്കുന്നുവെന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻലാലിന്‍റെ ഭാര്യയുടെ വേഷമാണ് നദിയ മൊയ്‌തുവിന്. നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന്  ചിത്രത്തിലാണ് ഏറ്റവും അവസാനം ഇവർ നായകനും നായികയുമായി അഭിനയിച്ചത്

 മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്‌തു. മോഹന്‍ലാലിന്‍റെ  പുതിയ ചിത്രമായ നീരാളിയുടെ ഓഫീഷ്യല്‍ പോസ്റ്ററാണ് പുറത്തിറക്കിയത്. മോഹൻലാലിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നടൻ തന്നെയാണ് പോസ്റ്റർ ആരാധകരിലേക്കെത്തിച്ചത്. മോഹന്‍ലാല്‍, നദിയ മൊയ്‌തു, പാര്‍വതി എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. 


   

ബോളിവുഡ് സംവിധായകന്‍ അജോയ്  വര്‍മ്മ സംവിധാനം ചെയുന്ന ചിത്രത്തിന് നവാഗതനായ സാജു തോമസാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രത്തിന്‍റെ സഹ നിർമാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. ചിത്രം അടുത്തമാസം 14ന് റിലീസ് ചെയ്യും.


  33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്‍റെ നായികയായി നദിയ മൊയ്‌തു അഭിനയിക്കുന്നുവെന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻലാലിന്‍റെ ഭാര്യയുടെ വേഷമാണ് നദിയ മൊയ്‌തുവിന്. നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന്  ചിത്രത്തിലാണ് ഏറ്റവും അവസാനം ഇവർ നായകനും നായികയുമായി അഭിനയിച്ചത്. 1984ൽ ഇറങ്ങിയ ചിത്രം അക്കാലത്തെ സൂപ്പർഹിറ്റുകളിലൊന്നായിരുന്നു. നദിയ മൊയ്‌തുവിന്‍റെ ആദ്യചിത്രമായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗേളി എന്ന കഥാപാത്രത്തെയാണ് നദിയ അവതരിപ്പിച്ചത്. 


 ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായ്‌ കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാർവതി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലും ശ്രേയാഘോഷാലും ചേര്‍ന്നൊരു ഡ്യുയറ്റ് ആലപിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top