21
September 2019 - 8:10 am IST

Download Our Mobile App

Flash News
Archives

Wellness

how-to-find-peace-of-mind

എ​ങ്ങ​നെ മ​ന​സ​മാ​ധാ​നം ക​ണ്ടെ​ത്താം

Published:08 September 2019

# ജോ​ഷി ജോ​ര്‍ജ് [email protected] mob- 9895922316

മ​നു​ഷ്യ​രാ​ശി​യു​ടെ ഉ​ല്‍ഭ​വ​കാ​ലം മു​ത​ല്‍ അ​വ​ന്‍ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് മ​ന​സ​മാ​ധാ​നം എ​ങ്ങി​നെ കൈ​വ​രി​ക്കാം എ​ന്ന​തു​ത​ന്നെ​യാ​ണ്.   ഇ​നി​യും   ഇ​തി​ന് ഉ​ത്ത​രം കി​ട്ടാ​ത്ത​തി​ന് ബു​ദ്ദി​യു​ടെ യു​ക്തി​യു​ടെ മാ​ര്‍ഗ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച​തു​കൊ​ണ്ടു​മാ​കാം. എ​പ്പോ​ഴും പു​റ​ത്തു​ള്ള​തി​നെ​യാ​ണ്  ന​മു​ക്ക് തേ​ടി​പ്പി​ടി​ക്കാ​നാ​കു​ന്ന​ത്.

" ഒ​രു​തെ​റ്റും വ​രു​ത്താ​തി​രി​ക്കു​ന്ന​ത​ല്ല, മ​റി​ച്ച് വ​രു​ത്തി​യ തെ​റ്റ് എ​ത്ര​യും വേ​ഗം തി​രു​ത്തു​ന്ന​താ​ണ് ഇ​ന്‍റ​ലി​ജ​ന്‍സ്. "
                                                                                                                                                                                             ബാ​ള്‍തോ​ള്‍ഡ് ബ്ര​ഹ്ത്

മ​നു​ഷ്യ​രാ​ശി​യു​ടെ ഉ​ല്‍ഭ​വ​കാ​ലം മു​ത​ല്‍ അ​വ​ന്‍ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് മ​ന​സ​മാ​ധാ​നം എ​ങ്ങി​നെ കൈ​വ​രി​ക്കാം എ​ന്ന​തു​ത​ന്നെ​യാ​ണ്.   ഇ​നി​യും   ഇ​തി​ന് ഉ​ത്ത​രം കി​ട്ടാ​ത്ത​തി​ന് ബു​ദ്ദി​യു​ടെ യു​ക്തി​യു​ടെ മാ​ര്‍ഗ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച​തു​കൊ​ണ്ടു​മാ​കാം. എ​പ്പോ​ഴും പു​റ​ത്തു​ള്ള​തി​നെ​യാ​ണ്  ന​മു​ക്ക് തേ​ടി​പ്പി​ടി​ക്കാ​നാ​കു​ന്ന​ത്. എ​ന്നാ​ല്‍ ന​മ്മു​ടെ​ഉ​ള്ളി​ലാ​ണ് സ​മാ​ധാ​നം കു​ടി​കൊ​ള്ളു​ന്ന​ത്.  ഉ​ള്ളി​ലു​ള്ള​തി​നെ ഉ​ണ​ര്‍ത്തി​യെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത് ഉ​ദാ​ഹ​ര​ണ​ത്തി​ന് മ​ന​സ​മാ​ധാ​നം ന​മു​ക്കെ​പ്പോ​ഴാ​ണ് കി​ട്ടു​ന്ന​ത്? ആ​ഗ്ര​ഹി​ച്ച കാ​ര്യ​ങ്ങ​ള്‍ നേ​രാ​വ​ണ്ണം  ന​ട​ക്കു​മ്പോ​ള്‍. അ​പ്പോ​ള്‍ ന​മ്മു​ടെ ഉ​ള്ളി​ന്‍റെ​യു​ള്ളി​ലെ​വി​ടെ​യോ ഉ​ണ​രു​ന്ന ഒ​രു ആ​ന​ന്ദ​മാ​ണ​ത്. ഫീ​ലിം​ഗ് ഓ​ഫ് ഹാ​പ്പി​നെ​സ്സ്. അ​ത് ന​മ്മു​ടെ ഉ​ള്ളി​ല്‍ നി​ന്നു​മാ​ണ് വ​ന്ന​ത്. ആ​ഗ്ര​ഹി​ച്ച കാ​ര്യം നേ​ടി​യ​ത് ആ ​ആ​ന​ന്ദാ​വ​സ്ഥ​യെ താ​ത്കാ​ലി​ക​മാ​യി ഒ​ന്നു​ണ​ര്‍ത്തി എ​ന്ന് മാ​ത്രം.  അ​പ്പോ​ള്‍ ആ ​ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന  ആ​ന​ന്ദാ​വ​സ്ഥ​യെ ഉ​ണ​ര്‍ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ പി​ന്നീ​ട​തി​നെ ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്നാ​ല്‍ മ​ന​സ​മാ​ധാ​നം സ്ഥി​ര​മാ​യി ശാ​ശ്വ​ത​മാ​യി നി​ല​നി​ല്‍ക്ക​ണ​മ​ല്ലോ? എ​ന്നാ​ല്‍പ്പി​ന്നെ അ​തി​നു​ള്ള വ​ഴി​യ​ല്ലേ തേ​ടേ​ണ്ട​ത്..? 

അ​തി​നാ​യി ആ​ദ്യം സ്വ​സ്ഥ​മാ​യൊ​രി​ട​ത്തി​രു​ന്ന് ന​മ്മു​ടെ ചി​ന്ത​ക​ളെ ശ്ര​ദ്ധി​ക്കു​ക. ചി​ന്ത ഉ​പ​യോ​ഗി​ച്ച് ഭൗ​തീ​ക​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ മ​നു​ഷ്യ​ന് വി​ശാ​ല​മാ​യ സാ​ധ്യ​ത​ക​ളു​ണ്ട്. എ​ന്നാ​ല്‍ മാ​ന​സീ​ക ത​ല​ത്തി​ലു​ള്ള സാ​ധ്യ​ത​ക​ള്‍ അ​വ​യേ​ക്ക​ഗാ​ള്‍ വ​ള​രെ​യേ​റെ​യാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ഷ​മാ​വ​സ്ഥ സം​ജാ​ത​മാ​കു​മ്പോ​ള്‍ മ​നു​ഷ്യ​ന്‍ പ​രി​ഭ്രാ​ന്ത​രാ​വു​ക​യോ, നി​രാ​ശ​യി​ലേ​ക്ക് വ​ഴു​തി വീ​ഴു​ക​യോ ചെ​യ്യു​ന്നു. പി​ന്നാ​ട് മ​ന​സ​മാ​ധാ​ന​ത്തി​നാ​യു​ള്ള നെ​ട്ടോ​ട്ട​മാ​ണ്. സ​മാ​ധാ​ന​ത്തി​നു​ള്ള അ​ന്വേ​ഷ​ണ​ത്വ​ര മ​നു​ഷ്യ​നെ മ​ത​ങ്ങ​ളി​ലേ​ക്കും പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്നു​ക​ളി​ലേ​ക്കും ചി​ല​പ്പോ​ള്‍ പ​ര​സ്പ​ര യു​ദ്ധ​ങ്ങ​ളി​ലേ​ക്കും ന​യി​ച്ചേ​ക്കാം. 
     
ക​ന​ക​വും കാ​മു​കി​യും  സ്വ​ന്ത​മാ​യാ​ല്‍ മ​നഃ​സ​മാ​ധാ​ന​മാ​യി എ​ന്നു​ക​രു​തി പെ​ണ്ണി​നും പ​ണ​ത്തി​നു​മാ​യി യു​ദ്ധം ചെ​യ്ത​വ​രേ​റെ.  അ​ത്  എ​ത്ര​മാ​ത്രം നേ​ടി​യി​ട്ടും സ​മാ​ധാ​നം നി​ല​നി​ന്നി​ല്ല.  അ​തോ​ടെ ചി​ല​ര്‍ മ​ത​ത്തി​ല്‍ ശ​ര​ണ​പ്പെ​ടു​ക​യാ​യി.  പ​ല​ര്‍ക്കും അ​വി​ടേ​യും സ​മാ​ധാ​നം ല​ഭി​ക്ക​മ​മെ​ന്നി​ല്ല.  കാ​ര​ണം മ​ത​ങ്ങ​ളു​ടെ വ​ഴി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ആ​രും പി​ന്തു​ട​രു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം..!  അ​പ്പോ​ള്‍ സ്വ​ന്തം ആ​ന്ത​രി​ക സം​ഘ​ര്‍ഷ​ങ്ങ​ള്‍ മാ​റ്റാ​ന്‍ ക​ഴി​യാ​ത്ത മ​ത​ങ്ങ​ള്‍ക്കും പ​രി​മി​തി​ക​ളു​ണ്ടെ​ന്നും സാ​രം .
         
ഇ​നി​യെ​ന്തു വ​ഴി...? സം​ശ​യി​ക്കേ​ണ്ട ഈ ​മ​ന​സ​മാ​ധാ​ന​ക്കേ​ടി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള ഘ​ട​ക​ങ്ങ​ള്‍ അ​വ​ര​വ​രു​ടെ ചി​ന്ത​ക​ള്‍ക്കു​ണ്ട്.  എ​ന്നാ​ലി​ത് എ​ത്ര പേ​ര്‍ക്ക് അ​റി​യാം..? ക​ര​ഞ്ഞു​കൊ​ണ്ടും പ​ല്ലി​റു​മി​ക്കൊ​ണ്ടും അ​വ​ര്‍ പ​രി​ഭാ​ന്ത​രാ​യി​ക്ക​ഴി​യു​ന്നു. ചി​ല​ര്‍ മ​രു​ന്നു​ക​ളി​ല്‍ അ​ഭ​യം തേ​ടു​ന്നു. മ​റ്റു​ചി​ല​ർ  മ​ര്‍ക്ക​ട​മു​ഷ്ടി​യും മാ​ന്യ​ത വി​ട്ടു​ള്ള പ്ര​വൃ​ത്തി​ക​ളി​ല്‍ മു​ഴു​കു​ന്നു. അ​വ​ര്‍ അ​തോ​ഗ​തി​യി​ല്‍ചെ​ന്നു​പെ​ടു​ക​യും ദൂ​ഷ്യ​വ​ല​യ​ങ്ങ​ളി​ല്‍ കു​രു​ങ്ങു​ക​യും ചെ​യ്യു​ന്നു. 

ഏ​തു​വി​ത​ത്തി​ലു​ള്ള വി​ഷ​മാ​വ​സ്ഥ വ​ന്നാ​ലും ആ​ദ്യ​മാ​യി വേ​ണ്ട​ത് മ​ന​സ​സ്സി​നെ ഏ​കാ​ഗ്ര​മാ​ക്കു​ക. പി​ന്നെ സാ​വ​കാ​ശം ന​മ്മു​ടെ ഉ​ള്ളി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന് അ​ദൃ​ശ്യ​ലോ​ക​വു​മാ​യി സം​സ​ര്‍ഗം സ്ഥാ​പി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​പ്പോ​ള്‍  ഇ​നി എ​ന്തു​ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​നാ​വ​ശ്യ​മാ​യ പ്ര​കാ​ശം ന​മ്മി​ലേ​ക്ക് പ്ര​വ​ഹി​ക്കാ​ന്‍ തു​ട​ങ്ങും. പ്ര​ശ്ന​ത്തി​ന്‍റെ നാ​നാ​വ​ശ​ങ്ങ​ളും സ​മ​ഗ്ര​മാ​യി പ​ഠി​ക്കു​ക. സ്പ​ഷ്ട​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ചി​ട്ട​യോ​ടെ പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ഉ​ത​കു​ന്ന ഏ​ക മാ​ര്‍ഗം ഇ​താ​ണ്. തീ​ര്‍ച്ച​യാ​യും ഭൗ​തീ​ക​മാ​യ ഉ​പാ​യ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഒ​ന്നും ത​ട​സ്സ​മാ​കു​ന്നി​ല്ല. 

ന​മ്മു​ടെ ആ​രം​ഭം മാ​ന​സീ​ക സം​വി​ധാ​ന​ത്തി​ല്‍ നി​ന്നാ​യി​രി​ക്ക​ണം. ന​മ്മ​ള്‍ സു​ബോ​ധ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വി​ഷ​മ​ക​ര​മാ​യ​യൊ​ര​വ​സ്ഥ ത​ര​ണം ചെ​യ്യാ​ന്‍ എ​ങ്ങ​നെ സാ​ധി​ക്കും..? ന​മ്മ​ള്‍ എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്നു​പോ​ലും എ​ങ്ങി​നെ മ​ന​സ്സി​ലാ​ക്കാ​നാ​കും..! അ​ത് ചി​ന്താ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ക​യും മ​ടു​പ്പി​ക്കു​ക​യും ചെ​യ്യും. അ​ത് സ​ര്‍വ്വ​നാ​ശ​ത്തി​ലേ ക​ലാ​ശി​ക്കു. സാ​ധാ​ര​ണ സം​ഭ​വി​ക്കു​ന്ന​ത് ഇ​താ​ണ്. 

മ​നു​ഷ്യ​ന്‍ ചി​ന്തി​ക്കാ​തെ അ​ന​ന്ത​മാ​യി പ്ര​വൃ​ത്തി​ക്കു​ന്നു. അ​ഗ്നി പ​ട​രു​മ്പോ​ള്‍ സ്വ​യം ര​ക്ഷ​പെ​ടു​ന്ന​തി​നു​പ​ക​രം സു​ബോ​ധം ന​ഷ്ട​പ്പെ​ടു​ത്തി, തീ​നാ​മ്പു​ക​ളി​ലേ​ക്ക് ചാ​ടു​ന്നു. ന​മ്മു​ടെ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ഉ​ത്ത​രം പ്ര​കാ​ശ​മി​ല്ലാ​തെ നാം ​ക​ണ്ടെ​ത്തു​ക​യി​ല്ല എ​ന്ന​താ​ണ് സ​ത്യം. 
നാം ​യ​ന്ത്ര​ങ്ങ​ളോ​ട് അ​മി​ത വി​ധേ​യ​ത്വം കാ​ണി​ക്കു​മ്പോ​ള്‍ സ്വ​ന്തം ക​ഴി​വു​ക​ളു​ടെ ഉ​പ​യോ​ഗം ക്ര​മേ​ണ ഇ​ല്ലാ​താ​ക്കു​ന്നു. ഇ​ത് പ്ര​ത്യ​ക്ഷ​ത്തി​ല്‍ ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടാം. എ​ന്നാ​ല്‍ അ​വ​രു​ടെ ആ​ന്ത​രീ​ക അ​വ​സ്ഥ പ​രി​ശോ​ധി​ച്ചാ​ല്‍, ഇ​ച്ഛാ​ശ​ക്തി​യും ഊ​ര്‍ജ്ജ​സ്വ​ല​ത​യും ദ്ര​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി കാ​ണാം. ഈ ​പ​റ​ഞ്ഞ​തി​ന​ര്‍ത്ഥം പു​രോ​ഗ​മ​നം നി​ര്‍ത്തി​വെ​യ്ക്ക​മ​മെ​ന്ന​ല്ല. പ്ര​കൃ​തി​ത​ന്നെ മ​നു​ഷ്യ​രെ അ​വ​രു​ടെ ഗ​വേ​ഷ​ണ​ങ്ങ​ള്‍ തു​ട​ര്‍ന്നു​കൊ​ണ്ടു​പോ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. അ​വ​ര്‍ ഒ​രി​ക്ക​ലും അ​ന്വേ​ഷ​ണ​ത്തി​ന് വി​രാ​മ​മി​ട​രു​ത്. പ്ര​പ​ഞ്ച​ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ല്‍ തു​ട​ര്‍ന്നു​കൊ​ണ്ടു​പോ​കു​ക ത​ന്നെ വേ​ണം. പ​ക്ഷേ, അ​വ​രു​ടെ പ്ര​യ​ത്ന​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ ഒ​രു ല​ക്ഷ്യ​വും ആ​വ​ശ്യ​മാ​ണ്. ഒ​രു ദി​ശ​മാ​റ്റ​വും അ​നി​വാ​ര്യ​മാ​ണ്. അ​ത് ആ​ന്ത​രീ​ക ജീ​വി​ത​ത്തെ ഉ​ന്നം വ​ച്ചു​കൊ​ണ്ടു​ള്ള​താ​ക​ണം. 

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ മി​ക​വ് മ​നു​ഷ്യ​ന് അ​വ​ന്‍റെ ദൈ​നം​ദി​ന​മു​ള്ള ഭൗ​തി​ക​മാ​യ ക​ഠി​ന ജോ​ലി​ക​ളി​ല്‍ നി​ന്നും മോ​ച​നം ന​ല്‍കു​ന്നു​വെ​ന്ന്  ശ​രി​ത​ന്നെ. എ​ന്നാ​ല്‍ അ​ത് എ​ന്തി​നാ​ണ്? ആ​ത്മീ​യ​വും ദൈ​വീ​ക​വു​മാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടാ​നും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​വാ​നും കൂ​ടു​ത​ല്‍ സ​മ​യം ല​ഭ്യ​മാ​ക്കു​വാ​നു​മാ​ണെ​ന്നാ​ണ് പ്ര​ശ​സ്ത മ​ഹ​ര്‍ഷി ഓം ​റാം മി​ഖാ​യെ​ല്‍ ഐ​വ​നോ​വ് പ​റ​യു​ന്ന​ത്.  
 
എ​ന്തു​ത​ന്നെ​യാ​യാ​ലും ന​മ്മു​ടെ ഈ ​ജീ​വി​തം വേ​ണ്ട​പോ​ലെ ആ​സ്വ​ദി​ക്കു​ക.  ചെ​റി​യ നേ​ട്ട​ങ്ങ​ളി​ല്‍  പോ​ലും സ​ന്തു​ഷ്ട​രാ​കു​ക. മ​റ്റു​ള്ള​വ​രു​മാ​യി സ്വ​യം താ​ര​ത​മ്യം ചെ​യ്യാ​തി​രി​ക്കു​ക. ത​ന്നെ താ​നു​മാ​യി മാ​ത്രം താ​ര​ത​മ്യം ചെ​യ്തു തെ​റ്റു​ക​ള്‍ തി​രു​ത്തി മു​ന്നേ​റു​ക.  വീ​ഴ്ച​ക​ള്‍ മു​ന്നോ​ട്ടു കു​തി​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മെ​ന്ന​റി​ഞ്ഞു ത​ള​രാ​തെ മു​ന്നോ​ട്ടു പോ​വു​ക.  ഓ​രോ വീ​ഴ്ച​യും പാ​ഠ​ങ്ങ​ളാ​ക്കു​ക. ഉ​ള്ളി​ലു​ള്ള മ​നഃ​സ​മാ​ധാ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തെ  അ​ണ​യാ​തെ സൂ​ക്ഷി​ക്കു​ക. മ​ന​സ​മാ​ധാ​നം പു​റ​ത്ത​ല്ല സ്വ​ന്തം ഉ​ള്ളി​ലാ​ണെ​ന്ന അ​റി​വ് അ​ക​താ​രി​ല്‍ എ​ന്നു​മു​ണ്ടാ​വ​ട്ടെ. കാ​ല​ക്ര​മേ​ണ ഈ ​അ​വ​ബോ​ധം ഒ​രു ശീ​ല​മാ​യി മാ​റി​യാ​ല്‍ മ​ന​സ​മാ​ധാ​നം കൂ​ടെ​പ്പി​റ​പ്പാ​യി  എ​ന്നും കൂ​ടെ​ക്കാ​ണും. ഇ​ത് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ക. ന​മു​ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​ഷ​മാ​വ​സ്ഥ​യോ, വേ​ദ​ന​യോ, യാ​ത​ന​യോ ഉ​ണ്ടാ​കു​മ്പോ​ള്‍ സ്വ​യം പ​റ​യു​ക. 

ഇ​ത് നേ​രെ​യാ​ക്കു​വാ​ന്‍ എ​നി​ക്ക് ക​ഴി​യും. ആ​ന​ന്ദ​വും സ​ന്തോ​ഷ​വും പ്ര​സ​ന്ന​ത​യും ഞാ​ന്‍ തി​രി​കെ കൊ​ണ്ടു​വ​രും. ഇ​ത് നി​ര്‍വ​ഹി​ക്കാ​നു​ള്ള ക​ഴി​വ് ന​മു​ക്കു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ല്‍ തീ​ര്‍ച്ച​യാ​യും നാം ​വി​ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യും. ന​മ്മി​ലും ന​മ്മു​ടെ ചു​റ്റു​പാ​ടു​മു​ള്ള അ​ദൃ​ശ്യ​മാ​യ യാ​ഥാ​ര്‍ത്ഥ്യം നാം ​കാ​ണു​ന്നി​ല്ല. ആ​ദ്യം ന​മു​ക്ക് ആ​വ​ശ്യ​മാ​യ​തെ​ന്തെ​ന്ന് നി​ര്‍ണ്ണ​യി​ക്കു​ക​യും അ​ത് ന​മ്മു​ടെ ഉ​ള്ളി​ല്‍ത​ന്നെ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്.

" ഒ​രു ന​ല്ല മ​ന​സ്സു​ണ്ടാ​യി​രി​ക്കു​ന്ന​ത് വ​ലി​യ കാ​ര്യ​മ​ല്ല. അ​ത്   ഏ​റ്റ​വും ന​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലാ​ണ് കാ​ര്യം. "
                                        
                                                                                                                                                                                ദെ​ക്കാ​ര്‍ത്തെ  


വാർത്തകൾ

Sign up for Newsletter



top