14
November 2019 - 3:24 pm IST

Download Our Mobile App

Flash News
Archives

Tradition

manarcad-church-eight-day-lend-updates
മണർകാട് പള്ളിനട തുറന്നപ്പോൾ പ്രാർഥിക്കുന്ന ഭക്തജനങ്ങൾ

ദര്‍ശന പുണ്യമേകി മണർകാട് പള്ളിയിൽ നടതുറന്നു

Published:07 September 2019

പ്രധാന പള്ളിയുടെ മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്‍റേയും ഉണ്ണിയേശുവിന്‍റേയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണ് നടതുറക്കല്‍.

കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദര്‍ശന സായൂജ്യമണിഞ്ഞ് വിശ്വാസ സഹസ്രങ്ങള്‍. വ്രതശുദ്ധിയോടെ എട്ടുനോമ്പ് നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് അനുഗ്രഹം പകര്‍ന്ന് ദര്‍ശനപുണ്യമേകി പള്ളിനട തുറന്നു. പ്രധാന പള്ളിയുടെ മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്‍റേയും ഉണ്ണിയേശുവിന്‍റേയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണ് നടതുറക്കല്‍.

പെരുന്നാളിന്‍റെ ഏഴാം ദിവസമായ ശനിയാഴ്ച രാവിലെ പ്രധാന പള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാനകാര്‍മ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസന പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന മധ്യാഹ്ന പ്രാര്‍ഥനയ്ക്കു ശേഷം വിശ്വാസികളുടെ കണ്ഠങ്ങളില്‍ നിന്ന് ഇടതടവില്ലാതെ ഒഴുകിയ പ്രാര്‍ഥനാ മഞ്ജരികള്‍ക്കു നടുവില്‍ നടതുറക്കല്‍ ചടങ്ങുകള്‍ നടന്നു.

വിശുദ്ധ ദൈവമാതാവിന്‍റേയും ഉണ്ണിയേശുവിന്‍റേയും ഛായാചിത്രം ദര്‍ശിക്കുന്നതിനും നടതുറക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നു രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. നടതുറപ്പു സമയത്ത് വന്‍ തിരക്കാണ് പള്ളിക്കകത്തും പുറത്തും അനുഭവപ്പെട്ടത്.

പെരുന്നാള്‍ ദിവസമായ ഞായറാഴ്ച വിതരണം ചെയ്യുന്ന പാച്ചോര്‍ നേര്‍ച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര ഉച്ചയ്ക്ക് നടന്നു. രാത്രി എട്ടിന് പ്രദക്ഷിണവും 9.30ന് ആകാശവിസ്മയ കാഴ്ച്ചയും പാരമ്പര്യത്തനിമയില്‍ നടത്തുന്ന മാര്‍ഗംകളിയും പരിചമുട്ടുകളിയും നടന്നു. 

പെരുന്നാളിന്‍റെ എട്ടാം ദിവസമായ ഞായറാഴ്ച രാവിലെ 6.30ന് കരോട്ടെപള്ളിയില്‍ കുര്‍ബാന, താഴത്തെ പള്ളിയില്‍ 8ന് പ്രഭാത പ്രാര്‍ത്ഥന. 9ന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മൈലാപ്പുര്‍ ഭദ്രാസനാധിപന്‍ ഐസക്ക് മോര്‍ ഒസ്താത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2ന് പ്രദക്ഷിണം, ആശീര്‍വാദം. 3ന് നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും.


വാർത്തകൾ

Sign up for Newsletter



top