21
September 2019 - 8:09 am IST

Download Our Mobile App

Flash News
Archives

Football

neymar-jr-rescued-brazil-team-in-match-against-colombia

നെ​യ്മ​ർ ബ്ര​സീ​ലി​നെ ര​ക്ഷി​ച്ചു

Published:07 September 2019

പ​രു​ക്കി​ൽ നി​ന്ന് മു​ക്ത​നാ​യി ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം നെ​യ്മ​ർ ര​ക്ഷ​ക​വേ​ഷം കെ​ട്ടി​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ കൊ​ളം​ബി​യ​യെ സ​മ​നി​ല​യ്ക്ക് ത​ള​ച്ചു (2-2). ഇ​രു ടീ​മു​ക​ളും ര​ണ്ടു ഗോ​ൾ വീ​തം പ​ങ്കി​ട്ടാ​ണ് പി​രി​ഞ്ഞ​ത്.

മി​യാ​മി: പ​രു​ക്കി​ൽ നി​ന്ന് മു​ക്ത​നാ​യി ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം നെ​യ്മ​ർ ര​ക്ഷ​ക​വേ​ഷം കെ​ട്ടി​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ കൊ​ളം​ബി​യ​യെ സ​മ​നി​ല​യ്ക്ക് ത​ള​ച്ചു (2-2). ഇ​രു ടീ​മു​ക​ളും ര​ണ്ടു ഗോ​ൾ വീ​തം പ​ങ്കി​ട്ടാ​ണ് പി​രി​ഞ്ഞ​ത്. 58ാം മി​നി​റ്റി​ൽ നെ​യ്മ​ർ നേ​ടി​യ ഗോ​ളാ​ണ് ബ്ര​സീ​ലി​നെ തോ​ൽ​വി​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. ബ്ര​സീ​ലി​ന്‍റെ കു​പ്പാ​യ​ത്തി​ൽ നെ​യ്മ​റു​ടെ  61ാം ഗോ​ളാ​യും അ​തു മാ​റി. ഇ​തോ​ടെ  കാ​ന​റി​ക​ൾ​ക്കാ​യു​ള്ള ഗോ​ൾ വേ​ട്ട​യി​ൽ റൊ​ണാ​ൾ​ഡോ​യെ നെ​യ്മ​ർ പി​ന്നി​ലാ​ക്കി.

77 ഗോ​ൾ നേ​ടി​യ ഇ​തി​ഹാ​സ താ​രം പെ​ലെ​യാ​ണ് ഇ​നി നെ​യ്മ​റി​ന് മു​ന്നി​ലു​ള്ള​ത്. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ജെ​യിം​സ് റോ​ഡ്രി​ഗ​സ്, ‌റ​ദ​മേ​ൽ ഫാ​ൽ​ക്കാ​വോ എ​ന്നി​വ​ർ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ കൊ​ളം​ബി​യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്  പു​റ​ത്തെ​ടു​ത്ത​ത്.മ​ത്സ​ര​ത്തി​ന്‍റെ 19ാം മി​നി​റ്റി​ൽ കാ​സ​മി​റോ​യു​ടെ ഗോ​ളി​ൽ ബ്ര​സീ​ൽ ലീ​ഡെ​ടു​ത്തു. കാ​സി​മി​റോ​യു​ടെ ഗോ​ളി​ന് അ​സി​സ്റ്റ് ചെ​യ്ത​തും നെ​യ്മ​റാ​ണ്. പ​ക്ഷേ, ലൂ​യി​സ് മു​റേ​ലി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ൾ മ​ഞ്ഞ​പ്പ​ട​യു​ടെ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു. ഗോ​ൾ മ​ട​ക്കാ​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ല​ക്ഷ്യം ക​ണ്ടി​ല്ല. ബ്ര​സീ​ൽ തോ​ൽ​വി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നു തോ​ന്നി​യ ഘ​ട്ട​ത്തി​ലാ​ണ് നെ​യ്മ​ർ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top