Subpage Banner
Subpage Banner
22
August 2018 - 2:42 am IST
Flash News
Archives

Cricket

ശ്രീശാന്തിന്‍റെ വിലക്ക് നീക്കാനാകില്ലെന്ന് സുപ്രീംകോടതി

Published:15 May 2018

ഐപിഎൽ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടർന്ന് 2013ലാണ്  ബിസിസിഐ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് പഞ്ചാബ് കിങ്ങ്‌സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെയ്‌പ്പിന് വിധേയനായി കളിച്ചെന്നു കണ്ടെത്തിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തു തടവിൽ കഴിഞ്ഞിരുന്ന ശ്രീശാന്തിനെ പട്യാല അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല

ന്യൂഡൽഹി: ഐപിഎൽ ഒത്തുകളിക്കേസിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന മലയാളി ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്തിന്‍റെ ഹർജി സുപ്രീം കോടതി നിരസിച്ചു. വിലക്കിനെതിരേ താരങ്ങൾ സമർപ്പിച്ച ഹർജിയിൽ ജൂലൈയിൽ തീർപ്പ് കൽപ്പിക്കാൻ ഡൽഹി ഹൈക്കോടതിക്ക് നിർദേശം നൽകാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്. 


 ഐപിഎൽ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടർന്ന് 2013ലാണ്  ബിസിസിഐ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് പഞ്ചാബ് കിങ്ങ്‌സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെയ്‌പ്പിന് വിധേയനായി കളിച്ചെന്നു കണ്ടെത്തിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തു തടവിൽ കഴിഞ്ഞിരുന്ന ശ്രീശാന്തിനെ പട്യാല അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top