21
September 2019 - 8:27 am IST

Download Our Mobile App

Flash News
Archives

Americas

hurricane-dorian-hits-canada-s-coast-reports-huge-loss

ഡൊറിയാന്‍ ചുഴലിക്കാറ്റ് കാനഡ തീരത്ത്; വൻ നാശനഷ്ടം

Published:08 September 2019

നോവാ സ്കോഷ്യാ പ്രവിശ്യയുടെ തലസ്ഥാനമായ ഹാലിഫാക്സിൽ നിരവധി കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. നാലര ലക്ഷത്തോളം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. 

ഹാലിഫാക്സ്: ബഹാമസും അമെരിക്കൻ തീരവും പിന്നിട്ട് ഡൊറിയാൻ ചുഴലിക്കാറ്റ് കാനഡ തീരം തൊട്ടു. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോവാ സ്കോഷ്യാ പ്രവിശ്യയുടെ തലസ്ഥാനമായ ഹാലിഫാക്സിൽ നിരവധി കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. നാലര ലക്ഷത്തോളം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. 

ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. പിന്നാലെ കനത്തമഴ പെയ്തത് മിക്കയിടത്തും വെള്ളപ്പൊക്കത്തിനും കാരണമായി. ഹാലിഫാക്സിൽ ഇതുവരെ നൂറ് സെന്‍റിമീറ്റർ മഴ പെയ്തതായും ഞായറാഴ്ച രാവിലെയോടെ മഴ കനക്കുമെന്നാണ് പ്രവചനമെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. അതേസമയം കടൽത്തീരത്ത് താമസിക്കുന്നവർ എത്രയും വേഗം മാറണമെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.

അതേസമയം, മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യത്തെ വിന്യസിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണനയെന്നും അതിനായി എല്ലാസജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ജെസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തു.

അതിനിടെ ഡൊറിയാൻ ചുഴലിക്കാറ്റിൽ ദുരന്തമനുഭവിക്കുന്ന കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമസിന് ഏഴ് കോടി രൂപയുടെ  ധനസഹായം ഇന്ത്യ അനുവദിച്ചു. ഒരു മില്യൺ യുഎസ് ഡോളറിന്‍റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ബഹാമസിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുക എത്രയുംവേഗം ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹാമസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഡൊറിയാൻ ചുഴലിക്കാറ്റ് വിതച്ചതെന്നാണ് റിപ്പോർട്ടുകൾ. 


വാർത്തകൾ

Sign up for Newsletter



top