21
September 2019 - 8:34 am IST

Download Our Mobile App

Flash News
Archives

Updates

fpi-finance-crisis-not-changed-after-removing-surcharge

സ​ര്‍ച്ചാ​ര്‍ജ് പി​ന്‍വ​ലി​ച്ചി​ട്ടും എ​ഫ്പി​ഐ ഇ​ടി​വ് തു​ട​രു​ന്നു

Published:08 September 2019

ഈ ​മാ​സം 3 മു​ത​ല്‍ 6 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ക്വി​റ്റി​ക​ളി​ല്‍ 4,263.79 കോ​ടി രൂ​പ​യു​ടെ അ​റ്റ പി​ന്‍വ​ലി​ക്ക​ലും ഡെ​റ്റ് വി​പ​ണി​യി​ല്‍ 3,000.86 കോ​ടി രൂ​പ​യു​ടെ അ​റ്റ നി​ക്ഷേ​പ​വു​മാ​ണ് എ​ഫ്പി​ഐ​ക​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ന്യൂ​ഡ​ല്‍ഹി: തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം മാ​സ​ത്തി​ലും വി​ദേ​ശ പോ​ര്‍ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​ന്‍ മൂ​ല​ധ​ന വി​പ​ണി​ക​ളി​ല്‍ വി​റ്റ​ഴി​ക്ക​ല്‍ തു​ട​രു​ന്നു. എ​ഫ്പി​ഐ നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച അ​ധി​ക സ​ര്‍ചാ​ര്‍ജ് പി​ന്‍വ​ലി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ത​യാ​റാ​യ​തോ​ടെ എ​ഫ്പി​ഐ​ക​ളി​ല്‍ തി​രി​ച്ചു​വ​ര​വ് പ്ര​ക​ട​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യെ അ​സ്ഥാ​ന​ത്താ​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞാ​ഴ്ച​ത്തെ വി​പ​ണി​യു​ടെ പ്ര​ക​ട​നം.

ഈ ​മാ​സം 3 മു​ത​ല്‍ 6 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ക്വി​റ്റി​ക​ളി​ല്‍ 4,263.79 കോ​ടി രൂ​പ​യു​ടെ അ​റ്റ പി​ന്‍വ​ലി​ക്ക​ലും ഡെ​റ്റ് വി​പ​ണി​യി​ല്‍ 3,000.86 കോ​ടി രൂ​പ​യു​ടെ അ​റ്റ നി​ക്ഷേ​പ​വു​മാ​ണ് എ​ഫ്പി​ഐ​ക​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ മൂ​ല​ധ​ന വി​പ​ണി​ക​ളി​ലെ മൊ​ത്ത​ത്തി​ലു​ള്ള അ​റ്റ പി​ന്‍വ​ലി​ക്ക​ല്‍ സെ​പ്റ്റം​ബ​റി​ല്‍ ഇ​തു​വ​രെ 1,262.93 കോ​ടി രൂ​പ​യാ​ണ്. സെ​പ്റ്റം​ബ​ര്‍ 2ന് ​ഗ​ണേ​ശ ച​തു​ര്‍ത്ഥി പ്ര​മാ​ണി​ച്ച് വി​പ​ണി​ക്ക് അ​വ​ധി​യാ​യി​രു​ന്നു.

അ​ഞ്ചു മാ​സം രാ​ജ്യ​ത്തെ ഇ​ക്വി​റ്റി വി​പ​ണി​യി​ല്‍ അ​റ്റ വാ​ങ്ങ​ലു​കാ​രാ​യി​രു​ന്ന വി​ദേ​ശ പോ​ര്‍ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ര്‍ ജൂ​ലൈ​യി​ലാ​ണ് വ​ലി​യ തോ​തി​ലു​ള്ള വി​റ്റ​ഴി​ക്ക​ലി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഓ​ഹ​രി നി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​ലി​യ നേ​ട്ട​ങ്ങ​ള്‍ക്ക് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച നി​കു​തി​യാ​ണ് നി​ക്ഷേ​പ​ക​രു​ടെ മ​നോ​ഭാ​വ​ത്തെ പ്ര​ധാ​ന​മാ​യും സ്വാ​ധീ​നി​ച്ച​ത്. പി​ന്നീ​ട് ബ​ജ​റ്റ് നി​ര്‍ദേ​ശ​ങ്ങ​ളി​ല്‍ ഇ​ള​വു​ണ്ടാ​കി​ല്ല എ​ന്ന് ധ​ന​മ​ന്ത്രി പ​ല​കു​റി ആ​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജൂ​ലൈ​യി​ല്‍ മൊ​ത്തം 2,985.88 കോ​ടി രൂ​പ​യു​ടെ അ​റ്റ പി​ന്‍വ​ലി​ക്ക​ലാ​ണ് എ​ഫ്പി​ഐ​ക​ള്‍ ന​ട​ത്തി​യ​ത്. ഓ​ഗ​സ്റ്റി​ല്‍ 5,920.02 കോ​ടി രൂ​പ​യു​ടെ അ​റ്റ പി​ന്‍വ​ലി​ക്ക​ലും ന​ട​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ല്‍ യു​എ​സ്- ചൈ​ന വ്യാ​പാ​ര യു​ദ്ധം നി​ക്ഷേ​പ​ക​രു​ടെ മ​നോ​ഭാ​വ​ത്തെ ദു​ര്‍ബ​ല​മാ​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ​ത്തു​വ​ന്ന ജി​ഡി​പി റി​പ്പോ​ര്‍ട്ടും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള നി​ക്ഷേ​പ​ങ്ങ​ളെ നി​രു​ല്‍സാ​ഹ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് ഗ്രോ​യു​ടെ സി​ഒ​ഒ ഹ​ര്‍ഷ് ജെ​യ്ന്‍ പ​റ​യു​ന്നു. ആ​റു വ​ര്‍ഷ​ങ്ങ​ള്‍ക്കി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ര്‍ച്ച​യാ​ണ് ക​ഴി​ഞ്ഞ പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ ഇ​ന്ത്യ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഓ​ഗ​സ്റ്റ് അ​വ​സാ​ന​മാ​ണ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ വ​ള​ര്‍ച്ച വേ​ഗം തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് ചി​ല ന​ട​പ​ടി​ക​ള്‍ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. ബ​ജ​റ്റി​ല്‍ ഓ​ഹ​രി നി​ക്ഷേ​പ​ങ്ങ​ള്‍ക്കു മേ​ല്‍ ചു​മ​ത്തി​യ അ​തി സ​മ്പ​ന്ന നി​കു​തി​യും ഇ​തി​നൊ​പ്പം പി​ന്‍വ​ലി​ച്ചു. ഇ​തി​ന്‍റെ ഫ​ല​മാ​യി എ​ഫ്പി​ഐ നി​ക്ഷേ​പ​ങ്ങ​ളി​ല്‍ തി​രി​ച്ചു​വ​ര​വ് പ്ര​ക​ട​മാ​കു​മെ​ങ്കി​ലും സു​സ്ഥി​ര​മാ​യ തി​രി​ച്ചു​വ​ര​വ് നി​ക്ഷേ​പ​ങ്ങ​ളി​ലു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ കോ​ര്‍പ്പ​റേ​റ്റ് വ​രു​മാ​ന​ങ്ങ​ളി​ലെ ഉ​ണ​ര്‍വും വ​ള​ര്‍ച്ചാ മാ​ന്ദ്യം നേ​രി​ടു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കാ​യി കൂ​ടു​ത​ല്‍ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് വി​പ​ണി വി​ദ​ഗ്ധ​ര്‍ മു​മ്പു ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സ​ര്‍ച്ചാ​ര്‍ജ് പി​ന്‍വ​ലി​ച്ച ശേ​ഷ​വും എ​ഫ്പി​ഐ​ക​ളി​ല്‍ വി​ല്‍പ്പ​ന സ​മ്മ​ര്‍ദം ശ​ക്ത​മാ​ണെ​ന്നാ​ണ് കാ​ണു​ന്ന​ത്. ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ മൂ​ല്യ നി​ര്‍ണ​യം സം​ബ​ന്ധി​ച്ച അ​സ്ഥി​ര​ത​ക​ളും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ര്‍ച്ചാ വേ​ഗം കു​റ​യു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക​ക​ളു​മാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​കു​ക​യാ​ണെ​ന്ന് റി​ല​ഗ​ര്‍ ബ്രോ​ക്കി​ങ് ലി​മി​റ്റ​ഡി​ന്‍റെ റി​സ​ര്‍ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് മി​ശ്ര പ​റ​യു​ന്നു. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ അ​ര്‍ത്ഥ​പൂ​ര്‍ണ​മാ​യൊ​രു തി​രി​ച്ചു​വ​ര​വി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​തു വ​രെ വി​ദേ​ശ പോ​ര്‍ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ങ്ങ​ളി​ല്‍ ഇ​ടി​വ് തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തു​ന്നു.


വാർത്തകൾ

Sign up for Newsletter



top