21
September 2019 - 8:13 am IST

Download Our Mobile App

Flash News
Archives

Analysis

gst-is-not-the-reason-for-the-crisis-in-vehicle-sector

വാ​ഹ​ന മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം ജി​എ​സ്ടിയല്ല: തോമസ് ഐസക്ക്

Published:08 September 2019

വാ​ഹ​ന​മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​യ്ക്കു കാ​ര​ണം ഉ​യ​ര്‍ന്ന ജി​എ​സ്ടി നി​ര​ക്ക​ല്ലെ​ന്ന് സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ജി​എ​സ്ടി വ​രു​ന്ന​തി​നു മു​മ്പു ത​ന്നെ സ​ർ​ലീ​സ് ടാ​ക്‌​സ് ഒ​ഴി​കെ​യു​ള്ള നി​കു​തി​യു​ടെ നി​ര​ക്ക് 32% മു​ത​ല്‍ 52% വ​രെ​യാ​യി​രു​ന്നെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​റ​യു​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഐ​സ​ക്കി​ന്‍റെ പ്ര​തി​ക​ര​ണം.

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​യ്ക്കു കാ​ര​ണം ഉ​യ​ര്‍ന്ന ജി​എ​സ്ടി നി​ര​ക്ക​ല്ലെ​ന്ന് സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ജി​എ​സ്ടി വ​രു​ന്ന​തി​നു മു​മ്പു ത​ന്നെ സ​ർ​ലീ​സ് ടാ​ക്‌​സ് ഒ​ഴി​കെ​യു​ള്ള നി​കു​തി​യു​ടെ നി​ര​ക്ക് 32% മു​ത​ല്‍ 52% വ​രെ​യാ​യി​രു​ന്നെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​റ​യു​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഐ​സ​ക്കി​ന്‍റെ പ്ര​തി​ക​ര​ണം.
 
" വാ​ഹ​ന​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യ്ക്കു കാ​ര​ണം ഉ​യ​ര്‍ന്ന ജി​എ​സ്ടി നി​ര​ക്ക​ല്ല. ജി​എ​സ്ടി വ​രു​ന്ന​തി​നു മു​മ്പ് സ​ർ​വീ​സ് ടാ​ക്‌​സ് ഒ​ഴി​കെ​യു​ള്ള നി​കു​തി​യു​ടെ നി​ര​ക്ക് 32% നും 54%​ത്തി​നും ഇ​ട​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ കോ​മ്പ​ന്‍സേ​ഷ​ന്‍ സെ​സ്സ് ഉ​ള്‍പ്പെ​ടെ​യു​ള്ള നി​കു​തി​യു​ടെ നി​ര​ക്ക് 29% മു​ത​ല്‍ 46% വ​രെ മാ​ത്ര​മേ​യു​ള്ളൂ. കേ​ന്ദ്രം ഇ​ത് ഇ​നി​യും കു​റ​യ്ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ല്‍ സെ​സ് എ​ടു​ത്തു​മാ​റ്റു​ക. നി​ര​ക്ക് 28% ആ​യി കു​റ​യും'- എ​ന്നാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​ശ​ദീ​ക​ര​ണം.
 
ച​ര​ക്ക് സേ​വ​ന നി​കു​തി കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​യി​രു​ന്നു ജി​എ​സ്ടി ഏ​ര്‍പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് തോ​മ​സ് ഐ​സ​ക്ക് 2016ല്‍ ​പ​റ​ഞ്ഞ​ത്. ഉ​പ​ഭോ​ഗ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ന് ജി​എ​സ്ടി ഗു​ണം ചെ​യ്യും. ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന് പ​ക​രം ഉ​പ​ഭോ​ഗ കേ​ന്ദ്ര​ത്തി​ല്‍ ഈ​ടാ​ക്കാ​നു​ള്ള ജി​എ​സ്ടി​യി​ലെ വ്യ​വ​സ്ഥ കേ​ര​ള​ത്തി​ന് കൂ​ടു​ത​ല്‍ വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു​വ​ര്‍ഷ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം നി​ല​പാ​ട് തി​രു​ത്തി​യി​രു​ന്നു.
   
ജി​എ​സ്ടി​യു​ടെ ആ​ദ്യ​വ​ര്‍ഷം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നാ​യി​രു​ന്നു ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ത​യാ​റെ​ടു​പ്പി​ല്ലാ​തെ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ജി​എ​സ്ടി ന​ട​പ്പാ​ക്കു​മെ​ന്ന് ക​രു​താ​ത്ത​തി​ല്‍ ത​നി​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും തോ​മ​സ് ഐ​സ​ക് സ​മ്മ​തി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ വാ​ഹ​ന​വി​പ​ണി​ക​ള്‍ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. പ്ര​തി​സ​ന്ധി​ക​ളെ തു​ട​ര്‍ന്ന് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ര്‍ നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് നി​ർ​മാ​ണം നി​ര്‍ത്തി​വെ​ച്ചി​രു​ന്നു. കാ​റു​ക​ള്‍ വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​ത്ത​തി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ മാ​സം ക​മ്പ​നി​യു​ടെ വി​ല്‍പ​ന 32.7 ശ​ത​മാ​നം ഇ​ടി​വ് നേ​രി​ട്ടി​രു​ന്നു. അ​ഞ്ചു​ദി​വ​സം പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്കു​ന്ന​താ​യി അ​ശോ​ക് ലെ​യ്‌​ല​ന്‍ഡും അ​റി​യി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top