22
November 2019 - 1:29 pm IST

Download Our Mobile App

Flash News
Archives

Analysis

87,973.5-crore-loss-for-large-scale-companies-in-share-market-value-fluctuation

മു​ന്‍നി​ര ക​മ്പ​നി​ക​ളി​ല്‍ ആ​റെ​ണ്ണ​ത്തി​ന് വി​പ​ണി മൂ​ല്യ​ത്തി​ല്‍ ന​ഷ്ട​മാ​യ​ത് 87,973.5 കോ​ടി രൂ​പ

Published:08 September 2019

രാ​ജ്യ​ത്ത് വി​പ​ണി മൂ​ല​ധ​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന പ​ത്ത് മു​ന്‍നി​ര ക​മ്പ​നി​ക​ളി​ല്‍ ആ​റെ​ണ്ണ​ത്തി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച സം​യോ​ജി​ത​മാ​യി വി​പ​ണി മൂ​ല്യ​ത്തി​ല്‍ ന​ഷ്ട​മാ​യ​ത് 87,973.5 കോ​ടി രൂ​പ.

മും​ബൈ: രാ​ജ്യ​ത്ത് വി​പ​ണി മൂ​ല​ധ​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന പ​ത്ത് മു​ന്‍നി​ര ക​മ്പ​നി​ക​ളി​ല്‍ ആ​റെ​ണ്ണ​ത്തി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച സം​യോ​ജി​ത​മാ​യി വി​പ​ണി മൂ​ല്യ​ത്തി​ല്‍ ന​ഷ്ട​മാ​യ​ത് 87,973.5 കോ​ടി രൂ​പ. ടി​സി​എ​സ്, എ​ച്ച്ഡി​എ​ഫ്സി എ​ന്നീ ക​മ്പ​നി​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം ന​ഷ്ടം നേ​രി​ട്ട​ത്. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഇ​ന്‍ഫോ​സി​സ്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ എ​ന്നീ ക​മ്പ​നി​ക​ള്‍ മാ​ത്ര​മാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.

ടി​സി​എ​സി​ന്‍റെ വി​പ​ണി മൂ​ല്യം 22,664.4 കോ​ടി രൂ​പ​യു​ടെ ഇ​ടി​വോ​ടെ 8,24,642.82 കോ​ടി രൂ​പ​യി​ലേ​ക്കെ​ത്തി. എ​ച്ച്ഡി​എ​ഫ്സി​യു​ടെ വി​പ​ണി മൂ​ല്യം 21,492.9 കോ​ടി രൂ​പ താ​ഴ്ന്ന് 3,52,367.54 കോ​ടി രൂ​പ​യാ​യ​പ്പോ​ള്‍ റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ വി​പ​ണി മൂ​ല്യം 16,386.6 കോ​ടി രൂ​പ ഇ​ടി​ഞ്ഞ് 7,74,957.81 കോ​ടി രൂ​പ​യാ​യി. 13,300.7 കോ​ടി രൂ​പ ഇ​ടി​ഞ്ഞ് ഹി​ന്ദു​സ്ഥാ​ന്‍ യൂ​ണി​ലി​വ​ര്‍ ലി​മി​റ്റ​ഡ് വി​പ​ണി മൂ​ല്യം 3,93,703.54 കോ​ടി രൂ​പ​യി​ലെ​ത്തി. ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ വി​പ​ണി മൂ​ല്യം 12,163.3 കോ​ടി രൂ​പ ഇ​ടി​ഞ്ഞ് 2,52,811.76 കോ​ടി രൂ​പ​യാ​യി മാ​റി. 1,965.59 കോ​ടി രൂ​പ​യു​ടെ ഇ​ടി​വോ​ടെ ഐ​ടി​സി​യു​ടെ വി​പ​ണി മൂ​ല്യം 2,99,692.17 കോ​ടി രൂ​പ​യി​ലേ​ക്കെ​ത്തി.
ഇ​ന്‍ഫോ​സി​സി​ന്‍റെ വി​പ​ണി മൂ​ല്യം 10,973.83 കോ​ടി രൂ​പ ഉ​യ​ര്‍ന്ന് 3,60,847.99 കോ​ടി രൂ​പ​യാ​യി​ട്ടു​ണ്ട്.

4,692.82 കോ​ടി രൂ​പ​യു​ടെ വ​ര്‍ധ​ന​യാ​ണ് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ വി​പ​ണി മൂ​ല്യ​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. പു​തി​യ വി​പ​ണി മൂ​ല്യം 6,14,134.28 രൂ​പ. കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്കി​ന്‍റെ വി​പ​ണി മൂ​ല്യം 1,924.67 കോ​ടി രൂ​പ വ​ര്‍ധി​ച്ച് 2,75,318.74 കോ​ടി രൂ​പ​യാ​യി. എ​സ്ബി​ഐ​യു​ടെ വി​പ​ണി മൂ​ല്യം 223.11 കോ​ടി രൂ​പ​യു​ടെ ഉ​ണ​ര്‍വോ​ടെ 2,44,489.73 കോ​ടി രൂ​പ​യി​ലേ​ക്കെ​ത്തി. പ​ത്ത് ക​മ്പ​നി​ക​ളി​ല്‍ വി​പ​ണി മൂ​ല്യ​ത്തി​ല്‍ ഒ​ന്നാ​മ​തു​ള്ള​ത് ടി​സി​എ​സ് ആ​ണ്.


വാർത്തകൾ

Sign up for Newsletter



top