21
September 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Cricket

 ആഷസ് ട്രോഫി നിലനിര്‍ത്തി ഓസീസ്

Published:09 September 2019

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 185 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസീസ് ആഷസ് കീരിടം നിലനിര്‍ത്തിയത്.
383 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഇരട്ടസെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടിയ സ്റ്റീവ് സ്മിത്ത് ആണ് കളിയിലെ കേമന്‍.

മാഞ്ചസ്റ്റര്‍:ആഷസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഓസ്ട്രേലിയ. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 185 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസീസ് ആഷസ് കീരിടം നിലനിര്‍ത്തിയത്.

383 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഇരട്ടസെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടിയ സ്റ്റീവ് സ്മിത്ത് ആണ് കളിയിലെ കേമന്‍.

സ്‌കോര്‍: ഓസീസ്-497-8, 186-6. ഇംഗ്ലണ്ട്-301, 197. അടുത്ത കളി ഇംഗ്ലണ്ട് ജയിച്ചാലും ആഷസ് കിരീടം ലഭിക്കില്ല. 18 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലീഷ് മണ്ണില്‍ ഓസീസ് കീരിടം നേടുന്നത്. കളിയില്‍ പാറ്റ് കമ്മിന്‍സ് നാലുവിക്കറ്റ് വീഴ്ത്തി. രണ്ട് പേരെ വീതം ഹേസല്‍വുഡും ലിയോണും വീഴ്ത്തി.

അര്‍ധ സെഞ്ചുറി നേടിയ ജോ ഡെന്‍ലിയെ(53) ലിയോണും മടക്കിയതോടെ ഇംഗ്ലണ്ട് പരാജയം ഉറപ്പിച്ചതാണ്. എന്നാല്‍ ആറാം വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോയും ജോസ് ബട്‌ലറും ഇംഗ്ലണ്ടിന്‍റെ സ്കോർ ചെറിയ രീതിയിൽ ഉയർത്തി.

61 പന്തില്‍ 25 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ സ്റ്റാര്‍ക്കും 111 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലറെ ഹേസല്‍വുഡും ആണ് പുറത്താക്കിയത്.
 


വാർത്തകൾ

Sign up for Newsletter



top