21
September 2019 - 8:39 am IST

Download Our Mobile App

Flash News
Archives

Special

നഖം വെട്ടിയതോടെ നായക്കുട്ടി കുഴഞ്ഞുവീണു; അഭിനയത്തിന് ഓസ്കാര്‍ ഉറപ്പ്

Published:09 September 2019

നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും ഒറ്റബോധം കെടലായിരുന്നു. നഖം വെട്ടാതിരിക്കാന്‍ നായക്കുട്ടി കാണിച്ച അഭിനയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. 60 ലക്ഷത്തോളം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്. 

ഈ നായക്കുട്ടിയുടെ അഭിനയത്തിന് മുൻപിൽ ഓസ്ക്കാർ അഭിനേതാക്കൾ പോലും തോറ്റുപോകും. നഖം വേട്ടാന്‍ പിടിച്ചിരുത്തിയിരിക്കുകയാണ് കഥാനായകനായ ശുനകനെ. നഖം വെട്ടൽ‌ തീരെ ഇഷ്ടമില്ലെന്ന് മൂപ്പരുടെ ഛേഷ്ടകള്‍ കണ്ടാലറിയാം.

നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും ഒറ്റബോധം കെടലായിരുന്നു. നഖം വെട്ടാതിരിക്കാന്‍ നായക്കുട്ടി കാണിച്ച അഭിനയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. 60 ലക്ഷത്തോളം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്. 

ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടിവരില്ലെന്നാണ് നായക്കുട്ടിയുടെ അഭിനയം കണ്ടിട്ട് സോഷ്യൽ മീഡിയയിലൂടെ പലരും പറയുന്നത്. സമുഹമാധ്യമത്തിൽ അത്രയ്ക്കും ഇഷ്ടപ്പെട്ടുകഴിഞ്ഞു നായക്കുട്ടിയുടെ കുസൃതികൾ. 

 


വാർത്തകൾ

Sign up for Newsletter



top