Subpage Banner
Subpage Banner
22
August 2018 - 2:43 am IST
Flash News
Archives

Football

കാ​രി​ക്കി​ന് മാ​ൻ.​യു​വി​ൽ പു​തി​യ റോ​ൾ

Published:16 May 2018

വി​ഖ്യാ​ത പ​രി​ശീ​ല​ക​ൻ ഹോ​സെ മൗ​റീ​ഞ്ഞോ​യ്ക്കൊ​പ്പം സ​ഹ​ക​രി​ക്കാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​ണ് ഓ​ഫ​ർ സ്വീ​ക​രി​ക്കാ​ൻ കാ​രി​ക്കി​നെ പ്രേ​രി​പ്പി​ച്ച​ത്.

ല​ണ്ട​ൻ: മൈ​ക്ക​ൽ കാ​രി​ക്കി​നെ അ​ട​ങ്ങി​യി​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്  മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്. ക​ളി​ക്കാ​ര​ന്‍റെ കു​പ്പാ​യം അ​ഴി​ച്ചു​വ​ച്ച കാ​രി​ക്കി​നെ കോ​ച്ചിം​ഗ് സ്റ്റാ​ഫി​ന്‍റെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി  മാ​ൻ.​യു. കു​റ​ച്ചു​കാ​ലം വി​ശ്ര​മി​ക്കാ​മെ​ന്നു നി​ന​ച്ച കാ​രി​ക്ക് ടീം ​മു​ന്നി​ൽ​വെ​ച്ച വാ​ഗ്ദാ​നം നി​ര​സി​ച്ചു​മി​ല്ല. വി​ഖ്യാ​ത പ​രി​ശീ​ല​ക​ൻ ഹോ​സെ മൗ​റീ​ഞ്ഞോ​യ്ക്കൊ​പ്പം സ​ഹ​ക​രി​ക്കാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​ണ് ഓ​ഫ​ർ സ്വീ​ക​രി​ക്കാ​ൻ കാ​രി​ക്കി​നെ പ്രേ​രി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച എ​ഫ് എ ​ക​പ്പി​ൽ ചെ​ൽ​സി​യെ നേ​രി​ടു​ന്ന ചു​വ​ന്ന ചെ​കു​ത്താ​ൻ​മാ​ർ​ക്ക് ക​ളി പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ കാ​രി​ക്കു​മു​ണ്ടാ​വും. 
 ഒ​രു രാ​ത്രി കൊ​ണ്ട് എ​ല്ലാം മാ​റു​ന്നു. ഈ​യാ​ഴ്ച ഞാ​ൻ പ​രി​ശീ​ലി​ക്കു​ന്നി​ല്ല. കോ​ച്ചി​ങ് സ്റ്റാ​ഫി​നൊ​പ്പം ചേ​രു​ക​യാ​ണെ​ന്നും തീ​രു​മാ​നം പു​റ​ത്തു​വി​ട്ടു​കൊ​ണ്ട് കാ​രി​ക്ക് പ​റ​ഞ്ഞു. 

വി​ര​മി​ച്ച​ശേ​ഷം കു​ടും​ബ​ത്തി​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​താ​വും ന​ല്ല​തെ​ന്നാ​ണ് ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഞാ​ൻ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം അ​വ​സ​ര​ങ്ങ​ൾ​ക്കും സ​മ​യ​ത്തി​നും അ​നു​സ​രി​ച്ചു​ള്ള​താ​ണ്. എ​ന്താ​ണ് ചു​റ്റും സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ഒ​രി​ക്ക​ലും അ​റി​യാ​ൻ പ​റ്റി​ല്ല. മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഇ​ങ്ങ​നെ​യൊ​രു ഓ​ഫ​ർ വ​ച്ച​പ്പോ​ൾ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. ലോ​ക​ത്തെ ത​ന്നെ മി​ക​ച്ച പ​രി​ശീ​ല​ക​രി​ലൊ​രാ​ളാ​ണ് മൗ​റീ​ഞ്ഞോ. മാ​ൻ.​യു​നൈ​റ്റ​ഡി​ൽ ഞാ​ൻ ഏ​റെ​ക്കാ​ലം ക​ളി​ച്ചു. സ്വാ​ഭാ​വി​ക​മാ​യും ക്ല​ബ്ബി​നേ​യും കോ​ച്ചി​നേ​യും ന​ന്നാ​യി അ​റി​യാം- കാ​രി​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു. 
പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ൽ വാ​റ്റ്ഫോ​ർ​ഡു​മാ​യു​ള്ള അ​വ​സാ​ന മ​ത്സ​ര​ത്തോ​ടെ​യാ​ണ് കാ​രി​ക്ക് ബൂ​ട്ട​ഴി​ച്ച​ത്. ക​ളി അ​ന്ത്യ​ത്തോ​ട​ടു​ത്ത​പ്പോ​ൾ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ കാ​രി​ക്കി​ന് കാ​ണി​ക​ളും താ​ര​ങ്ങ​ളും ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ൽ ക​ളി​ച്ച കാ​രി​ക്ക് 464 മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top