21
September 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Cricket

afghanistan-beats-bangladesh-in-test-match

ചരിത്രമെഴുതി അഫ്ഗാന്‍ പട; ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ ജയം

Published:09 September 2019

മത്സരത്തിൽ 11 വിക്കറ്റുകൾ നേടി അഫ്ഗാൻ ജയത്തിന് നെടുംതൂണായ നായകൻ റാഷിദ് ഖാനാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: അഫ്ഗാൻ- 342&260; ബംഗ്ലാദേശ്-205&173.

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാന് 224 റൺസിന്‍റെ കൂറ്റൻ ജയം. മത്സരം അവസാനിക്കാൻ 20 പന്ത് മാത്രം ബാക്കി നിൽക്കെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ നവാഗതരായ അഫ്ഗാൻ ആതിഥേയരായ ബംഗ്ലാദേശിനെ കീഴടക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ജയം അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കി. മത്സരത്തിൽ 11 വിക്കറ്റുകൾ നേടി അഫ്ഗാൻ ജയത്തിന് നെടുംതൂണായ നായകൻ റാഷിദ് ഖാനാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: അഫ്ഗാൻ- 342&260; ബംഗ്ലാദേശ്-205&173.

അഞ്ചാം ദിനം മത്സരം ജയിക്കാൻ നാല് വിക്കറ്റ് മാത്രം അകലെയായിരുന്നു അഫ്ഗാൻ. എന്നാൽ തലേദിവസം ചിറ്റഗോങ്ങിൽ പെയ്ത കനത്ത മഴയെ തുടർന്ന് മത്സരം പുനഃരാരംഭിക്കുന്നത് വൈകി. ഒടുവിൽ കളി തുടങ്ങി നാല് ഓവർ കഴിഞ്ഞപ്പോഴേക്കും വീണ്ടും മഴയെത്തി. ഈ ഇടവേളയ്ക്കും ശേഷം അവസാന സെഷനിൽ 18.3 ഓവർ മാത്രമാണ് മത്സരത്തിൽ ബാക്കിയുണ്ടായിരുന്നത്. സമനിലയ്ക്കു വേണ്ടി പൊരുതിയ ബംഗ്ലാദേശിനെ അതിജീവിച്ച് അഫ്ഗാൻ അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു. 398 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന്‍റെ പോരാട്ടം 173 റൺസിൽ അവസാനിച്ചു. ഇതോടെ ഒരു മത്സരം മാത്രമുള്ള ടെസ്റ്റ് പരമ്പരയും അഫ്ഗാൻ നേടി.

ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായി അരങ്ങേറിയ റാഷിദ് ഖാനാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റാണ് അഫ്​ഗാൻ നായകൻ പിഴുതത്. രണ്ട് ഇന്നിങ്സുകളിലായി 11 വിക്കറ്റും 75 റൺസുമാണ് റാഷിദ് ഖാന്‍റെ സംഭാവന. അതേസമയം, 44 റൺസെടുത്ത നായകൻ ഷാക്കിബ് അൽ ഹസനും 41റൺസെടുത്ത ഷദ്മാൻ ഇസ്ലാമും മാത്രമാണ് വിജയലക്ഷ്യം പിന്തുടർന്ന ബം​ഗ്ലാദേശ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. കഴിഞ്ഞ ജൂണിൽ ഇന്ത്യക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അഫ്ഗാന്‍റെ മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്. ഈ വർഷം നടന്ന മറ്റൊരു ടെസ്റ്റിൽ അയർലൻഡിനെ അഫ്​ഗാൻ വീഴ്ത്തിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top