21
September 2019 - 8:43 am IST

Download Our Mobile App

Flash News
Archives

Updates

central-minister-plans-to-over-come-the-financial-crisis-in-india

സാ​മ്പ​ത്തി​ക​ രംഗത്ത് പു​തി​യ ന​ട​പ​ടി​ക​ള്‍ വ​രും: അ​ര്‍ജു​ന്‍ റാം ​മേ​ഘ്‌​വാ​ള്‍

Published:09 September 2019

സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി തു​ട​ര്‍ച്ച​യാ​യി കൂ​ടി​ക്കാ​ഴ്ച്ച​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​നു​കൂ​ല ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​തു സം​രം​ഭ​ക സ​ഹ​മ​ന്ത്രി  അ​ര്‍ജു​ന്‍ റാം ​മേ​ഘ്‌​വാ​ള്‍ പ​റ​ഞ്ഞു.

കൊ​ച്ചി: സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി തു​ട​ര്‍ച്ച​യാ​യി കൂ​ടി​ക്കാ​ഴ്ച്ച​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​നു​കൂ​ല ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​തു സം​രം​ഭ​ക സ​ഹ​മ​ന്ത്രി  അ​ര്‍ജു​ന്‍ റാം ​മേ​ഘ്‌​വാ​ള്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ അ​ഞ്ച് ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യാ​ക്കി മാ​റ്റാ​ന്‍ മോ​ദി ഗ​വ​ണ്‍മെ​ന്‍റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് കേ​ന്ദ്ര പാ​ര്‍ല​മെ​ന്‍റ​റി കാ​ര്യ, ഘ​ന​വ്യ​വ​സാ​യ,  ഈ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ലെ പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ വൈ​കാ​തെ കെ​ട്ട​ട​ങ്ങു​മെ​ന്നും നി​ല​വി​ലെ സ്ഥി​തി താ​ത്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്‍ഡി​എ ഗ​വ​ണ്‍മെ​ന്‍റ് 100 ദി​വ​സ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​മ്മു ക​ശ്മീ​രി​ന്‍റെ സ​മൂ​ല വി​ക​സ​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷം കൊ​ണ്ട് 100 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് മ​ന്ത്രി​ത​ല ക​ര്‍മ്മ സേ​ന രൂ​പീ​ക​രി​ച്ച​താ​യും മേ​ഘ്‌​വാ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് ഇ​ല​ക്‌​ട്രി​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഘ​ന​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഫെ​യിം ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 64 ന​ഗ​ര​ങ്ങ​ള്‍ക്ക് 5595 ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​ല്‍ 250 ബ​സു​ക​ള്‍ കേ​ര​ള​ത്തി​നു ന​ല്‍കും. 100 ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍ വീ​തം കൊ​ച്ചി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തി​നും 50 എ​ണ്ണം കോ​ഴി​ക്കോ​ടി​നു​മാ​ണ് അ​നു​വ​ദി​ക്കു​ക.

2021 ഓ​ടെ പ്ര​ധാ​ന്‍മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യ്ക്ക് കീ​ഴി​ല്‍ 1.95 കോ​ടി വീ​ടു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2022 ഓ​ടെ എ​ല്ലാ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ലും വൈ​ദ്യു​തി, പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​ന്‍ ഉ​റ​പ്പാ​ക്കും. ജ​ല്‍ജീ​വ​ന്‍ ദൗ​ത്യ​ത്തി​ന് കീ​ഴി​ല്‍ 2024 ഓ​ടെ എ​ല്ലാ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കും. എ​ല്ലാ ക​ര്‍ഷ​ക​രെ​യും പ്ര​ധാ​ന മ​ന്ത്രി കി​സാ​ന്‍ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ കൊ​ണ്ടു​വ​ന്ന​താ​യും ഇ​തോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 6.37 കോ​ടി​യാ​യി ഉ​യ​ര്‍ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 100 ദി​ന​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം, സാ​മൂ​ഹി​ക നീ​തി, വ്യാ​വ​സാ​യി​കം, സാ​മ്പ​ത്തി​കം, കൃ​ഷി, പ​രി​സ്ഥി​തി തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​യെ​ന്നും വ​രും ദി​ന​ങ്ങ​ളി​ലും ഇ​ത് തു​ട​രു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍ത്തു.


വാർത്തകൾ

Sign up for Newsletter



top